കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു

April 25th, 2015

kmcc-dubai-kasaragod-committee-2015-ePathram
ദുബായ് : കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാര വാഹി കളായി സലാം കന്യപ്പാടി (പ്രസിഡന്റ്), നൂറുദ്ദീന്‍ ആറാട്ടു കടവ് (ജനറല്‍ സെക്രട്ടറി), ഫൈസല്‍ പട്ടേല്‍ (ട്രഷറർ), സലീം ചേരങ്കൈ, ഇ. ബി. അഹമ്മദ് ചെടയംകാല്‍, ഐ. പി. എം. ഇബ്രാഹിം, അസീസ് കമാലിയ, കരീം മൊഗ്രാല്‍പുത്തൂര്‍ (വൈസ് പ്രസിഡണ്ടുമാർ), സത്താര്‍ ആലം പാടി, സിദ്ദീഖ് ചൌക്കി, റഹീം നെക്കര, മുനീഫ് ബദിയടുക്ക, റഹ്മാന്‍ പടിഞ്ഞാര്‍ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

ഉപദേശക സമിതി ചെയര്‍മാന്‍: യഹ്യ തളങ്കര, വൈസ് ചെയര്‍ മാന്‍മാര്‍ : ഹസൈ നാര്‍ തോട്ടും ഭാഗം, ഹനീഫ് ചെര്‍ക്കള, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്ന്, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍ എന്നിവരുമാണ് കമ്മിറ്റിയില്‍.

- pma

വായിക്കുക: , , ,

Comments Off on കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു

ബാങ്ക് ഓഫ് ബറോഡ യുമായി യു. എ. ഇ. എക്‌സ്‌ചേഞ്ച് കൈ കോര്‍ക്കുന്നു

April 25th, 2015

uae-exchange-flash-remit-ePathram
അബുദാബി : ബാങ്ക് അക്കൗണ്ടിലേക്ക് അതിവേഗം പണം അയക്കുന്ന തിനുള്ള സംവി ധാന മായ ‘ഫ്ലാഷ് റെമിറ്റ്’ തങ്ങളുടെ കൂടുതൽ ഉപഭോക്താ ക്കള്‍ക്ക് ലഭ്യ മാക്കുന്ന തിന്റെ ഭാഗ മായി പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ ചേഞ്ച്, ബാങ്ക് ഓഫ് ബറോഡ യുമായി കൈകോര്‍ക്കുന്നു. ഇതിന്റെ രേഖാ കൈമാറ്റവും ഒപ്പു വെക്കലും യു. എ. ഇ. എക്‌സ്‌ചേഞ്ച് ഹെഡ് ഓഫീസില്‍ വെച്ച് നടന്നു.

ഇന്ത്യയിലെ ബാങ്ക് ഓഫ് ബറോഡ ശാഖ കളിലേക്ക് മിനിറ്റു കള്‍ ക്കുള്ളില്‍ പണം അയയ്ക്കാന്‍ ഈ സംവിധാന ത്തിലൂടെ സാധിക്കും. പണം അയച്ച് നിമിഷ ങ്ങള്‍ ക്കുള്ളില്‍ അക്കൗണ്ടില്‍ ക്രഡിറ്റ് ആയ തിന്റെ സന്ദേശം ഉപഭോക്താക്ക ളുടെ മൊബൈല്‍ ഫോണു കളില്‍ ലഭിക്കും എന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് എം. ഡി. യും സി. ഇ. ഒ. യുമായ ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു.

ഇന്ത്യ യിലെ കൂടുതല്‍ ആളു കളിലേക്ക് സേവനം ലഭ്യമാക്കാന്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ചുമായി യോജിച്ച് പ്രവര്‍ത്തി ക്കുന്നതിലൂടെ സാധിക്കും എന്ന് ബാങ്ക് ഓഫ് ബറോഡ യുടെ എം. ഡി. യും സി. ഇ. ഒ. യുമായ രഞ്ജന്‍ ധവാന്‍ പറഞ്ഞു.

32 രാജ്യ ങ്ങളി ലായി 750 ശാഖകളും 79 ലക്ഷം ഉപഭോക്താക്ക ളുമാണ് യു എ ഇ എക്‌സ്‌ചേഞ്ചിനുള്ളത്. പണം അയക്കാനുള്ള ലോക ത്തിലെ ഏറ്റവും വലിയ റെമിറ്റന്‍സ് ശൃംഖല യാണ് ‘ഫ്ലാഷ് റെമിറ്റ്’. 150 രാജ്യാന്തര ബേങ്കു കളുമായി സഹകരി ച്ചാണ് യു. എ. ഇ. എക്‌സ്‌ ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.

- pma

വായിക്കുക:

Comments Off on ബാങ്ക് ഓഫ് ബറോഡ യുമായി യു. എ. ഇ. എക്‌സ്‌ചേഞ്ച് കൈ കോര്‍ക്കുന്നു

കേരളാ സോഷ്യല്‍ സെന്ററില്‍ ‘മിസരിപ്പട്ട്’

April 24th, 2015

umma-abudhabi-misarippattu-ePathram
അബുദാബി : സംഗീത പ്രേമികളുടെ കൂട്ടായ്മയായ ‘ഉമ്മ അബുദാബി'(യൂണിയന്‍ ഓഫ് മലയാളം മ്യൂസിക് ആന്‍ഡ് ആര്‍ട്സ്) ഒരുക്കുന്ന സംഗീത – നൃത്ത നിശ’മിസരിപ്പട്ട്’ ഏപ്രില്‍ 24 വെള്ളി യാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.

