മലബാര്‍ ഗോള്‍ഡ്‌ പുതിയ ഷോറൂം

April 20th, 2015

അബുദാബി : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 131 ആമത് ഷോറൂം മുസഫ ഷാബിയ യില്‍ ബോളിവുഡ് താരം കരീനാ കപൂര്‍ ഉദ്ഘാടനം ചെയ്തു.

മലബാര്‍ ഗോള്‍ഡ് എം. ഡി. ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ കെ. പി. അബ്ദുള്‍ സലാം എന്നിവരുള്‍പ്പെടെ ഒട്ടേറെ പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പുതിയ ഡിസൈനു കളിലുള്ള സ്വര്‍ണ – വജ്രാഭരണ ങ്ങള്‍ ഷോറൂമില്‍ പ്രദര്‍ശി പ്പിച്ചിട്ടുണ്ട്. അബുദാബി യിലെ അഞ്ചാമത് ഷോറൂമാണ് ഇത്.

- pma

വായിക്കുക:

Comments Off on മലബാര്‍ ഗോള്‍ഡ്‌ പുതിയ ഷോറൂം

എവര്‍ഗ്രീന്‍ ഉത്ഘാടനം ചെയ്തു

April 20th, 2015

അബുദാബി : ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉപകരണങ്ങളുടെ യു. എ. ഇ. യിലെ വിതരണ ശൃംഖല യായ എവര്‍ സെയ്ഫ് ഗ്രൂപ്പിന്റെ പുതിയ ബ്രാഞ്ച് അബുദാബി പടിഞ്ഞാറന്‍ മേഖല യിലെ ബദാ സായിദില്‍ പ്രവര്‍ത്തനം തുടങ്ങി.

അബുദാബി സിവില്‍ ഡിഫന്‍സ് അംഗീകാരത്തോടെ ഫയര്‍ ആന്‍ഡ് സേഫ്റ്റി രംഗത്തെ ഏറ്റവും നൂതനമായ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് എവര്‍ ഗ്രീന്‍ എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം പൌര പ്രമുഖന്‍ മബ്ഖൂത് അല്‍ അന്‍സാരി യാണ് ഉത്ഘാടനം ചെയ്തത്. എവര്‍ സെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം. കെ. സജീവന്‍ അടക്കം പ്രമുഖര്‍ സംബന്ധിച്ചു.

- pma

വായിക്കുക:

Comments Off on എവര്‍ഗ്രീന്‍ ഉത്ഘാടനം ചെയ്തു

വാടിക്കൽ സംഗമം

April 19th, 2015

അബുദാബി : കണ്ണൂർ ജില്ലയിലെ പഴയങ്ങാടി മാടായി വാടിക്കൽ പ്രവാസി കൂട്ടായ്മ ‘യുവ’ യുടെ ആഭിമുഖ്യ ത്തിൽ വാടിക്കൽ സംഗമം അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ നടന്നു.

സിറാജ് ദിനപ്പത്രം ചീഫ് എഡിറ്റർ നിസാർ സൈത് പരിപാടി ഉൽഘാടനം ചെയ്തു. അബ്ബാസ്‌ ഹാജി ടി. പി. അദ്ധ്യക്ഷത വഹിച്ചു.

അഡ്വക്കറ്റ് അബ്ദുൽ ശുക്കൂർ, മുഹമ്മദ്‌ റാസിഖ്, ഫവാസ്, ആരിഫ് ബായൻ, സ്വാബിർ പി. എന്നിവർ സംസാരിച്ചു.

ആഘോഷ ത്തിന്റെ ഭാഗമായി കലാ സാഹിത്യ മത്സര ങ്ങൾ, പാചക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. റഹനാസ് ചീലേരി സമ്മാനം വിതരണം ചെയ്തു. ഫവാസ് മന്നൻ സ്വാഗതവും സത്താർ ടി. പി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on വാടിക്കൽ സംഗമം

ഡോക്യുമെന്‍ററിക്ക് അംഗീകാരം

April 19th, 2015

ദുബായ് : മലബാര്‍ കലാപ ചരിത്രത്തെ ക്കുറിച്ച് ദുബായ് കെ. എം. സി. സി. ക്കു വേണ്ടി മീഡിയാ വിഭാഗം നിര്‍മിച്ച ‘മലബാര്‍ കലാപം’ എന്ന ഡോക്യുമെന്‍ററിക്ക് ഓള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് എഡ്യുക്കേഷ ണല്‍ ഓഡിയോ ആന്‍ഡ് വീഡിയോ ഫിലിം ഫെസ്റ്റി വെല്‍ 2015-ല്‍ മികച്ച സൃഷ്ടി ക്കുള്ള ദേശീയ പുരസ്‌കാരം നേടി.

‘ഇന്ത്യന്‍ സ്വതന്ത്ര്യ സമര ത്തിന്റെ നാള്‍ വഴികള്‍’ എന്ന പേരില്‍ ചിത്രീ കരിക്കുന്ന ഡോക്യുമെന്‍ററി കളില്‍ രണ്ടാമത്തേ താണ് ‘മലബാര്‍ കലാപം’.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ത്തില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ച ഏടു കള്‍ പുതു തലമുറയ്ക്ക് പരിചയ പ്പെടുത്തുക എന്ന ലക്ഷ്യ ത്തോടു കൂടിയാണ് ദുബായ് കെ. എം. സി. സി. ഈ പരമ്പര യുമായി സഹ കരിച്ചത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

‘മലബാര്‍ കലാപം’ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചത് സന്തോഷ് പി. ഡി. അക്കാദമിക് കാര്യങ്ങള്‍ നിര്‍വഹിച്ചത് കാലിക്കറ്റ് സര്‍വ കലാശാലാ സി. എച്ച്. ചെയര്‍. വിവരണം ഡോ. ഡൊമിനിക്ക് ജെ. കാട്ടൂര്‍, എഡിറ്റിംഗ് ഹരി രാജാക്കാട്, സംഗീതം സി. രാജീവ്, ഗ്രാഫിക് ബിനു കുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു.

ഡല്‍ഹി യില്‍ നടന്ന ഓള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റി വെലിന്റെ സമാപന ചടങ്ങില്‍ ഡോക്യുമെന്‍ററിക്ക് ലഭിച്ച പുരസ്‌കാരം സംവിധായകന്‍ സന്തോഷ് ഏറ്റു വാങ്ങി.

- pma

വായിക്കുക: , , ,

Comments Off on ഡോക്യുമെന്‍ററിക്ക് അംഗീകാരം

ഗ്രീന്‍ വോയ്സ് സ്നേഹപുരം 2015 : പുരസ്കാരങ്ങള്‍ സമ്മാനിച്ചു

April 18th, 2015

 green-voice-madhyamshree-award-2015-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഗ്രീന്‍ വോയ്സ് അബുദാബി യുടെ പത്താം വാര്‍ഷിക ആഘോഷ മായ സ്നേഹപുരം 2015 ല്‍ മാധ്യമശ്രീ പുരസ്കാര ങ്ങളും ഹരിതാക്ഷര പുരസ്കാരവും സമ്മാനിച്ചു.

അമൃതാ ന്യൂസ് അബുദാബി റിപ്പോര്‍ട്ടര്‍ ആഗിന്‍ കീപ്പുറം, ഗള്‍ഫ് മാധ്യമം ദിനപ്പത്രം അബുദാബി കറസ്പോണ്ടന്റ് മുഹമ്മദ്‌ റഫീഖ്, ഹിറ്റ് എഫ്. എം. റേഡിയോ അവതാരകന്‍ ഷാബു കിളിത്തട്ടില്‍ എന്നിവ ര്‍ക്ക് യു. എ. ഇ. എക്സ്ച്ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി മാധ്യമശ്രീ പുരസ്കാരം സമ്മാനിച്ചു.

സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് നല്‍കി വരുന്ന ഗ്രീന്‍ വോയ്സ് ഹരിതാക്ഷര പുരസ്കാരം യുവ കവികളില്‍ ശ്രദ്ധേയനായ പവിത്രന്‍ തീക്കുനിക്ക്‌ സമ്മാനിച്ചു.

പൊതുപ്രവര്‍ത്തന രംഗത്തെ മികവിന് മലയാളി സമാജം വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ പട്ടാമ്പി, മികച്ച തിരക്കഥ ക്കുള്ള ഈ വര്‍ഷ ത്തെ ദേശീയ അവാര്‍ഡ് ജേതാവ് ജോഷി എസ്. മംഗലത്ത്, ശ്രദ്ധേയ മായ ന്യൂസ് റിപ്പോര്‍ട്ട് പരിഗണിച്ച് ഏഷ്യാ നെറ്റ് ന്യൂസ് അബുദാബി ടീം സിബി കടവില്‍, മനു കല്ലറ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മികച്ച ഓണ്‍ ലൈന്‍ പത്ര പ്രവര്‍ത്തകനുള്ള പുരസ്കാരം ഈ വര്‍ഷം മനോരമ ഓണ്‍ ലൈന്‍ ദുബായ് കറസ്പോണ്ടന്റ് സാദിഖ് കാവിലിന് സമ്മാനിക്കും.

ഗ്രീന്‍ വോയ്സ് നടപ്പാക്കാന്‍ പോകുന്ന പുതിയ ജീവ കാരുണ്യ പദ്ധതി കളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ചെയര്‍മാന്‍ സി. എച്ച്. ജാഫര്‍ തങ്ങള്‍, പാട്രന്‍ കെ. കെ. മൊയ്തീന്‍ കോയ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, മറ്റു സാമൂഹ്യ സാംസ്കാരിക മണ്ഡല ങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

തുടര്‍ന്ന് ടെലിവിഷന്‍ റിയാലിറ്റി ഷോ കളിലൂടെ പ്രശസ്തരായ യുവ ഗായകര്‍ അണി നിരന്ന ഗാന മേളയും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഗ്രീന്‍ വോയ്സ് സ്നേഹപുരം 2015 : പുരസ്കാരങ്ങള്‍ സമ്മാനിച്ചു


« Previous Page« Previous « വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം ദുബായില്‍
Next »Next Page » ഡോക്യുമെന്‍ററിക്ക് അംഗീകാരം »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine