യുവജനസഖ്യം സ്വാതന്ത്ര്യ ദിനാഘോഷം

August 19th, 2014

marthoma-yuva-jana-sakhyam-independence-day-celebrations-ePathram
അബുദാബി : മാർത്തോമാ യുവജനസഖ്യം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മുസ്സഫ യിലെ മാർത്തോമാ പള്ളി അങ്കണ ത്തിൽ നടന്ന ആഘോഷ പരിപാടി കളിൽ ഇടവക വികാരി റവറന്റ് പ്രകാശ് എബ്രാഹം, സഹ വികാരി ഐസക് മാത്യു എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നല്കി.

ഇടവക അംഗങ്ങളും മാർത്തോമാ യുവ ജന സഖ്യം പ്രവർത്തകരും പങ്കെടുത്ത വിവിധ കലാ പരിപാടി കൾ അരങ്ങേറി. ഇന്ത്യൻ മിഷനറി പ്രവർത്തന ങ്ങളെ ചിത്രീകരിച്ച മിഷൻ ഭാരത്‌, ഓപ്പറേഷൻ ബ്ളാക്ക് റ്റൊർനാഡൊ എന്നീ പ്രോഗ്രാമുകൾ ശ്രദ്ധേയ മായി. കണ്‍വീനർ ജിലു ജോസഫ്, സെക്രട്ടറി ടിനോ തോമസ്‌ എന്നിവർ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: ,

Comments Off on യുവജനസഖ്യം സ്വാതന്ത്ര്യ ദിനാഘോഷം

യു. എ. ഇ. യില്‍ ശക്തമായ പൊടിക്കാറ്റും മഴയും

August 18th, 2014
sand-storm-2014-in-abudhabi-ePathram
അബുദാബി : യു. എ . ഇ  യുടെ തലസ്ഥാന നഗര മായ അബുദാബി യിലും പരിസര പ്രദേശ ങ്ങളിലും ഞായറാഴ്ച വീശിയടിച്ച പൊടി ക്കാറ്റ് ജന ജീവിതം ദുസ്സഹ മാക്കി.

അബുദാബി യുടെ വിവിധ ഭാഗ ങ്ങളിലും മറ്റു എമിരേറ്റുകളിലും കാഴ്ചക്ക് മങ്ങൽ  ഉണ്ടാക്കും വിധമാണ് പൊടിക്കാറ്റ് വീശിയത്. ഇത് ജന ജീവിത ത്തിനും വാഹന ഗതാഗത ത്തിനും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കി യിട്ടുണ്ട്.

വരും ദിവസ ങ്ങളിലും ഈ കാലാവസ്ഥ തുടരും എന്നതിനാല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നല്കി. ഞായറാഴ്ച ഉച്ച യോടെ  യു. എ . ഇ യുടെ വിവിധ ഭാഗ ങ്ങളിലും ഹരിത നഗരമായ അല്‍ ഐനിലും  ചാറ്റൽ മഴ യും  പെയ്തു.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. യില്‍ ശക്തമായ പൊടിക്കാറ്റും മഴയും

ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ നൈജീരിയന്‍ യുവതി അബുദാബിയില്‍ മരിച്ചു

August 18th, 2014

അബുദാബി : ചികിത്സാ ആവശ്യാര്‍ത്ഥം ഇന്ത്യ യിലേക്ക് പോവുക യായിരുന്ന നൈജീരിയ സ്വദേശിയായ മുപ്പത്തി അഞ്ചുകാരി അബുദാബി വിമാന ത്താവള ത്തില്‍ വെച്ച് മരിച്ചു. അര്‍ബുദ ത്തിനുള്ള ചികിത്സ യ്ക്കായിട്ടാണ് ഇവര്‍ ഇന്ത്യയി ലേക്ക് തിരിച്ചത് എന്നും അബുദാബി ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ അറിയിച്ചു.

അബുദാബി യില്‍ വിമാനം മാറി ക്കയറുന്ന തിനിടയില്‍ അസുഖം മൂര്‍ച്ഛിച്ചു. അതിനെ തുടര്‍ന്നാ യിരുന്നു മരണം. സ്ത്രീക്ക് എബോള രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി യതായും സംശയി ക്കുന്നതിനാല്‍ രോഗി യുടെ കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവി നെയും അവരെ ശുശ്രൂഷിച്ച അഞ്ച് പേരെയും അബുദാബി യില്‍ വിദഗ്ധ പരിശോധന യ്ക്ക് വിധേയ രാക്കി.

എന്നാല്‍ അവരില്‍ എബോള രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്തി യിട്ടില്ല എന്നും അബുദാബി ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ അറിയിച്ചതായി വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ നൈജീരിയന്‍ യുവതി അബുദാബിയില്‍ മരിച്ചു

സുരക്ഷാ സഹകരണം : ഇന്ത്യന്‍ സ്ഥാനപതി ചർച്ച നടത്തി

August 18th, 2014

tp-seetharam-meet-saif-abdullah-al-shafar-ePathram
അബുദാബി : ഇന്ത്യയും യു. എ. ഇ. യും തമ്മിൽ സുരക്ഷാ മേഖലയില്‍ പരസ്പര സഹകരണം കൂടുതല്‍ ശക്ത മാക്കേണ്ടതിന്‍െറ ആവശ്യ കതയെ കുറിച്ച് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം, യു. എ. ഇ. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ സൈഫ് അബ്ദുള്ള അല്‍ ഷഫാറുമായി ചർച്ച നടത്തി.

