അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സാഹിത്യ മത്സര ങ്ങള്‍ ഫെബ്രുവരി 5, 6 തീയതി കളില്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും. 6 വയസ്സു മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി ഒരുക്കുന്ന മത്സര ങ്ങളില്‍ മെമ്മറി ടെസ്റ്റ്, മലയാളം – ഇംഗ്ലിഷ് പദ്യ പാരായണം, മലയാളം – ഇംഗ്ലിഷ് കഥ പറയല്‍, മലയാളം – ഇംഗ്ലിഷ് പ്രസംഗ മല്‍സര ങ്ങള്‍ എന്നിവ യുണ്ടാവും
പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവര്‍ അടുത്ത മാസം നാലിനു മുന്‍പു പേര് റജിസ്റ്റര്‍ ചെയ്യണം. ഒരാള്‍ക്കു പരമാവധി അഞ്ചു മല്‍സര ങ്ങളില്‍ പങ്കെടുക്കാം. പ്രസംഗ മല്‍സര ത്തിന്റെ വിഷയം അഞ്ചു മിനിറ്റു മുന്‍പും ഉപന്യാസം, കവിത, കഥാ രചനാ മല്‍സര വിഷയം ഒരു മണിക്കൂറു മുന്‍പും നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02 55 37 600, 050 41 06 305 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.