സെവന്‍സ് ഫുട്‌ബോള്‍ ടൂർണമെന്റ് ഷാര്‍ജയില്‍

January 30th, 2015

sevens-foot-ball-in-dubai-epathram
ഷാര്‍ജ : ഫറോക്ക് പ്രവാസി അസോസി യേഷന്‍ സംഘടി പ്പിക്കുന്ന നാലാം ഏക ദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ജനുവരി 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2. 30 മുതല്‍ രാത്രി 11 വരെ ഷാര്‍ജ വെജിറ്റബിള്‍ മാര്‍ക്കറ്റിന് സമീപമുള്ള വാന്‍ഡറേഴ്‌സ് ക്ലബ്ബിലെ സ്റ്റേഡിയ ത്തി ല്‍ നടക്കും.

24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ജേതാക്കള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും മികച്ച കളിക്കാര്‍ക്കും കാഷ് അവാര്‍ഡുകളും ട്രോഫി കളും സമ്മാനിക്കും.

പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക്: 050 24 34 945, 050 94 62 799.

- pma

വായിക്കുക: ,

Comments Off on സെവന്‍സ് ഫുട്‌ബോള്‍ ടൂർണമെന്റ് ഷാര്‍ജയില്‍

അബ്ദുള്ള ക്കുഞ്ഞി ചെര്‍ക്കള ത്തിന് സ്വീകരണം നല്‍കി

January 30th, 2015

ദുബായ് : യു. എ. ഇ. യിലെ കെ എം സി സി യുടെ വിവിധ പരിപാടി കളില്‍ പങ്കെടുക്കു ന്നതി നായി ദുബായിൽ എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്ള ക്കുഞ്ഞി ചെര്‍ക്കള ത്തിന് കെ. എം. സി. സി. പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

youth-league-leader-abdulla-cherkkalam-ePathram
സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹനീഫ് ചെര്‍ക്കള, മുനീര്‍ ചെര്‍ക്കള, സലാം കന്യപ്പാടി, അസീസ് കമാലിയ, റഹീം നെക്കര, ലത്തീഫ് മഠത്തില്‍, സിദ്ദീഖ് കനിയടുക്കം, നാസര്‍ മല്ലം, ശാഫി കാസി വളപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

10 ദിവസം യു. എ. ഇ. യിൽ വിവിധ പരിപാടി കളില്‍ പങ്കെടുക്കും.
വിശദ വിവരങ്ങൾക്ക് 055 12 91 007

- pma

വായിക്കുക: , ,

Comments Off on അബ്ദുള്ള ക്കുഞ്ഞി ചെര്‍ക്കള ത്തിന് സ്വീകരണം നല്‍കി

കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 61 ജീവനുകള്‍

January 30th, 2015

accident-epathram
അബുദാബി : തലസ്ഥാന നഗരിയില്‍ കഴിഞ്ഞ വര്‍ഷം 23 അപകട ങ്ങളിലായി 61 ജീവനുകള്‍ പൊലിഞ്ഞതായി അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി അറിയിച്ചു.

അമിത വേഗത യും മുന്നറിയിപ്പുകള്‍ അവഗണി ക്കുന്നതു മാണ് അപകട ത്തിന് കാരണം. ഡ്രൈവര്‍ മാര്‍ക്കായി കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ 169 ബോധ വത്കരണ ക്ലാസ്സുകളില്‍ ഇതു വരെ 10,000 ഡ്രൈവര്‍മാര്‍ പങ്കെടുത്തി ട്ടുണ്ട്.

അപകടവുമായി ബന്ധപ്പെട്ട് 3.3 മില്യണ്‍ ഫോണ്‍ കോളുകളാണ് കഴിഞ്ഞ വര്‍ഷം പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയത്.

ഓപ്പറേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ 22 ആധുനിക സിസ്റ്റം സജ്ജീ കരി ച്ചിട്ടുണ്ട്. 999 ല്‍ കൂടുതല്‍ ഫോണുകള്‍ വരുന്ന തിനാല്‍ മറ്റു ഫോണു കളിലേക്ക് വിളികള്‍ കുറഞ്ഞതായി ഡയറക്ടര്‍ കേണല്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌കരി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 61 ജീവനുകള്‍

യു. എ. ഇ. എക്‌സ്‌ചേഞ്ചിന് വീണ്ടും പുരസ്‌കാരം

January 30th, 2015

uae-exchange-get-dubai-chamber-award-ePathram
ദുബായ് : കോര്‍പ്പറേറ്റ് മേഖല യിലെ ഉത്തരവാദിത്വ പൂര്‍ണവും സുസ്ഥിരവു മായ പ്രകടനം വില യിരുത്തി, പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ചേഞ്ചിന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പുരസ്കാരം സമ്മാനിച്ചു.

ദുബായ് ചേംബര്‍ പ്രസിഡന്റ് ഹമാദ് ബുവാമി യില്‍നിന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു ബഹുമതി പത്രം ഏറ്റു വാങ്ങി. മൂന്നാം തവണ യാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് ദുബായ് ചേംബര്‍ സി. എസ്. ആര്‍. ലേബലിന് അര്‍ഹമായത്.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. എക്‌സ്‌ചേഞ്ചിന് വീണ്ടും പുരസ്‌കാരം

മാള അരവിന്ദന്റെ വേര്‍പാടില്‍ അനുശോചിച്ചു

January 30th, 2015

അബുദാബി : ചലച്ചിത്ര നടന്‍ മാള അരവിന്ദന്റെ വേര്‍പാടില്‍ കേരള സോഷ്യല്‍ സെന്റര്‍ അനുശോചിച്ചു. വ്യക്തി ജീവിത ത്തില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് എന്നും മുന്‍ഗണന നല്‍കി പ്പോന്നി രുന്ന, ഏത് കണ്ണീരിലും ചിരി യുടെ മുത്ത് വിരിയിക്കാന്‍ കഴിഞ്ഞിരുന്ന അതുല്യ പ്രതിഭ യായിരുന്നു മാള അരവിന്ദന്‍.

അഞ്ച് പതിറ്റാണ്ടോളം നാടക, ചലച്ചിത്ര വേദി യില്‍ നിറ സാന്നിധ്യ മായിരുന്ന മാള അരവിന്ദന്റെ വിയോഗ ത്തിലൂടെ ഹാസ്യാഭിനയ ത്തിന് സ്വത സിദ്ധ മായൊരു ഭാവം പകര്‍ന്ന അപൂര്‍വം കലാ കാര ന്മാരിൽ ഒരാളെ യാണ് ചലച്ചിത്ര ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് സെന്റര്‍ പ്രസിഡന്റ് എം. യു. വാസുവും ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on മാള അരവിന്ദന്റെ വേര്‍പാടില്‍ അനുശോചിച്ചു


« Previous Page« Previous « എമിറേറ്റ്‌സ് ഐ. ഡി. ആസ്ഥാനം മാറ്റി
Next »Next Page » യു. എ. ഇ. എക്‌സ്‌ചേഞ്ചിന് വീണ്ടും പുരസ്‌കാരം »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine