ദുബായ് : സോഷ്യല്‍ മീഡിയ യിലെ മാപ്പിള പ്പാട്ട് സ്‌നേഹി കളുടെ കൂട്ടായ്മ യായ ‘ഇശല്‍ മാല ഫേസ് ബുക്ക് ആന്‍ഡ് വാട്‌സ് അപ് ഗ്രൂപ്പി’ ന്റെ 2013-ലെ പുരസ്‌കാര ങ്ങള്‍ പ്രഖ്യാപിച്ചു.
ഏറ്റവും നല്ല ഗായകനുള്ള എ. വി. മുഹമ്മദ് സ്മാരക അവാര്‍ഡ് കണ്ണൂര്‍ ഷരീഫിനും സംഗീത സംവിധായ കനുള്ള ചാന്ദ്പാഷ പുരസ്‌കാരം കൊച്ചിന്‍ ഷമീറിനും ഗാന രചയി താവിനുള്ള പി. ടി. അബ്ദുള്‍ റഹ്മാന് അവാര്‍ഡിന് മൊയ്തു മാസ്റ്റര്‍ വാണിമേലും അര്‍ഹരായി. ഒ. എം. കരുവാരക്കുണ്ട്, ഫൈസല്‍ എളേറ്റില്‍, യഹ്യ തളങ്കര എന്നിവര്‍ അടങ്ങുന്ന ജൂറി യാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഒക്ടോബര്‍ നാലിന് ബലി പെരുന്നാള്‍ ദിന ത്തില്‍ ദുബായില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും എന്ന് സംഘാടകരായ സമദ് കടമേരി, സുബൈര്‍ വെള്ളിയോട്, കമാല്‍ റഫീഖ് എന്നിവര്‍ അറിയിച്ചു.