ദുബായ് : മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ചിരന്തന – യു. എ. ഇ. എക്‌സ് ചേഞ്ച് മാധ്യമ പുരസ്കാരങ്ങൾ ദുബായ് റമദ ഹോട്ടലില്‍ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
സനീഷ് നമ്പ്യാര്‍ (റിപ്പോര്‍ട്ടര്‍ ടി. വി.), സാദിഖ് കാവില്‍ (മലയാള മനോരമ), അന്‍വറുല്‍ ഹഖ്(ഗള്‍ഫ് മാധ്യമം), ലിയോ രാധാകൃഷ്ണന്‍ (റേഡിയോ മി) എന്നിവര്‍ പുരസ്കാരങ്ങൾ ഏറ്റു വാങ്ങി.
ദുബായ് റൂളേഴ്‌സ് കോര്‍ട്ട് ലേബര്‍ അഫയേഴ്‌സ് വിഭാഗം മേധാവി ലൈലാ അബ്ദുല്ല ഹസന്‍ അബ്ദുല്ല ബെല്‍ഹൂഷ് മുഖ്യ അതിഥി യായിരുന്നു.
യു. എ. ഇ. യുടെ സുരക്ഷയ്ക്കും ഉന്നമന ത്തിനും വേണ്ടി മലയാളി മാധ്യമ പ്രവര്‍ത്തകര്‍ യത്‌നിക്കുന്നുണ്ട് എന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു കൊണ്ട് ലൈലാ അബ്ദുല്ല ഹസന്‍ അബ്ദുല്ല ബെല്‍ഹൂഷ് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തക രുടെ ജാഗ്രത ഇവിടത്തെ സുരക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് കരുത്തേകുന്നുണ്ട്. യു. എ. ഇ. യ്ക്ക് ഇന്ത്യ യുമായി വളരെ മികച്ച ബന്ധ മാണുള്ളത്. അതിന്റെ തീവ്രത ഒട്ടും ചോര്‍ന്നു പോകാതെ മുന്നോട്ടു ചലിക്കാന്‍ മലയാളി മാധ്യമ പ്രവര്‍ത്ത കരുടെ സഹകരണം മേലിലും ഉണ്ടാകണമെന്നും ലൈലാ അബ്ദുല്ല പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യു. എ. ഇ. എക്‌സ്‌ചേഞ്ച് സി. എം. ഒ. ഗോപ കുമാര്‍ ഭാര്‍ഗവന്‍ പുരസ്കാര ജേതാക്കൾക്ക് സ്വര്‍ണ മെഡലുകള്‍ സമ്മാനിച്ചു. സി. കെ. മജീദ് പൊന്നാട അണിയിച്ചു.
മാധ്യമ പ്രവർത്തകരായ വി. എം. സതീഷ്, എല്‍വിസ് ചുമ്മാര്‍, ജലീല്‍ പട്ടാമ്പി, അനൂപ് കീച്ചേരി, സാമൂഹ്യ സാംസ്കാരിക രംഗത്തെ നാരായണന്‍ വെളിയങ്കോട്, ടി. കെ. ഹാഷിക്, കെ. സി. അബൂ ബക്കര്‍, സേതു മാധവന്‍, ബി. എ. നാസര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, യാസിര്‍, രശ്മി ആര്‍. മുരളി, രമ്യ അരവിന്ദ്, കെ. എസ്. അരുണ്‍, ഡോ. ഷമീമ നാസര്‍, റാബിയ എന്നിവര്‍ ആശംസ നേര്‍ന്നു.
ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ചിരന്തന ഓർഗനൈസിംഗ് സെക്രട്ടറി നാസര്‍ പരദേശി സ്വാഗതവും ട്രഷറർ സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.