അല്‍ ഐന്‍ : കനത്ത ചൂടിന് ആശ്വാസമായി യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ഹരിത നഗര മായ അല്‍ ഐനിലും പരിസര ങ്ങളിലും കഴിഞ്ഞ ദിവസ ങ്ങളില്‍ സാമാന്യം നല്ല മഴ ലഭിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ശക്തമായ മഴയും കാറ്റും മൂലം നിരവധി സ്ഥല ങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വാഹന ങ്ങള്‍ക്കും വീടു കള്‍ക്കും കേടു പാടുകള്‍ സംഭവിച്ചിരുന്നു. കടകളുടെയും മറ്റും ബോര്‍ഡുകള്‍ നിലം പതിച്ചു. ശക്ത മായ മഴയില്‍ റോഡുകളിലും റൌണ്ട് എബൌട്ടുകളിലും വെള്ളം നിറഞ്ഞു. ദൂരക്കാഴ്ച കുറഞ്ഞ തിനാല്‍ വാഹന ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ച യോള മായി വീശി ക്കൊണ്ടിരിക്കുന്ന ശക്ത മായ പൊടിക്കാറ്റ് ജന ജീവിതം ദുസ്സഹമാക്കുന്നുണ്ട്. മഴ പെയ്ത തോടെ രാജ്യത്തെ കാലാവസ്ഥ യില്‍ കാര്യ മായ മാറ്റം വന്നു.
മുന്‍ വര്‍ഷ ങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ചൂട് കൂടുതല്‍ ശക്ത മായിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴ ചൂടിനു ആശ്വാസം പകരുന്ന തോടൊപ്പം കാലവസ്ഥ യിലുള്ള മാറ്റവും സൂചിപ്പിക്കുന്നു.