യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

December 18th, 2014

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിൽ താമസിക്കുന്ന എല്ലാ ഇന്ത്യ ക്കാരും അബുദാബി യിലെ ഇന്ത്യൻ എംബസ്സി യിൽ ഓണ്‍ ലൈന്‍ ആയി പേര് രജിസ്റ്റർ ചെയ്യണം എന്ന് എംബസ്സി അധികൃതർ അറിയിച്ചു.

അബുദാബി ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സൈറ്റിലും രജിസ്റ്റര്‍ ചെയ്യാനുള്ള സംവി ധാനം ഒരുക്കിയിട്ടുണ്ട്.

മലയാളം അടക്കമുള്ള വിവിധ ഭാഷ കളി ലായി വിശദാംശങ്ങള്‍ ഇതില്‍ രേഖ പ്പെടുത്തി യിട്ടുമുണ്ട്‌. യു. എ. ഇ. യിൽ താമസിക്കുന്ന ഇന്ത്യ ക്കാരുടെ കൃത്യ മായ വിവര ങ്ങൾ ശേഖരി ക്കുക യാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം.

അപേക്ഷകന് സ്വന്ത മായി യൂസര്‍ ഐ. ഡി., പാസ്സ്‌വേര്‍ഡ്‌ എന്നിവ ലഭിക്കും. ഇതുപയോഗിച്ച് പിന്നീട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഏതെങ്കിലും തൊഴിലാളിക്ക് ഇത്തര ത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ തൊഴിലുടമ വിവരങ്ങൾ ശേഖരിച്ചു രജിസ്റ്റർ ചെയ്യണം

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌

December 18th, 2014

sheikh-saif-bin-zayed-al-nahyan-ePathram
അബുദാബി : പൊതു ജന ങ്ങള്‍ക്ക് പുതിയ ആശയ ങ്ങള്‍ അവതരി പ്പിക്കാന്‍ ഉതകുന്ന തര ത്തില്‍ യു. എ. ഇ.  ആഭ്യന്തര മന്ത്രാലയ ത്തിന്റെ പുതിയ വെബ്‌ സൈറ്റ് ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.

ആഭ്യന്തര മന്ത്രാലയ ത്തിന്റെയും പോലീസ് സേന യുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും വിധത്തി ലാണ് വെബ്‌ സൈറ്റ് ഒരുക്കിയിരിക്കുന്നത് എന്ന് സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ ലഖ്‌രിബാനി നുഐമി അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌

പുതു വർഷം : ജനുവരി ഒന്നിന് യു. എ. ഇ. യില്‍ പൊതു അവധി

December 18th, 2014

uae-flag-epathram
ദുബായ് : പുതു വത്സര ദിന ത്തില്‍ പൊതു മേഖലക്കും സ്വകാര്യ മേഖലക്കും അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് വ്യാഴാഴ്ച സ്വകാര്യ മേഖലയ്ക്ക് ശമ്പള ത്തോടു കൂടിയ അവധി യാണ് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് അനുവദി ച്ചത്. ഈ മേഖലയില്‍ വെള്ളിയാഴ്ച അടക്കം രണ്ടു ദിവസ ത്തെ അവധി ലഭിക്കും.

ഫെഡറല്‍ മന്ത്രാലയ ങ്ങള്‍ക്കും അനുബന്ധ ഓഫീസു കള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും പുതു വത്സര ദിനത്തില്‍ അവധി ആയിരിക്കും എന്നും ഫെഡറല്‍ മാനവ വിഭവ ശേഷി വകുപ്പ് അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത അവധി ആയതിനാല്‍ ഗവണ്‍മെന്റ് ജീവന ക്കാര്‍ക്ക് പുതു വത്സര ത്തില്‍ തുടര്‍ച്ചയായ മൂന്ന് അവധി ദിനങ്ങൾ ലഭിക്കും.

- pma

വായിക്കുക: , ,

Comments Off on പുതു വർഷം : ജനുവരി ഒന്നിന് യു. എ. ഇ. യില്‍ പൊതു അവധി

സംഘ നൃത്ത മത്സരം സമാജത്തിൽ

December 18th, 2014

kalabhavan-jenson-with-fire-dance-ePathram
അബുദാബി : മലയാളി സമാജം കലാ വിഭാഗം സംഘടി പ്പിക്കുന്ന സംഘ നൃത്ത മത്സരം ഡിസംബര്‍ 19 വെള്ളിയാഴ്ച മുസഫ യിലെ സമാജ ത്തില്‍ നടക്കും. മലയാളി കളെ മാത്രമല്ല, എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംഘ നൃത്ത മത്സരം ഒരുക്കുന്നത്.

ഒരു നൃത്ത സംഘ ത്തില്‍ അഞ്ചു മുതല്‍ എട്ടു വരെ ആളുകളെ ഉള്‍ക്കൊള്ളിക്കാം. 6 മുതല്‍ 10 വയസ്സു വരെ, 10 മുതല്‍ 15 വരെ, 15 വയസ്സു മുതല്‍ മുകളിലോട്ട് എന്നിങ്ങനെ ഗ്രൂപ്പുകളായി തരം തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്: 050 12 87 455.

- pma

വായിക്കുക: , , ,

Comments Off on സംഘ നൃത്ത മത്സരം സമാജത്തിൽ

ഭരത് മുരളി നാടകോല്‍സവ ത്തില്‍ ’കുറ്റവും ശിക്ഷയും’ ശ്രദ്ധേയമായി

December 16th, 2014

devi-anil-shereef-in-drama-crime-and-punishment-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന ഭരത് മുരളി നാടകോത്സവ ത്തിന്റെ രണ്ടാം ദിവസം യുവ കലാ സാഹിതി അബുദാബി അവതരിപ്പിച്ച കുറ്റവും ശിക്ഷയും എന്ന നാടകം അരങ്ങില്‍ എത്തി.

വിശ്വവിഖ്യാത റഷ്യന്‍ സാഹിത്യ കാരന്‍ ദസ്തോവ്സ്കിയുടെ നോവലിനെ ആസ്പദ മാക്കി ഗോപി കുറ്റിക്കോല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കുറ്റവും ശിക്ഷയും അവതരണ രീതി കൊണ്ടും നടീനടന്മാരുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായി.

yuva-kala-sahithy-drama-fest-2014-ePathram

ശരീഫ് ചേറ്റുവ, ദേവി അനില്‍, അപര്‍ണ്ണ രാജീവ്, ഈദ് കമല്‍, സിനി ഫൈസല്‍, റഫീഖ് വടകര, ബിജു മുതുമ്മല്‍, വിജീഷ് കാട്ടൂര്‍, ബിജു ഏറയില്‍, ഫിറോസ്, ആരിഫ് പെരുന്താനം, അബിദ് ജിന്ന, സിദ്ദീഖ് പെരിങ്ങോട്ടുകര, ഗഫൂര്‍ കൊണ്ടോട്ടി, വിനോദ് കാഞ്ഞങ്ങാട്, ടോബിന്‍, അമീര്‍ മിര്‍സ, ആസാദ് ഹുസൈന്‍, ഷിബില്‍ ഫൈസല്‍, അഷിത തുടങ്ങി യവര്‍ വേഷപ്പകര്‍ച്ചയേകി.

രവീന്ദ്രന്‍ പട്ടേന (വെളിച്ചം), റഹ്മത്തലി കാതിക്കോടന്‍ (സംഗീതം), ജോഷി ഒഡേസ (രംഗ സജ്ജീകരണം) എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

ഡിസംബര്‍ 19 വെള്ളിയാഴ്ച രാത്രി 8.30ന് നാടകോത്സ ത്തില്‍ മൂന്നാം നാടകം ‘പ്രേമലേഖനം’ ദുബായ് യുവ കലാ സാഹിതി അവതരിപ്പിക്കും.

- pma

വായിക്കുക: , , ,

Comments Off on ഭരത് മുരളി നാടകോല്‍സവ ത്തില്‍ ’കുറ്റവും ശിക്ഷയും’ ശ്രദ്ധേയമായി


« Previous Page« Previous « സതേണ്‍ ഫ്രൈഡ് ചിക്കന്‍ ഡല്‍മാ മാളില്‍ തുറന്നു
Next »Next Page » സംഘ നൃത്ത മത്സരം സമാജത്തിൽ »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine