അബുദാബി : സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനെ (AKWCA) വിപുലമായ പരിപാടി കളോടെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
AKWCA പ്രസിഡന്റ് ഹെലന്‍ നെല്‍സന്‍, ജനറല്‍ സെക്രട്ടറി ഷീലാ ബി. മേനോന്‍, യു. എ. ഇ. എക്സ്ചേഞ്ച് പ്രതിനിധി എലിസബത്ത് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പരിപാടി കള്‍ ഉത്ഘാടനം ചെയ്തു.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടെ കുട്ടികളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
തുടര്‍ന്ന് സംഘഗാനം, ഗാനമേള, സമൂഹ നൃത്തം, ഭരതനാട്യം, ഫ്യൂഷന്‍ ഡാന്‍സ്, ചിത്രീകരണം തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറി. ഷൈലാ സമദ്, നിഷാ ഷിജില്‍ തുടങ്ങിയവര്‍ കലാ പരിപാടി കള്‍ക്ക് നേതൃത്വം നല്കി.