അബുദാബി : റോഡ് സുരക്ഷ നില നിര്‍ത്താനും ഗതാഗത ക്കുരുക്ക് ഒഴിവാക്കാനുമായി യു. എ.ഇ. ആഭ്യന്തര മന്ത്രാലയ ത്തിന്റെ പുതിയ നിയമം പ്രാബല്യ ത്തില്‍ വന്നു. ഇത് പ്രകാരം ഗുരുതര മല്ലാത്ത അപകട ങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങളും പരിക്കുകള്‍ ഇല്ലാത്ത യാത്രക്കാരും വാഹന ങ്ങള്‍ റോഡില്‍ നിന്ന് സുരക്ഷിതമായി മാറ്റി യിടണം.
നിയമം കര്‍ശനമായി നടപ്പാക്കുന്ന തിന്റെ ഭാഗമായി നിയമ ലംഘ കര്‍ക്ക് ഈ മാസം 15 മുതല്‍ പിഴ ചുമത്തും എന്നും അധികൃതര്‍ അറിയിച്ചു. റോഡില്‍ ഗതാഗത കുരുക്ക് രൂപപ്പെടാനും മറ്റു അപകട ങ്ങള്‍ക്ക് വഴി വെക്കാനും സാധ്യത യുള്ള തിനാലാണ് പരുക്കു കള്‍ ഏല്‍ക്കാത്ത അപകട ങ്ങളിലെ വാഹന ങ്ങള്‍ മാറ്റി യിടണം എന്ന് അധികൃതര്‍ നിര്‍ദേ ശിച്ചത്.
ഫെഡറല്‍ നിയമ പ്രകാരം, ശാരീരിക പരിക്കുകള്‍ ഇല്ലാത്ത അപകടങ്ങള്‍ ഉണ്ടാ യാല്‍ അപകട ത്തില്‍ പെട്ട വാഹന ങ്ങള്‍ ഗതാഗത തടസ്സം ഉണ്ടാകാത്ത വിധ ത്തില്‍ മാറ്റി പാര്‍ക്ക് ചെയ്യണം എന്നാണ് നിഷ്കര്‍ഷി ച്ചിരിക്കുന്നത്.
കഴിഞ്ഞ എട്ടു മാസ ത്തിനുള്ളില്‍ പരിക്കുകള്‍ ഇല്ലാത്ത 2,51,262 ലഘു വാഹന അപകട ങ്ങളാണ് രാജ്യത്തു മൊത്തം നടന്നത്. അപകട ങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭ ങ്ങളില്‍ ട്രാഫിക് നിര്‍ദേശ ങ്ങളും നിയമ ങ്ങളും പാലിക്കുന്ന തിനെ കുറിച്ചുള്ള ബോധ വല്‍ക്കരണ ത്തിന്‍െറ പ്രാധാന്യ ത്തിലേ ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ചെറിയ അപകടം ആണെങ്കില്‍ പോലും ചില ഡ്രൈവര്‍മാര്‍ റോഡിനു നടുവില്‍ തന്നെ വാഹങ്ങള്‍ നിര്‍ത്തി യിടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഗതാഗത തടസ്സ ത്തിനും കൂടുതല്‍ അപകട ങ്ങള്‍ ക്കും കാരണ മാകുന്നു.
അപകടം സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തെറ്റിയേക്കും എന്ന പേടി യാണ് വാഹനം മാറ്റി യിടുന്നതില്‍ നിന്ന് ഡ്രൈവര്‍മാരെ തടയുന്നത്. വാഹന അപകട പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ അപകട കാരണവും പരിക്കുകളും നിര്‍ണ യിക്കുന്ന തില്‍ പരിശീലനം സിദ്ധി ച്ചവ രാണ്. അതിനാല്‍ വാഹനം അപകട സ്ഥല ത്ത് നിന്ന് മാറ്റി യിടുന്നത് ഒരു തര ത്തിലും റിപ്പോര്‍ട്ടിനെ ബാധിക്കില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.