ജി. പി. എസ്. സംവിധാന വുമായി ബന്ധിപ്പിച്ച് പുതിയ സ്ഥല നാമങ്ങള്‍

September 22nd, 2014

new-sign-board-in-abudhabi-street-ePathram
അബുദാബി : തലസ്ഥാന നഗരി യില്‍ തെരുവു കള്‍ക്ക് ജി. പി. എസ്. സംവിധാന വുമായി യോജിപ്പിച്ച് നല്‍കിയ പുതിയ പേരു കള്‍ ഉള്‍ക്കൊള്ളിച്ച ബോര്‍ഡ് സ്ഥാപിക്കല്‍ അന്തിമ ഘട്ട ത്തില്‍ എത്തി. ഓരോ സ്ഥല ത്തിനും, മേല്‍ വിലാസ ത്തിനും പ്രത്യേകം ബാര്‍ കോഡുകളും നല്‍കി യിട്ടുണ്ട്.

യാത്ര പുറപ്പെടുന്ന സ്ഥലത്ത് നിന്നും വാഹന ത്തില്‍ ജി. പി. എസ്. സംവിധാന ത്തില്‍ ബാര്‍ കോഡ് നല്‍കി യാല്‍ വാഹനം ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് എളുപ്പമാകും. ദൂര സ്ഥല ങ്ങളില്‍ നിന്ന് അബുദാബി യില്‍ വരുന്നവര്‍ക്ക് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന തിന് ഈ സംവിധാനവും ഏറെ പ്രയോജനപ്പെടും.

അബുദാബി യില്‍ റോഡു കള്‍ നമ്പറു കളിലൂടെ യാണ് അറിയ പ്പെട്ടിരുന്നത്. നഗര പരിധി യിലെ പ്രധാന സ്ഥല ങ്ങളി ലെല്ലാം പുതിയ ബോര്‍ഡു കള്‍ സ്ഥാപിച്ചു കഴിഞ്ഞു. പഴയ കാല നേതാക്ക ളുടേയും ഭരണാധി കാരികളുടേയും പേരു കള്‍ അവരോടുള്ള ആദര സൂചക മായി നല്‍കി ക്കഴിഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ജി. പി. എസ്. സംവിധാന വുമായി ബന്ധിപ്പിച്ച് പുതിയ സ്ഥല നാമങ്ങള്‍

ട്രാഫിക് പിഴ തവണകളായി അടക്കാനുള്ള കാലാവധി നീട്ടി

September 21st, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : തവണകളായി ട്രാഫിക് പിഴകള്‍ അടക്കുന്ന തിനുള്ള കാലാവധി നവംബര്‍ 30 വരെ നീട്ടിയ തായി അബുദാബി പോലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. പൊതു ജന ങ്ങൾക്കുള്ള സൌകര്യ ങ്ങൾ കണക്കിൽ എടുത്തു കൊണ്ടാണ് അബുദാബി ഗതാഗത വകുപ്പു മായി സഹകരിച്ചു ട്രാഫിക് പോലീസ് ഈ സംവിധാനം ഒരുക്കിയിരി ക്കുന്നത്.

ട്രാഫിക് പിഴകള്‍ ഒന്നിച്ചു വരുമ്പോഴു ണ്ടായേ ക്കാവുന്ന ഭാരം ലഘൂകരിക്കു ന്നതിന്റെ ഭാഗ മായാ ണ് ജൂണ്‍ 1 മുതല്‍ ആഗസ്ത് 31 വരെ തവണ കളായി കുടിശ്ശിക അടയ്ക്കാന്‍ സൗകര്യം നല്‍കി യിരുന്നത്.

യു. എ. ഇ. യില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി ഗത വാഹന ങ്ങള്‍ക്കു മാത്ര മായിരിക്കും ഈ ഇളവ് ലഭി ക്കുക. എന്നാല്‍ ഒരൊറ്റ പിഴ മാത്രം അടക്കാനുള്ള വര്‍ക്ക് ഇത് ബാധക മാവില്ല. പിഴ അടക്കേണ്ടുന്ന തുക ആയിരം ദിര്‍ഹ മിനു മുകളില്‍ ഉള്ളതു മായിരിക്കണം.

അബുദാബി കൂടാതെ അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല കളിലും പിഴ അടക്കാന്‍ മൂന്നു മാസത്തെ ഇളവ് അവസരം കൂടി ലഭിക്കു മെന്നും ലൈസന്‍സ് പുതുക്കാനുള്ള വരും മറ്റും ഇളവ് കാലാവധി ഉപയോഗ പ്പെടുത്തി രേഖ കള്‍ ശരി യാക്കാന്‍ ശ്രമിക്കണ മെന്നും ട്രാഫിക് വിഭാഗം മേധാവി അറിയിച്ചു.

ഇനിയും തുക അടച്ചു തീര്‍ക്കാത്ത വര്‍ക്കും പുതുതായി പിഴ ലഭിച്ച വര്‍ക്കും പുതിയ തീരുമാനം സഹായകമാകും.

- pma

വായിക്കുക: , ,

Comments Off on ട്രാഫിക് പിഴ തവണകളായി അടക്കാനുള്ള കാലാവധി നീട്ടി

രക്തദാന ക്യാമ്പ് മോഡല്‍ സ്കൂളില്‍

September 20th, 2014

blood-donation-save-a-life-give-blood-ePathram
അബുദാബി : രക്തദാനം മഹാദാനം എന്ന മുദ്രാവാക്യ വുമായി മുസ്സഫ യിലെ മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അബുദാബി ബ്ളഡ് ബാങ്കു മായി സഹകരിച്ചു കൊണ്ട് സെപ്തംബര്‍ 25ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാലു മണി വരെ സ്കൂളില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തും.

ഇതോട് അനുബന്ധിച്ച് സ്കൂളിലെ 11, 12 ക്ളാസു കളിലെ വിദ്യാര്‍ത്ഥി കള്‍ രൂപം നല്‍കിയ ‘ഡെസ്റ്റിനി ക്ലബ്ബി’ ന്റെ പ്രവര്‍ത്തന ഉദ്ഘാടനം 24 ന് ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കും. ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

കുട്ടികളില്‍ സാമൂഹിക ജീവകാരുണ്യ മനോഭാവം വളര്‍ത്തുക യാണ് ക്ലബ്ബിന്റെ ലക്ഷ്യം. രക്തദാന ത്തില്‍ പങ്കെടു ക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കും സ്കൂളുമായി ബന്ധപ്പെടാം.

വിവരങ്ങള്‍ക്ക് 050 541 42 09, 052 84 61 466.

- pma

വായിക്കുക: , , ,

Comments Off on രക്തദാന ക്യാമ്പ് മോഡല്‍ സ്കൂളില്‍

അര്‍ബുദ ചികില്‍സ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍ നടന്നു

September 20th, 2014

അബുദാബി : അര്‍ബുദ രോഗ ചികിത്സാ രംഗത്ത് നവീന സൌകര്യ ങ്ങള്‍ ഒരുക്കി പ്രവര്‍ത്തനം തുടങ്ങിയ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ സഹകരണ ത്തോടെ അബുദാബി യില്‍ രണ്ടാമത് അന്താരാഷ്ട്ര ഓങ്കോളജി സമ്മേളനം നടന്നു.

യു. എ. ഇ. സാംസ്കാരിക- യുവ ജന ക്ഷേമ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍,  ഓങ്കോളജി സമ്മേളനം ഉദ്ഘാടനം ചെയ്തു.

അബുദാബി സാദിയാത്ത് ഐലന്‍റിലെ സെന്‍റ് റെജിസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വിവിധ ലോക രാജ്യ ങ്ങളില്‍ നിന്നും 30 അര്‍ബുദ രോഗ വിദഗ്ധരും യു. എ. ഇ. ക്ക് പുറമെ ഇന്ത്യ, ബ്രിട്ടണ്‍, കൊറിയ, ജര്‍മനി, ജപ്പാന്‍, സ്വീഡന്‍, സ്പെയിന്‍, സൗദി അറേബ്യ, ഈജിപ്ത് എന്നിവിട ങ്ങളില്‍ നിന്ന് 600 ഓളം പ്രതിനിധി കളും സംബന്ധിച്ചു.

അര്‍ബുദ രോഗത്തെ പ്രതിരോധി ക്കാനും ഫല പ്രദമായ മരുന്നു കള്‍ കണ്ടു പിടിക്കാനും യു. എ. ഇ കഠിന പരിശ്രമ ങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യ പരിരക്ഷക്ക് രാജ്യം മുന്തിയ പരിഗണന യാണ് നല്‍കുന്നത്. നേരത്തെ കണ്ടു പിടിച്ച് അര്‍ബുദ ത്തെ ചെറുക്കുക എന്ന തത്വം പ്രാവര്‍ത്തിക മാക്കുക യാണ് വേണ്ടത് എന്ന് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ പറഞ്ഞു.

മൂന്നിലൊന്ന് അര്‍ബുദവും നേരത്തെ കണ്ടത്തെിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന യുടെ പഠന ങ്ങള്‍ വ്യക്തമാക്കുന്നു. അര്‍ബുദത്തെ ചെറുക്കാന്‍ ദീര്‍ഘ വീക്ഷണ ത്തോടെ യുള്ള പ്രവര്‍ത്തന ങ്ങള്‍ ആവശ്യ മാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വിവിധ തരം അര്‍ബുദ ങ്ങളെ ക്കുറിച്ച് സമ്മേളന ത്തില്‍ ചര്‍ച്ച നടന്നു. ഗര്‍ഭാശയ മുഖ കാന്‍സര്‍, ശ്വാസ കോശ അര്‍ബുദം, സ്തനാര്‍ ബുദം, തൈറോയിഡ് കാന്‍സര്‍ എന്നിവയെ ക്കുറിച്ച് വിദഗ്ധരായ ഡോക്ടര്‍ മാര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

കാൻസർ രോഗം മുൻകൂട്ടി കണ്ടെത്തി അനുയോജ്യ മായ ചികിത്സാ രീതികൾ ചെയ്യുന്നതി നായുള്ള നവീന സജ്ജീകരണ ങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ  വി. പി. എസ്. ആശുപത്രി അബുദാബി യിൽ ഉടന്‍  തുറന്നു പ്രവർത്തനം ആരംഭിക്കും എന്നും  സമ്മേളന ത്തില്‍ പങ്കെടുത്തു ഡോ. ഷംസീർ വയലിൽ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on അര്‍ബുദ ചികില്‍സ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍ നടന്നു

ഇബ്രാഹിം കല്ലയിക്കലിനു യാത്രയയപ്പ് നല്‍കി

September 20th, 2014

imcc-sent-off-to-ibrahim-kallaykkal-ePathramഅബുദാബി : മൂന്നു പതിറ്റാണ്ടിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് യാത്ര യാവുന്ന സാമൂഹ്യ പ്രവര്‍ത്ത കനും ഐ. എം. സി. സി – യു. എ. ഇ. കമ്മറ്റി വൈസ് പ്രസിഡണ്ടും കണ്ണൂര്‍ പാപ്പിനി ശ്ശേരി സ്വദേശി യുമായ ഇബ്രാഹിം കല്ലയിക്കലിനു ഐ. എം. സി. സി. പ്രവര്‍ത്ത കരും, സുഹൃത്തു ക്കളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

ibrahim-kallayikkal-ePathram

ടി. എസ്. ഗഫൂര്‍ ഹാജി അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ എം. യു. വാസു, അബ്ദുള്ള ഫാറൂഖി, വി. പി. കെ. അബ്ദുള്ള, നൌഷാദ്ഖാന്‍ പാറയില്‍, നസീര്‍ പാനൂര്‍, സമീര്‍ ശ്രീകണ്ടാപുരം, റഷീദ്‌ താനൂര്‍, കമാല്‍ റഫീക്ക്‌, ഹാമിദലി, കെ. സി. ഹമീദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഐ. എം. സി. സി. അബുദാബി കമ്മറ്റിക്കു വേണ്ടി അഷ്‌റഫ്‌ വലിയ വളപ്പില്‍ ഉപഹാരം സമര്‍പ്പിച്ചു. വിവിധ ജില്ലാ കമ്മിറ്റി കള്‍ക്ക് വേണ്ടി പൊന്നാടയും അണിയിച്ചു.

പി. എം. ഫാറൂക്ക് സ്വാഗതവും ഷമീം ബേക്കല്‍ നന്ദിയും പറഞ്ഞു. മുപ്പത്തി രണ്ടു വര്‍ഷത്തെ തന്‍റെ പ്രവാസ ജീവിത ത്തിന്റെ യും പൊതു പ്രവര്‍ത്തന രംഗത്തെ യും അനുഭവങ്ങളും സ്മരിച്ചു കൊണ്ട് ഇബ്രാഹിം കല്ലയിക്കല്‍ മറുപടി പ്രസംഗം നടത്തി.

അബുദാബി ഫേവറൈറ്റ് റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഐ. എം. സി. സി യു. എ. ഇ. കമ്മിറ്റി നേതാക്കളും വിവിധ ജില്ലാ പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ഇബ്രാഹിം കല്ലയിക്കലിനു യാത്രയയപ്പ് നല്‍കി


« Previous Page« Previous « കേരള സോഷ്യല്‍ സെന്ററില്‍ ഓണാഘോഷം
Next »Next Page » അര്‍ബുദ ചികില്‍സ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍ നടന്നു »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine