അബുദാബി : കേരള സോഷ്യല്‍ സെന്ററിന്‍റെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടി കളോടെ കെ. എസ്. സി. യില്‍ സംഘടിപ്പിക്കും.
ഡിസംബര്‍ 3 ബുധനാഴ്ച വൈകുന്നേരം 8.30 നു നടക്കുന്ന ആഘോഷ പരിപാടി കളില്‍ ചിത്ര പ്രദര്‍ശനം, നൃത്ത നൃത്യങ്ങള്‍, സംഘഗാനം എന്നിവയും സാംസ്കാരിക സമ്മേളനവും നടക്കും.
ദേശീയ ദിനവുമായി ബന്ധപ്പെട്ട് ഏറ്റവും മനോഹരമായി വസ്ത്രം ധരിക്കുന്ന 18 വയസ്സിനു താഴെ യുള്ള കുട്ടികള്‍ക്കായി വസ്ത്ര ധാരണ മത്സരം സംഘടിപ്പിക്കുന്നുണ്ട് എന്നും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കെ. എസ്. സി. ഓഫീസുമായി ബന്ധപ്പെടണം എന്നും സംഘാടകര്‍ അറിയിച്ചു.