അബുദാബി : യു. എ. ഇ. എബോള രോഗ മുക്തമായ രാജ്യം എന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ആഫ്രിക്കയില്‍ എബോള പടരുന്ന പശ്ചാത്തല ത്തില്‍ ലോകാ രോഗ്യ സംഘടന നിഷ്കർഷി ച്ചിട്ടുള്ള മുന്‍കരുതല്‍ നടപടി കള്‍ യു. എ. ഇ. യിൽ സ്വീകരിച്ച്ചിട്ടുണ്ട്.
എബോള യുടെ ലക്ഷണങ്ങള്‍ കണ്ടെത്താനുള്ള ഇലക്ട്രോണിക് സംവിധാനം ഇവിടെ വിവിധ എമിരേറ്റു കളിലെ ഹെല്‍ത്ത് അതോറിറ്റി കള്‍ സജ്ജമാക്കി യിട്ടുണ്ട്.
ഈ രോഗ ത്തിന്റെ യാതൊരു സൂചനയും ലക്ഷണവും ഇത് വരെ കണ്ടെത്തി യിട്ടില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.
ഗിനിയയില്‍ കണ്ടത്തെിയ എബോള രോഗം ലൈബീരിയ, സിയറ ലിയോണ്‍ എന്നിവിട ങ്ങളിലേക്കും പടര്‍ന്ന് ആയിര ത്തിലധികം പേരുടെ മരണ ത്തിന് ഇടയാക്കി യിരുന്നു.
ഈ സാഹചര്യ ത്തില്‍ യാത്ര ക്കാരിലൂടെ എബോള വൈറസ് പകരാന്‍ സാധ്യത യുള്ള തിനാല്‍ ആഫ്രിക്കന്‍ രാജ്യ മായ ഗിനിയ യുടെ തലസ്ഥാന മായ കൊനാകിരി യിലേക്കുള്ള വിമാന സര്‍വീസു കള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് നിര്‍ത്തി വെച്ചിരുന്നു.
രോഗം പടരാതിരിക്കാന്‍ ലോകാരോഗ്യ സംഘടന യുമായി ചേര്‍ന്ന് വിവിധ മുന്‍ കരുതല്‍ പ്രവര്‍ത്തന ങ്ങള്‍ നടത്തുകയും രോഗ ബാധ പടരുന്നത് തടയാന്‍ വിമാന ത്താവള ങ്ങളില്‍ പരിശോധന യും ശക്ത മാക്കിയിട്ടുണ്ട്.