അബുദാബി : മെഡിക്കൽ റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് മേഖല യിൽ 10 ലക്ഷം ഡോളറിന്റെ പ്രവർത്തന ങ്ങൾ നടത്തും എന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി. പി. എസ്. ഹെൽത്ത് കെയർ ഗ്രൂപ്പ് എം. ഡി. ഡോ. ഷംസീർ വയലിൽ അറിയിച്ചു.
വാർദ്ധക്യ കാലത്തെ പ്രശ്നങ്ങൾക്കും തീരാവ്യാധികൾക്കും ആയിരിക്കും ഗവേഷണ ത്തിൽ മുൻഗണന നൽകുക. വിറ്റാമിൻ ഡി യുമായി ബന്ധപ്പെട്ട അസുഖ ങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നി പ്രവർത്തിക്കും എന്നും ഡോ. ഷംസീർ വയലിൽ വ്യക്തമാക്കി. പദ്ധതി യുടെ ഭാഗമായി വിറ്റാമിൻ ഡി. യിൽ റിസർച്ച് നടത്തുന്ന ഡോ. അഫ്രോസ് ഉൾ ഹഖ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയിരിക്കും.
ഇതേ കുറിച്ചു വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ വി. പി. എസ്. ഹെൽത്ത് കെയർ സി. ഇ. ഒ. വിനയ് ബാത്ര, ബുർജീൽ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ യാസിൻ ഇബ്രാഹിം ഡോ. ഷംസീർ വയലിൽ, ഡോ. അഫ്രോസ് ഉൾ ഹഖ്, ഖലിഫ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.