രണ്ട് രാജ്യ ങ്ങളുടെയും സുരക്ഷാ സാഹചര്യ ങ്ങള്‍ കൂടുതല്‍ കുറ്റമറ്റ താക്കുന്നത് അടക്കം ഇരു രാജ്യ ങ്ങള്‍ക്കും പൊതു താത്പര്യം ഉള്ള നിരവധി വിഷയ ങ്ങളില്‍ ചര്‍ച്ച നടന്നു.

ആഭ്യന്തര മന്ത്രാല ത്തിലെ അന്താ രാഷ്ട്ര സഹകരണ വകുപ്പ് തലവന്‍ ലഫ്റ്റനന്റ് കേണല്‍ അഹമ്മദ് സയീദ്‌ അല്‍ മസ്റൂയി, ലഫ്റ്റനന്റ് കേണല്‍ ഖാലിദ് അലി അല്‍ സുവൈദി എന്നിവരും സംബന്ധിച്ചു.

ഫോട്ടോ കടപ്പാട് : WAM

- pma

വായിക്കുക: , , , ,

Comments Off on സുരക്ഷാ സഹകരണം : ഇന്ത്യന്‍ സ്ഥാനപതി ചർച്ച നടത്തി

ഡോക്ടര്‍മാരെ ആദരിച്ചു

August 16th, 2014

kmcc-state-committee-honor-indian-doctors-ePathram
അബുദാബി : ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ മായ മുന്നേറ്റം നടത്തിയ കെ. എം. സി. സി സ്വാതന്ത്യ ദിന ത്തിൽ മറ്റൊരു ശ്രദ്ധേയ മായ ചുവടു വെപ്പ് നടത്തി പ്രവാസി കൾക്ക് മാതൃക യായി. യു. എ. ഇ. യില്‍ ആതുര ശുശ്രൂഷ രംഗത്ത്‌ 25 വർഷം സേവനം ചെയ്ത 25 ഡോക്ടർമാരെ അബുദാബി സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി ആദരിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷ ത്തിന്‍െറ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച പരിപാടി യിലാണ് കാല്‍ നൂറ്റാണ്ട് തികച്ച ഡോക്ടര്‍മാ രുടെ മികച്ച സേവനം മുൻ നിറുത്തി ആദരിച്ചത്.

ചടങ്ങിൽ അബുദാബി കോര്‍ട്ട് ഡയറക്ടര്‍ സലാം ഖമീസ് സുഹൈല്‍ അല്‍ ജുനൈബി, കേരള തദ്ദേശ സ്വയംഭ രണ -ഗ്രാമീണ വികസന അഥോറിറ്റി സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ. എ. എസ്., മാന്ത്രികൻ പ്രൊഫസർ ഗോപിനാഥ് മുതുകാട് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

ഡോ. എ. എം. അബ്ദുല്‍ അസീസ്, ഡോ. പി. എസ്. താഹ, ഡോ. ചന്ദ്ര കുമാരി രഘുറാം ഷെട്ടി, ഡോ. അശോക് മാധവന്‍ നായര്‍, ഡോ. ഗംഗാധരന്‍, ഡോ. വി. എസ്. അജയ് കുമാര്‍, ഡോ. ലീലാമ്മ ജോര്‍ജ്, ഡോ. കെ. കെ. മുരളീ ധരന്‍, ഡോ. ജോര്‍ജ് ജോസഫ്, ഡോ. ഗ്രേസി ജോസഫ്, ഡോ. കരുണാകര ഹെഗ്‌ഡെ, ഡോ. പി. എ. ജോസഫ്, ഡോ. എലിസബത്ത് രാജന്‍, ഡോ. ശിവാനന്ദ് ഷെട്ടി, ഡോ. ടി. കെ. ഇബ്രാഹിം, ഡോ. ശിവദാസ മേനോന്‍, ഡോ. ഫിലിപ്പ് കോശി, ഡോ. മേരി കോശി, ഡോ. ശ്യാമള അശോക്, ഡോ. അജിത് കുമാര്‍, ഡോ. വീണ ഷേണായി, ഡോ. അശോക് കുമാര്‍, ഡോ. ആറാട്ടു കുളം ടൈറ്റസ്, ഡോ. പി. എ. പത്മനാഭന്‍, ഡോ. എം. വി. രാജന്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ എറ്റു വാങ്ങി.

കെ. എം. സി. സി. സംസ്ഥാന – ജില്ലാ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്ത കർ വ്യാപാര വാണിജ്യ രംഗ ത്തെ പ്രമുഖർ തുടങ്ങീ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

ഇസ്ലാമിക് സെന്റർ ബാല വേദി യുടെ നേതൃത്വ ത്തിൽ വിവിധ കലാ പരിപാടി കളും പ്രൊഫസർ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച മാജിക് ഷോ യും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഡോക്ടര്‍മാരെ ആദരിച്ചു


« Previous Page« Previous « സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി
Next »Next Page » സുരക്ഷാ സഹകരണം : ഇന്ത്യന്‍ സ്ഥാനപതി ചർച്ച നടത്തി »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine