അബുദാബി :പ്രസിദ്ധ ചെറു കഥാകൃത്ത് ഡോ. എസ്. വി. വേണു ഗോപന്‍ നായര്‍ക്ക് മലയാളി സമാജ ത്തിന്റെ 2014 – ലെ സാഹിത്യ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം, ഫെബ്രുവരി യിൽ നടക്കുന്ന ചടങ്ങില്‍ സമ്മാനി ക്കും എന്ന് സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് പറഞ്ഞു.
പ്രൊഫ. വി. മധു സൂദനന്‍ നായര്‍ അധ്യക്ഷനും പ്രൊഫ. അലിയാര്‍, ഡോ. പി. കെ. രാജ ശേഖരന്‍ എന്നിവര്‍ അംഗ ങ്ങളായ സമിതി യാണ് എസ്. വി. വേണു ഗോപന്‍ നായരെ പുരസ്‌കാര ത്തിനായി തിരഞ്ഞെടുത്തത്. അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ എഴുത്ത് ജീവിത ത്തില്‍ പന്ത്രണ്ട് ചെറു കഥാ സമാഹാര ങ്ങള്‍ വേണു ഗോപന്‍ നായര്‍ പ്രസിദ്ധ പ്പെടുത്തി യിട്ടുണ്ട്.
168 കഥകളും സമൃദ്ധവും ഏകാന്തവു മായ കഥാഖ്യാന രീതിയും കണക്കി ലെടുത്താണ് പുരസ്‌കാര ത്തിന് എസ്. വി. വേണു ഗോപന്‍ നായരെ ശുപാര്‍ശ ചെയ്തത് എന്ന് സമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ അറിയിച്ചു.




അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സാഹിത്യ മത്സര ങ്ങള്‍ ഫെബ്രുവരി 5, 6 തീയതി കളില്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും. 6 വയസ്സു മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി ഒരുക്കുന്ന മത്സര ങ്ങളില്‍ മെമ്മറി ടെസ്റ്റ്, മലയാളം – ഇംഗ്ലിഷ് പദ്യ പാരായണം, മലയാളം – ഇംഗ്ലിഷ് കഥ പറയല്‍, മലയാളം – ഇംഗ്ലിഷ് പ്രസംഗ മല്‍സര ങ്ങള്‍ എന്നിവ യുണ്ടാവും 



























