അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റർ യു. എ. ഇ. തല ഓപ്പണ്‍ ബോഡി ബിൽഡിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മിസ്റ്റർ ഐ. എസ്. സി. പട്ടം നേടുന്നതിനായി 4 വിഭാഗ ങ്ങളിലായി ഡിസംബർ മാസം 19 ന് മത്സര ങ്ങൾ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
യു. എ. ഇ. ബോഡി ബിൽഡിംഗ് അസോസി യേഷനുമായി ചേർന്നു സംഘടി പ്പിക്കുന്ന മത്സര ത്തിൽ യു. എ. ഇ. യിൽ താമസിക്കുന്ന എല്ലാ രാജ്യക്കാർക്കും മത്സര ത്തിൽ പങ്കെടുക്കാം. 150 ഓളം പേരെ യാണ് പ്രതീക്ഷി ക്കുന്നത്.
70 കിലോ വരെ യുള്ള വിഭാഗം, 70 നും 80 നും ഇടയിൽ, 80 നും 90 നും ഇടയിൽ, 90 നു മുകളിൽ എന്നിങ്ങനെ 4 വിഭാഗ ങ്ങളിലെ വിജയി കൾക്കായി മൊത്തം 50,000 ദിർഹ ത്തിന്റെ ക്യാഷ് അവാർഡുകൾ ആണ് സമ്മാന മായി നൽകുക.
വാർത്താ സമ്മേളന ത്തിൽ ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്റ് ഡി. നടരാജൻ, ജനറൽ സെക്രട്ടറി ജി. വിനോദ്, കായിക വിഭാഗം സെക്രട്ടറിമാരായ മാത്യു വർഗീസ്, നൗഷാദ് നൂർ മുഹമ്മദ്, സെക്ഷൻ സെക്രട്ടറി കുര്യാക്കോസ്. എം. ചെറിയാൻ, സ്പോണ്‍സർ ബിൻ സാഗർ ഗ്രൂപ്പിന്റെ പ്രതിനിധി കൾ സുരേന്ദ്ര നാഥ്, അമിൻ അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.