യു. എ. ഇ. യിലെ പ്രമുഖ ഗായകരായ യൂസുഫ് കാരക്കാട്, ബഷീര്‍ പൊന്മള, നിത്യാ ബാലഗോപാല്‍, ലിനിതാ എബ്രഹാം, ഉന്‍മേഷ് ബഷീര്‍, സിറാജ് പാലക്കാട്, ആന്‍സി, യൂനുസ്, ജയ്സി തോമസ്, അമല്‍ ബഷീര്‍ കാരൂത്ത്, പ്രീതാ മോഹന്‍ തുടങ്ങിയ വരോ ടൊപ്പം മാപ്പിളപ്പാട്ട് രംഗത്തെ പഴയ കാല ഗായിക ആബിദ റഹ്മാന്‍ പരിപാടി യില്‍ മുഖ്യ അതിഥി ആയിരിക്കും.

മിസരിപ്പട്ടിനു മുന്നോടി യായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരേതനായ ചിറയിന്‍കീഴ്‌ അന്‍സാര്‍ സ്മരണാര്‍ത്ഥം ഉമ്മ അബുദാബി ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്ത കനുള്ള ഈ വര്‍ഷ ത്തെ പുരസ്കാരം അബുദാബി മലയാളി സമാജം മുന്‍ പ്രസിഡന്‍റ് ഷിബു വര്‍ഗ്ഗീ സിന് സമ്മാനിക്കും.

- pma

വായിക്കുക: , , ,

Comments Off on കേരളാ സോഷ്യല്‍ സെന്ററില്‍ ‘മിസരിപ്പട്ട്’

സ്പോർട്ട്സ് മെഡിസിൻ യൂണിറ്റ്

April 24th, 2015

logo-universal-hospital-abudhabi-ePathram
അബുദാബി : അത്യാധുനിക സജീകരണ ങ്ങളോടെ അബുദാബി യൂണിവേഴ്സൽ ആശുപത്രി യിൽ സ്പോർട്ട്സ് മെഡിസിൻ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

കായിക താരങ്ങൾക്ക് സംഭവിക്കുന്ന പരിക്കു കൾക്കുള്ള പ്രത്യേക ചികിത്സ കളും പരിക്കു കൾ പറ്റാതിരി ക്കുവാനുള്ള ബോധ വൽകര ണവും ലഭ്യമാവും വിധ മാണ് യു എ ഇ യിലെ ആദ്യത്തെ സമ്പൂർണ്ണ സ്പോർട്ട്സ് മെഡിസിൻ ഡിപാർട്ട്മെന്റ് അബുദാബി യൂണിവേഴ്സൽ ആശുപത്രി യിൽ തുടക്കമായത്.

ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം സ്പോർട്ട്സ് മെഡിസിൻ യുണിറ്റ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ യു എ ഇ യിലെ ബഹ്‌റൈൻ അംബാസിഡർ മുഹമ്മദ്‌ ഹമദ് അൽ മൌദ, ഫിജി അംബാസിഡർ രവീന്ദ്രൻ റോബിൻ നായർ യൂണിവേഴ്സൽ ആശുപത്രി മാനേജിംഗ് ഡയരക്ടര്‍ ഷബീർ നെല്ലിക്കോട് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

കായിക പ്രേമികൾക്കും കുട്ടികൾക്കുമായി ഇവിടെ സംഘടിപ്പിക്കുന്ന ബോധ വൽ കരണ ക്ലാസ്സു കളിൽ ജർമൻ ഫുട്ബാളർ മിറോസ്ലാവ് ക്ലോസെയും, യു. എ. ഇ. യുടെ ദേശീയ ഫുട്ബാൾ താരങ്ങളും ക്ലാസ്സുകൾ എടുക്കും.

- pma

വായിക്കുക: ,

Comments Off on സ്പോർട്ട്സ് മെഡിസിൻ യൂണിറ്റ്

മെഹബൂബെ മില്ലത്ത് മാധ്യമശ്രീ പുരസ്‌ക്കാര സമര്‍പ്പണം വ്യാഴാഴ്ച

April 23rd, 2015

അബുദാബി : മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടു വിന്റെ സ്മരണക്കായി ഇന്ത്യന്‍ മുസ്ലിം കള്‍ചറല്‍ സെന്റര്‍ (ഐ. എം. സി. സി.) അബുദാബി ചാപ്റ്റർ ഏര്‍പ്പെടുത്തിയ പ്രഥമ സേട്ട് സാഹിബ് മാധ്യമശ്രീ പുരസ്‌ക്കാര ത്തിന് സിറാജ് ദിനപ്പത്രം അബുദാബി ബ്യൂറോ ഇന്‍ചാര്‍ജ് റാഷിദ് പൂമാടവും ഏഷ്യാനെറ്റ് ന്യൂസ് അബുദാബി റിപ്പോര്‍ട്ടര്‍ സിബി കടവിലും അര്‍ഹരായി.

ഏപ്രിൽ 23 വ്യാഴാഴ്ച രാത്രി അബുദാബി കേരളാ സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുന്ന ധ്വനി ഇശല്‍ രാവ് എന്ന പരി പാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

- pma

വായിക്കുക: , , ,

Comments Off on മെഹബൂബെ മില്ലത്ത് മാധ്യമശ്രീ പുരസ്‌ക്കാര സമര്‍പ്പണം വ്യാഴാഴ്ച


« Previous Page« Previous « സിവില്‍ സര്‍വീസ് പരിശീലനം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍
Next »Next Page » സ്പോർട്ട്സ് മെഡിസിൻ യൂണിറ്റ് »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine