സമാജം സംഘ നൃത്ത മത്സരം ശ്രദ്ധേയമായി

December 21st, 2014

അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച ‘ഡാന്‍സ് ഡാന്‍സ്’ എന്ന സംഘ നൃത്ത മത്സരം ശ്രദ്ധേയമായി.

പ്രായ ത്തിന്റെ അടിസ്ഥാന ത്തില്‍ മൂന്ന് വിഭാഗ ങ്ങളായി തരം തിരിച്ചാണ് മത്സര ങ്ങള്‍ അരങ്ങേറിയത്. മികച്ച അവതരണ ത്തിന് പുറമേ വസ്ത്രാല ങ്കാര ത്തിനും ട്രോഫികള്‍ സമ്മാനിച്ചു.

എല്ലാ ഭാഷക്കാര്‍ക്കുമായി സംഘടിപ്പിച്ച പരിപാടി യില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നു മായി മുന്നൂ റോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

ജോയി രാധാകൃഷ്ണന്‍, അഞ്ജലി മേനോന്‍, വിഷ്ണു എന്നിവര്‍ മത്സര ത്തിന്റെ വിധി നിര്‍ണയം നടത്തി. സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ച പരിപാടി യില്‍ സുരേഷ് പയ്യന്നൂര്‍, ഡോ. ബി. ശ്രീധരന്‍, അഷ്‌റഫ് പട്ടാമ്പി, വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

Comments Off on സമാജം സംഘ നൃത്ത മത്സരം ശ്രദ്ധേയമായി

ബഷീറിന്റെ ‘പ്രേമലേഖനം’ അരങ്ങില്‍ എത്തി

December 21st, 2014

vaikom-muhammad-basheer-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആറാമത് ഭരത് മുരളി നാടകോത്സവ ത്തിന്റെ മൂന്നാം ദിവസം, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രേമ ലേഖനം അരങ്ങില്‍ എത്തി.

വൈക്കം മുഹമ്മദ്‌ ബഷീര്‍, കഥാ പാത്രമായി രംഗത്ത് വരികയും കഥ യില്‍ ഇടപെടുകയും ചെയ്യുന്ന രീതി യില്‍ ദുബായ് യുവ കലാ സാഹിതി അവതരിപ്പിച്ച നാടകം കാണികളെ ഏറെ ആകര്‍ഷിച്ചു. 1940 കളില്‍ രചിച്ച പ്രേമ ലേഖനം എന്ന കൃതി ഏതു കാല ഘട്ട ത്തിലും പ്രസക്തി ഉള്ള വിഷയമാണ് എന്ന് പ്രേക്ഷക രുടെ പ്രതി കരണ ത്തില്‍ നിന്നും മനസിലാക്കാം.

പ്രേമ ലേഖന ത്തിന് രംഗ ഭാഷ തയ്യാറാക്കിയത് രഘു നന്ദനന്‍. സംവിധാനം സുഭാഷ് ദാസ്. കേശവന്‍ നായരായി എത്തിയ സുഭാഷ് പന്തല്ലൂര്‍, സാറാമ്മയായി വേഷമിട്ട ദേവി സുമ എന്നിവര്‍ കഥാ പാത്ര ങ്ങളായി ജീവിക്കുക യായിരുന്നു.

സോണിയ, ലത്തീഫ് തൊയക്കാവ്, റസാഖ് മാറഞ്ചേരി തുടങ്ങിയ വരാണ് മറ്റ് അഭി നേതാക്കള്‍. സംഗീതം ഷാജിത്ത് വിജു ജോസഫ്, വെളിച്ചം രവീന്ദ്രന്‍ പട്ടേന, നിര്‍മാണ നിയന്ത്രണം അജി കണ്ണൂര്‍, ജോര്‍ബിനോ കാര്‍ലോസ്.

- pma

വായിക്കുക: , , ,

Comments Off on ബഷീറിന്റെ ‘പ്രേമലേഖനം’ അരങ്ങില്‍ എത്തി

ഇത്തിഹാദ് എയര്‍വെയ്‌സിന് പുതിയ വിമാനങ്ങള്‍

December 19th, 2014

etihad-airways-ePathram
അബുദാബി : ഏറ്റവും നവീന സൌകര്യങ്ങളോടെ യുള്ള പുതിയ ഫ്ലൈറ്റുകള്‍ ഇത്തിഹാദ് എയര്‍വേസ് പുറത്തിറക്കി. അബുദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ നടന്ന ചടങ്ങില്‍ ഇത്തിഹാദ് എയര്‍വേസിന്റെ എ 380, ബി 787 എന്നീ വിമാന ങ്ങളാണ് പുറത്തിറ ക്കിയത്.

പുതിയ വിമാനത്തെ പരിചയ പ്പെടുത്തുന്ന തോടൊപ്പം ഇറ്റാലിയന്‍ ഡിസൈനര്‍ രൂപ കല്‍പന ചെയ്ത ഇത്തിഹാദ് ക്യാബിന്‍ ക്രൂ വിന്റെ പുതിയ യൂണി ഫോമും ധരിച്ചുള്ള ഫാഷന്‍ ഷോ അടക്ക മുള്ള ആകര്‍ഷ കമായ പരിപാടി കളോടെ യാണ് ചടങ്ങ് സംഘടി പ്പിച്ചത്. ആദ്യ ദിവസം തന്നെ ആയിര ക്കണക്കിന് ആളുകള്‍ വിമാനങ്ങള്‍ സന്ദര്‍ശിച്ചു.

വിമാന യാത്രയുടെ പുത്തന്‍ അനുഭവ മാണ് തങ്ങളുടെ ഉപഭോക്താ ക്കള്‍ക്കായി ഒരുക്കി യിരിക്കുന്നത് എന്ന് ഇത്തിഹാദ് എയര്‍വേസ് പ്രസിഡന്റും സി. ഇ. ഒ. യുമായ ജെയിംസ് ഹോഗന്‍ അഭിപ്രായ പ്പെട്ടു.

- pma

വായിക്കുക: , ,

Comments Off on ഇത്തിഹാദ് എയര്‍വെയ്‌സിന് പുതിയ വിമാനങ്ങള്‍

മദ്യ നയ ത്തില്‍ മാറ്റം വരുത്തിയത് ജനങ്ങളോടുള്ള വെല്ലു വിളി : ഐ. എം. സി. സി.

December 19th, 2014

അബുദാബി : യു. ഡി. എഫ്. മദ്യ നയം തിരുത്തി യതിലൂടെ കെ. എം. മാണി കോഴ വാങ്ങി മദ്യ മുതലാളിമാര്‍ക്ക് കീഴടങ്ങി യിരിക്കുക യാണ് എന്ന സത്യം സര്‍ക്കാര്‍ തന്നെ സമ്മതി ക്കുക യാണ് എന്നും നയം മാറ്റ ത്തിലൂടെ കേരളം കണ്ട ഏറ്റവും വലിയ ഷണ്ഡനായ മുഖ്യ മന്ത്രി യാണ്‌ താനെന്ന് ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുക യാണ് എന്നും ഐ. എം. സി. സി. ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

മദ്യ നയ ത്തില്‍ മുസ്ലിം ലീഗ് നിലപാട് ഇരട്ടത്താപ്പ് ആണെന്നും മദ്യ നിരോധനം പ്രഖ്യാപിച്ച പ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിച്ച മുസ്ലിം ലീഗ് ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയ തി ന്റെ കാരണം ജനങ്ങളോട് വ്യക്തമാക്കണം എന്നും ഐ. എം. സി. സി. നാഷണല്‍ കമ്മറ്റി ഭാരവാഹി കളായ ടി. എസ്. ഗഫൂര്‍ ഹാജി, നൌഷാദ്ഖാന്‍ പാറയില്‍, മുസ്തഫ തൈക്കണ്ടി തുടങ്ങിയവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on മദ്യ നയ ത്തില്‍ മാറ്റം വരുത്തിയത് ജനങ്ങളോടുള്ള വെല്ലു വിളി : ഐ. എം. സി. സി.

ഇന്ത്യ – യു. എ. ഇ. ബന്ധം ഉന്നത നിലയില്‍: ടി. പി. സീതാറാം

December 19th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : ഇന്ത്യയും യു. എ. ഇ. യും തമ്മില്‍ നില നില്‍ക്കുന്ന ശക്ത മായ ബന്ധം ചരിത്ര ത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയി ലാണ് എന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം.

വിവിധ മേഖല കളില്‍ പ്രത്യേകിച്ച് നിക്ഷേപം, വാണിജ്യം, സാമ്പ ത്തിക രംഗ ങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരു രാഷ്ട്ര ങ്ങളും എടുത്തു പറയത്തക്ക വിധം സഹകരണം വിപുല പ്പെടുത്തി യിട്ടുണ്ട് എന്നും അദ്ദേഹം ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാമി’ന് നല്‍കിയ അഭിമുഖ ത്തില്‍ വ്യക്തമാക്കി.

കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസിന്‍െറ വാര്‍ഷിക സമ്മേളന ത്തിന്‍െറ ഭാഗ മായി ‘സമാധാന ത്തിലൂടെ ലോക ത്തിന്‍െറ നവോത്ഥാനം’ എന്ന തലക്കെട്ടില്‍ ഈ മാസം 21ന് നടക്കുന്ന ശൈഖ് സായിദ് അന്താ രാഷ്ട്ര സമാധാന സമ്മേളന ത്തെ കുറിച്ച ചോദ്യത്തിന്, ജന ങ്ങള്‍ക്കിടയില്‍ സമാധാനവും സഹകരണവും സ്നേഹവും ഊട്ടി ഉറപ്പി ക്കേണ്ട തിന്‍െറ പ്രാധാന്യം ലോക ജനതക്ക് കൈമാറുക യാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ യുടെ സാംസ്‌കാരിക മണ്ഡല ത്തില്‍ യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോകത്ത് സ്‌നേഹവും സമാധാനവും സഹ കരണവും വര്‍ധിപ്പിക്കാന്‍ ശൈഖ് സായിദ് നടത്തിയ ശ്രമങ്ങള്‍ സ്മരിക്ക പ്പെടുകയാണ് എന്നും ടി. പി. സീതാറാം ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യ – യു. എ. ഇ. ബന്ധം ഉന്നത നിലയില്‍: ടി. പി. സീതാറാം


« Previous Page« Previous « യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം
Next »Next Page » മദ്യ നയ ത്തില്‍ മാറ്റം വരുത്തിയത് ജനങ്ങളോടുള്ള വെല്ലു വിളി : ഐ. എം. സി. സി. »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine