അല്‍ ഐന്‍ : ലോകത്തിലെ ഏറ്റവും മികച്ച സ്‌റ്റേഡിയത്തെ കണ്ടെത്താനുള്ള പട്ടിക യിലേക്ക് രാജ്യത്തെ അത്യാധുനിക സ്റ്റേഡിയമായ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തെ നോമിനേറ്റ് ചെയ്തു.
stadiony dot net, stadiumDB dot com എന്നീ വെബ്സൈറ്റു കളുടെ ആഭിമുഖ്യ ത്തില്‍ എല്ലാ വര്‍ഷവും ജനുവരി,ഫെബ്രുവരി മാസ ങ്ങളിലായി നടക്കുന്ന മത്സര ത്തിലേ ക്കുള്ള യു. എ. ഇ. യിലെ ആദ്യ നോമിനി യാണ് അല്‍ഐന്‍ സ്റ്റേഡിയം.
പൊതു ജന ങ്ങള്‍ക്ക് മികച്ച സ്റ്റേഡിയ ത്തിനായുള്ള വോട്ട് രേഖ പ്പെടുത്താം. ആഗോള തല ത്തില്‍ അവാര്‍ഡി നായി 31 സ്‌റ്റേഡിയ ങ്ങളാണ് മത്സരി ക്കുന്ന തെന്ന് യു എ ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ഈ വാര്‍ത്ത പുറത്തു വിട്ടു കൊണ്ട് വ്യക്തമാക്കി.
ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയ ത്തിന്റെ ഉദ്ഘാടനം 2013 ഡിസംബറി ല്‍ ആയിരുന്നു നടന്നത്. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്(ഐ പി എല്‍) ടീമായ മാഞ്ചസ്റ്റര്‍ സിറ്റി അല്‍ ഐന്‍ ടീമുമായി സ്റ്റേഡിയ ത്തില്‍ സൗഹൃദ മത്സരം കളിച്ചിരുന്നു.