ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍

April 4th, 2015

abudhabi-bus-card-hafilat-ePathram
അബുദാബി : പൊതു ഗതാഗത സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അബുദാബി ബസുകളില്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുന്നു.

യാത്രാ നിരക്ക് ഈടാക്കാന്‍ ‘ഹാഫിലാത്ത്’ എന്ന പേരില്‍ പുതിയ ഇലക്ട്രോണിക്  കാര്‍ഡുകള്‍, 2015 മെയ് 15 മുതല്‍ നിലവില്‍ വരും എന്ന്  ഗതാഗത മന്ത്രാലയം അറിയിച്ചു.

ഇപ്പോള്‍ അബുദാബി യിലെ ബസ് യാത്രയ്ക്ക് രണ്ട് തര ത്തിലാണ് നിരക്ക് ഈടാക്കുന്നത്. നിശ്ചിത തുക അടച്ച് ഒരു മാസ ത്തേക്കുള്ള ‘ഒജ്ര കാര്‍ഡ്’ വാങ്ങി യാത്രക്ക് ഉപയോഗിക്കാം.

അല്ലെങ്കില്‍ ബസിന്റെ മുന്‍പില്‍ സ്ഥാപിച്ച പെട്ടിയില്‍ നാണയം ഇട്ടു യാത്ര ചെയ്യുകയുമാവാം. പലപ്പോഴും ചില്ലറയോ ഒജ്ര കാര്‍ഡോ കൈവശം ഇല്ലാത്ത തിനാല്‍ യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യവും അബുദാബി ബസു കളില്‍ പതിവായിരുന്നു.

ദുബായ് ഗതാഗത വകുപ്പിന്റെ നോല്‍ കാര്‍ഡിന് സമാനമായ പുതിയ ഹാഫിലാത്ത് കാര്‍ഡ് സമ്പ്രദായം നിലവില്‍ വരുന്നതോടെ ഇത്തരം പ്രശ്‌ന ങ്ങള്‍ക്കെല്ലാം പരിഹാര മാവും.

ബസുകളില്‍ സ്ഥാപിച്ച യന്ത്ര ങ്ങളില്‍ കാര്‍ഡുകള്‍ ഉരക്കുക യാണ് വേണ്ടത്. യാത്ര തുടങ്ങുന്നതിന് മുമ്പ് കാര്‍ഡില്‍ ആവശ്യ ത്തിന് പണം ഉണ്ടെന്ന് ഉറപ്പാക്കണം. ബസില്‍ കയറു മ്പോഴും തിരിച്ചിറങ്ങുമ്പോഴും യന്ത്ര ങ്ങളില്‍ കാര്‍ഡുകള്‍ കാണിക്കണം. യാത്ര യുടെ ദൂരം കണക്കാ ക്കി കാര്‍ഡില്‍ നിന്ന് നിരക്ക് ഈടാക്കും.

പുതിയ സംവിധാനം നടപ്പാക്കുന്ന തിന്‍െറ ഭാഗമായി തലസ്ഥാന എമിറേറ്റിലെ ബസുകളില്‍ സ്വൈപ്പിംഗ് യന്ത്രങ്ങള്‍ നേരത്തേ തന്നെ സ്ഥാപിച്ചി രുന്നു.

ഹാഫിലാത്ത് റീച്ചാര്‍ജബിള്‍ ഇലക്ട്രോണിക് കാര്‍ഡ് യാത്രക്കാര്‍ക്ക് ഏറെ സൌകര്യ പ്രദം ആയിരിക്കും എന്നും കാര്‍ഡുകള്‍ വാങ്ങാനും റീച്ചാര്‍ജ് ചെയ്യാനും നഗര ത്തിലെ പ്രധാന ബസ് ടെര്‍മിനലു കളിലും മാളുകളിലും ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും എന്നും ഭാവി യില്‍ ഓണ്‍ലൈന്‍ വഴിയും കാര്‍ഡില്‍ റീ ചാര്‍ജ് ചെയ്യുന്ന തിനുള്ള സംവിധാനം ഒരുക്കു ന്നുണ്ട് എന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

മെയ് 15ന് ഹാഫിലാത്ത് കാര്‍ഡ് സംവിധാനം നടപ്പാക്കിയാലും പുതിയ സംവിധാന ത്തിലേക്ക് മാറാന്‍ ആറ് മാസ ത്തോളം എടുക്കുമെന്ന്‍ ഗതാഗത മന്ത്രാലയ ത്തിലെ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റം മേധാവി മുഹമ്മദ് ബാനി മാലിക്ക് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍

എസ്. എ. ജമീൽ അനുസ്മരണവും സംഗീത നിശയും ശ്രദ്ധേയമായി

April 4th, 2015

singer-ma-gafoor-in-qatar-ePathram
ദോഹ : കത്ത് പാട്ടിലൂടെ പ്രവാസ ലോകത്തിന്റെ വിരഹവും വേദനയും ലോകത്തിനു മുന്നില്‍ എത്തിച്ച പ്രമുഖ ഗായകനും ഗാന രചയി താവു മായ എസ്. എ. ജമീലിനെ അനുസ്മരിച്ചു കൊണ്ട് സോഷ്യോ കെയർ ഫൌണ്ടേഷൻ, ഖത്തറിലെ സൽവാ റോഡി ലുള്ള ക്വാളിറ്റി ഹൈപ്പർ മാർക്കറ്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ച “കത്തിന്‍റെ കതിർ മാല” പരിപാടി യുടെ വൈവിധ്യത്താല്‍ ഏറെ ശ്രദ്ധേയമായി.

