ഐക്യ രാഷ്ട്ര സഭ ലോക സമാധാന ദിനാചരണം

June 2nd, 2015

muneer-pandyala-inrewaq-ousha-cultural-center-ePathram
ദുബായ് : ആഗോള തല ത്തിൽ സമാധാന ത്തിനും ഐക്യ ത്തിനും വേണ്ടി നില കൊള്ളുന്ന ഐക്യ രാഷ്ട്ര സഭ ‘ടുഗതെര്‍ ഫോര്‍ പീസ്‌’ എന്ന പേരില്‍  സമാധാന  ദിനാചരണം നടത്തി.

ദുബായിലെ അസോസിയേഷന്‍ ഓഫ് ഹ്യുമാനിസ്റ്റിക് സ്റ്റഡി സെന്റര്‍, ‘രിവാഖ് ഔഷ കൾച്ചറൽ സെന്റര്‍’ എന്നിവര്‍ സംയുക്ത മായാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പ്രമുഖര്‍ സംബന്ധിച്ച പരിപാടി യില്‍ ഇന്ത്യൻ മീഡിയ അബുദാബി സെക്രട്ടറി യും സിറാജ് ലേഖക നുമായ മുനീർ പാണ്ട്യാല സന്ദേശ പ്രഭാഷണം നടത്തി.

international-day-of-united-nation-peace-keepers-ePathram

ഹ്യുമാനിസ്റ്റിക് സ്റ്റഡി സെന്റർ ചെയർമാൻ ഡോക്ടര്‍. മൌസ ഉബൈദ് ഗുബാഷ് ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍. ഹയാ അൽ ഹൂസ്നി മുഖ്യാതിഥി ആയിരുന്നു.

- pma

വായിക്കുക: , ,

Comments Off on ഐക്യ രാഷ്ട്ര സഭ ലോക സമാധാന ദിനാചരണം

സ്മൃതിപഥം : ബ്രോഷര്‍ പ്രകാശനം ചെയ്തു

June 2nd, 2015

abudhabi-kmcc-kuttyadi-smithi-padham-brochure-release-ePathram
അബുദാബി : മുസ്ലിം ലീഗിന്റെ നേതൃ നിരയിൽ സേവനം ചെയ്ത പ്രതിഭാ ശാലി കളുടെ ജീവിതവും ദർശനവും പഠന വിധേയ മാക്കാനും പുതിയ തലമുറക്ക് അവരുടെ നന്മ കളെ പരിചയ പ്പെടുത്താനും ‘സ്മൃതി പഥം’ എന്ന പേരിൽ പ്രഭാഷണ പരമ്പരക്ക് അബുദാബി യിൽ രൂപം നൽകി.

സ്മൃതിപഥം പ്രോഗ്രാമിൻറെ ബ്രോഷർ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെൻററിൽ നടന്ന ചടങ്ങിൽ യു. അബ്ദുള്ള ഫാറൂഖി, അമീർ ഷാ ക്ക് നൽകി നിര്‍വ്വഹിച്ചു.

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ഉപ്പി സാഹിബ്, പോക്കർ സാഹിബ്, സീതി സാഹിബ് തുടങ്ങിയ പൂർവ്വിക നേതൃത്വ ത്തിന്റെ ജീവിത സന്ദേശം പുതിയ തല മുറക്ക് പകര്‍ന്നു നല്‍കുന്ന തിനായി മാസത്തിൽ ഒരു പ്രഭാഷണം എന്ന നില യിലാണ് പരിപാടി.

ഓരോ മാസവും ആദ്യ ഞായറാഴ്ച രാത്രി 8 മുതൽ 10 മണി വരെ ഇന്ത്യൻ ഇസ്‌ലാമിക് സെൻററിൽ നടക്കുന്ന പരിപാടി യുടെ വിവിധ സെഷനു കളിൽ ചരിത്ര കാരൻമാര്‍, പ്രഭാഷകര്‍, പത്ര പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹ ത്തിലെ വിവിധ മേഖല കളിലെ പ്രമുഖര്‍ പങ്കെടുക്കും.

അബുദാബി സംസ്ഥാന കെ. എം. സി. സി. പ്രസിഡന്റ് നസീർ മാട്ടൂൽ യോഗം ഉദ്ഘാടനം ചെയ്തു. ശറഫുദ്ധീൻ മംഗലാട് അദ്ധ്യക്ഷത വഹിച്ചു. ശുക്കൂര്‍ അലി കല്ലിങ്ങല്‍, ആലി ക്കോയ പൂക്കാട്‌, വി. കെ. ഷാഫി, അഷ്‌റഫ്‌ പൊന്നാനി, ലതീഫ് കടമേരി, സമദ് നടുവണ്ണൂർ, അബ്ദുള്ള കാക്കുനി, ജാഫർ തങ്ങൾ വരയാലിൽ എന്നിവർ സംസാരിച്ചു.

അബ്ദുൽ ബാസിത് കായക്കണ്ടി സ്വാഗതവും അഷ്‌റഫ്‌ നജാത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on സ്മൃതിപഥം : ബ്രോഷര്‍ പ്രകാശനം ചെയ്തു

പയ്യന്നൂര്‍ സൗഹൃദ വേദി : പുതിയ കമ്മിറ്റി നിലവില്‍ വന്നു

June 2nd, 2015

അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ പ്രസിഡന്റായി ബി. ജ്യോതി ലാലിനെ തെരഞ്ഞെടുത്തു. സി. കെ. രാജേഷ് (ജനറല്‍ സെക്രട്ടറി), വി. കെ. ഷാഫി, വി. ടി. വി. ദാമോദരന്‍ (വൈസ് പ്രസിഡണ്ടു മാര്‍), യു. ദിനേശ് ബാബു, അബ്ദുള്ള അക്കാളത്ത് (ജോയിന്റ് സെക്രട്ടറിമാര്‍), ടി. അബ്ദുല്‍ ഗഫൂര്‍, സുജേഷ് കുമാര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികള്‍.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗ ത്തില്‍ പ്രസിഡന്റ് വി. ടി. വി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിജു കാപ്പാടന്‍ റിപ്പോര്‍ട്ട് അവതരി പ്പിച്ചു. എം. അബ്ദുല്‍ സലാം, ഉസ്മാന്‍ കരപ്പാത്ത്, മുഹമ്മദ് സാദ്, പി. എം. പ്രദീപ് കുമാര്‍ തുടങ്ങി യവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on പയ്യന്നൂര്‍ സൗഹൃദ വേദി : പുതിയ കമ്മിറ്റി നിലവില്‍ വന്നു

സാംസ്കാരിക സന്ധ്യ അവതരിപ്പിച്ചു

June 2nd, 2015

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യ, പി. വി. അബ്ദുൽ വഹാബ് എം. പി. ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. പി. എസ്‌. സി. ചെയർമാനും കാലടി സംസ്‌കൃത സർവ കലാ ശാലാ മുൻ വൈസ് ചാൻസലറു മായ ഡോ. കെ. എസ്. രാധാ കൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി. മാനവികത യാണ് ഏറ്റവും വലിയ സംസ്കാരം എന്നും ലോക ത്തിന് ഇതു പകര്‍ന്നു നല്‍കിയത് മത സംഹിതകള്‍ ആണെന്നും ഡോ. കെ. എസ്. രാധാകൃഷ്ണൻ പറഞ്ഞു.

സക്കാത്ത് കർമ്മ ത്തിലൂടെ ഉള്ളവനും ഇല്ലാത്തവനും പങ്കു വെക്കുന്ന വലിയ സന്ദേശ മാണ് ഇസ്ലാം മതം മുന്നോട്ടു വെക്കുന്നത്. ലോകത്ത് വലിയ മാറ്റ മാണ് സക്കാത്ത് വിതരണ ത്തിലൂടെ ഉണ്ടായത് എന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി.

ടി. കെ. അബ്ദുൽ സലാം, യു. അബ്ദുള്ള ഫാറൂഖി, സയ്യിദ് അബ്ദുൽ റഹ്മാൻ തങ്ങൾ, ഷുക്കൂറലി കല്ലിങ്ങൽ, നാസർ നാട്ടിക, നസീർ മാട്ടൂൽ, അഷ്റഫ് പൊന്നാനി എന്നിവർ പ്രസംഗിച്ചു.

തുടര്‍ന്ന് പ്രമുഖ ഗായകര്‍ അണിനിരന്ന ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on സാംസ്കാരിക സന്ധ്യ അവതരിപ്പിച്ചു

രക്തദാന ക്യാമ്പ് നടത്തി

June 2nd, 2015

blood-donation-epathram
അബുദാബി : മാര്‍ത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യ ത്തില്‍ രക്ത ദാന ക്യാമ്പ് നടത്തി. മുസഫയിലെ മാര്‍ത്തോമ്മാ ദേവാലയ അങ്കണ ത്തില്‍ നടന്ന ക്യാമ്പില്‍ അബുദാബി ബ്ലഡ് ബാങ്കില്‍ നിന്നുള്ള മെഡിക്കല്‍ ടീം നേതൃത്വം നല്‍കി. ഇടവകാംഗങ്ങളും യുവജന സഖ്യം പ്രവര്‍ത്തകരും രക്തം ദാനം ചെയാന്‍ എത്തി.

റവ. പ്രകാശ് എബ്രഹാം, റവ. ഐസക് മാത്യു, പ്രിന്‍സി ബോബന്‍, സുജിത് മാത്യു, ജയന്‍ എബ്രഹാം, റെല്ലി സെബി, സാംസണ്‍ മത്തായി തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on രക്തദാന ക്യാമ്പ് നടത്തി


« Previous Page« Previous « പുതിയ തലമുറയെ ഗ്രന്ഥ ശാല കളിലേക്ക് ആകർഷിക്കണം
Next »Next Page » സാംസ്കാരിക സന്ധ്യ അവതരിപ്പിച്ചു »



  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine