അബുദാബി : യുവ കലാ സാഹിതി യുടെ വാര്‍ഷിക ആഘോഷ പരിപാടി യായ ”യുവ കലാ സന്ധ്യ” നവംബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 7:30 മുതല്‍ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.
ഇതിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം തൃശ്ശൂര്‍ എം. പി., C.N. ജയദേവന്‍ ഉത്ഘാടനം ചെയ്യും. പ്രമുഖ ഗായകര്‍ നേതൃത്വം നല്‍കുന്ന ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറും.
കലാ സംസ്‌കാരിക സാമൂഹിക രംഗ ങ്ങളിലെ സംഭാവന കള്‍ക്ക് യുവ കലാ സാഹിതി നല്‍കുന്ന കാമ്പിശ്ശേരി കരുണാകരന്‍ പുരസ്‌കാര പ്രഖ്യാപനം വേദിയില്‍ നടക്കും എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
നോര്‍ക്ക ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, കെ. വി. പ്രേം ലാല്‍, എം. സുനീര്‍, രാജന്‍ ആറ്റിങ്ങല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.