composer-sa-jameel-epathram

സംഗീത പ്രേമികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും മാപ്പിളപ്പാട്ട് സംഗീത ശാഖ യിലെ എക്കാല ത്തെയും ഹിറ്റ് ഗാന ങ്ങളില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നതുമായ ദുബായ് കത്ത് പാട്ടിന്റെ മുപ്പത്തി എട്ടാം വാർഷിക മാണ് “കത്തിന്‍റെ കതിർ മാല” എന്ന പരിപാടി യിലൂടെ ദോഹയില്‍ അരങ്ങേറിയത്.

ഇതിനു മുന്നോടിയായി നടന്ന അനുസ്മരണ യോഗ ത്തിൽ, ഗാന രചയിതാവ് കാനേഷ് പൂനൂരിൻറെ സഹോദരനും സോഷ്യോ കെയർ മുഖ്യ രക്ഷാധികാരി യുമായ മുഹമ്മദലി പൂനൂർ, എസ്. എ. ജമീലിന്റെ ഗാനങ്ങളേയും രചനാ രീതിയും വിശദീകരിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

സോഷ്യോ കെയർ ഖത്തർ ഘടകം പ്രസിഡണ്ട് പി. കെ. ഖാലിദ്‌, ജനറൽ സെക്രട്ടറി സിജു നിലമ്പൂർ, കേരള മാപ്പിള കലാ അക്കാദമി ജി. സി. സി. കോർഡിനേറ്റർ അഹമ്മദ് പി . സിറാജ്, എം .ടി . നിലമ്പൂർ, അൻവർ ബാബു വടകര, മശ്ഹൂദ് തിരുത്തിയാട്, യതീന്ദ്രൻ മാസ്റ്റർ, കെ. വി. അബ്ദുൽ അസീസ്‌ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

പ്രമുഖ ഗായകന്‍ എം. എ. ഗഫൂറിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത സന്ധ്യ യില്‍ ആഷിത ബക്കർ, ഹിബ ഷംന, സിജു നിലമ്പൂർ, റിയാസ് കരിയാട്, ഷഹീബ് തിരൂര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ദോഹയിലെ പ്രമുഖ ഓര്‍ക്കസ്ട്ര യായ സിങ്ങിംഗ് ബേഡ്സ് കലാ കാരന്മാര്‍ നയിച്ച ലൈവ് ഓര്‍ക്കസ്ട്ര ഈ സംഗീത സന്ധ്യ യിലെ ഗാനങ്ങൾക്ക് കൂടുതല്‍ മിഴിവേകി.

എസ്. എ. ജമീൽ എന്ന വലിയ കലാകാരനെ കുറിച്ച് ആസ്വാദകർക്ക് മുമ്പിൽ പരിചയ പ്പെടുത്തിയും അദ്ദേഹത്തിൻറെ സംഗീത ലോകത്തെ എല്ലാ വിശേഷങ്ങളും എടുത്ത് പറഞ്ഞും അവതാരകനായ ആസഫ് അലി ഏറെ തിളങ്ങി. ശബ്ദ നിയന്ത്രണം കണ്ണൂർ സമീർ.

qatar-audiance-composer-sa-jameel-ePathram

പഴയ തലമുറ നെഞ്ചിലേറ്റിയ ജമീലിന്റെ ഹിറ്റ് ഗാനങ്ങളും അതോടൊപ്പം കത്ത് പാട്ടിനോട് സാമ്യമുള്ള ഗാനങ്ങളും പുതിയ തലമുറയുടെ ഇഷ്ട ഗാനങ്ങളും ആലപിച്ചു കൊണ്ട് എല്ലാ വിഭാഗം ആസ്വാദ കരെയും കയ്യിലെടുത്ത്‌ “കത്തിന്‍റെ കതിർ മാല” വിവിധ്യമുള്ള അവതരണമാക്കി മാറ്റിയതില്‍ പ്രോഗ്രാം ഡയറക്ടർമാർ സിജു നിലമ്പൂർ – ഷഹീബ് തിരൂർ എന്നിവരുടെ പങ്ക് വളരെ വലുതാ യിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത്‌ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ സോഷ്യോ കെയര്‍ ഫൌണ്ടേഷൻ ഖത്തർ ഘടക രൂപീകരണ ത്തിൻറെ ഭാഗമായി സംഘടിപ്പിച്ച പരിപാടി യില്‍ ഖത്തർ മമ്മൂട്ടി ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ പിന്‍ബലം കൂടി ഉണ്ടായിരുന്നു.

– തയ്യാറാക്കിയത് : കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ ഖത്തര്‍. (ചിത്രങ്ങൾ : ബദറുദ്ധീൻ)

- pma

വായിക്കുക: , , ,

Comments Off on എസ്. എ. ജമീൽ അനുസ്മരണവും സംഗീത നിശയും ശ്രദ്ധേയമായി

പെസഹാ ദിനാചരണവും കാൽ കഴുകൽ ശുശ്രൂഷയും

April 3rd, 2015

അബുദാബി : സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പെസഹാ ദിന പ്രാർത്ഥനകൾ നടന്നു. കാൽ കഴുകൽ ശുശ്രൂഷ കള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാെപ്പാലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.

ഇടവക വികാരി ഫാദർ എം. സി. മത്തായി, സഹ വികാരി ഫാദർ ഷാജന്‍ വര്‍ഗീസ് എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. പെസഹ യുടെ പ്രത്യേക നമസ്‌കാര ശുശ്രുഷകളിലും തുടര്‍ന്ന് നടന്ന കുര്‍ബാന യിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

കത്തീഡ്രല്‍ ട്രസ്റ്റി എ. ജെ. ജോയ്കുട്ടി, സെക്രട്ടറി സ്റ്റീഫന്‍ മല്ലേല്‍ എന്നിവര്‍ നേതൃത്വം നല്കി .

- pma

വായിക്കുക: ,

Comments Off on പെസഹാ ദിനാചരണവും കാൽ കഴുകൽ ശുശ്രൂഷയും

പൊടിക്കാറ്റ് : ജനങ്ങൾ ജാഗ്രത പാലിക്കുക

April 3rd, 2015

sand-storm-2014-in-abudhabi-ePathram
അബുദാബി : യു. എ. ഇ യിലും ഇതര ഗൾഫ് രാജ്യങ്ങളിലും കഴിഞ്ഞ ദിവസം വീശിയടിച്ച പൊടിക്കാറ്റ്, വരും ദിവസ ങ്ങളിലും ഉണ്ടായേക്കാം എന്നും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ മുന്നറിയിപ്പ് നല്കി.

യു. എ. ഇ. യില്‍ വ്യാഴാഴ്ച പുലർച്ചെ തുടങ്ങിയ പൊടിക്കാറ്റ് വൈകുന്നേരം വരെ നീണ്ടു നിന്നു. മഞ്ഞ നിറത്തി ൽ വീശിയടിച്ച പൊടിക്കാറ്റ് ജന ജീവിത ത്തിനും വാഹന ഗതാഗത ത്തിനും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കി.

അബുദാബി യുടെ വിവിധ ഭാഗ ങ്ങളിലും മറ്റു എമിരേറ്റുകളിലും കാഴ്ചക്ക് മങ്ങൽ ഉണ്ടാക്കും വിധമാണ് പൊടിക്കാറ്റ് വീശിയത്. ദുബായ്, ഷാര്‍ജ, അബുദാബി വിമാനത്താവള ങ്ങളിലെ വിമാന സര്‍വീസുകളും താളം തെറ്റി. ദൂരക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ ദുബായ്, അബുദാബി ബസ് ഗതാഗതം വ്യാഴാഴ്ച ഉച്ച വരെ നിര്‍ത്തി വെച്ചു.

- pma

വായിക്കുക: , , ,

Comments Off on പൊടിക്കാറ്റ് : ജനങ്ങൾ ജാഗ്രത പാലിക്കുക

ആളൂര്‍ വെട്ടുകാട് ഗള്‍ഫ് മലയാളി കുടുംബ സംഗമം

April 3rd, 2015

ദുബായ് : തൃശൂര്‍ ജില്ലയിലെ ആളൂര്‍ – വെട്ടുകാട് സ്വദേശി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ ‘ആളൂര്‍ വെട്ടുകാട് ഗള്‍ഫ് മലയാളി സ്‌പോര്‍ട്‌സ് അസോസി യേഷന്‍’ കുടുംബ സംഗമം ഏപ്രില്‍ 3 ഉച്ചക്ക് 1.30 മുതല്‍ ദുബായ് ഖിസൈസിലെ മദീന മാളിന് സമീപമുള്ള പോണ്ട് പാര്‍ക്കില്‍ നടക്കും.

ഫുട്ബാള്‍, കമ്പവലി, വിവിധ അത്‌ലറ്റിക് മത്സര ങ്ങളും, കുട്ടി കള്‍ക്കും വനിത കള്‍ക്കുമായി പ്രത്യേക മത്സര ങ്ങളും സംഘടിപ്പിക്കും.

വിവധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അംഗങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും പ്രസ്തുത പരിപാടി യില്‍ നടക്കും എന്ന് സംഘാടക സമിതി അറിയിച്ചു.

വിവരങ്ങള്‍ക്ക് : 050 45 91 048, 050 69 82 990

വാര്‍ത്ത അയച്ചത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍

- pma

വായിക്കുക: , , ,

Comments Off on ആളൂര്‍ വെട്ടുകാട് ഗള്‍ഫ് മലയാളി കുടുംബ സംഗമം


« Previous Page« Previous « വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷികാഘോഷം
Next »Next Page » പൊടിക്കാറ്റ് : ജനങ്ങൾ ജാഗ്രത പാലിക്കുക »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine