നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ

December 26th, 2024

champions-mujeeb-mogral-memorial-nano-cricket-tournament-2024-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക്‌ സെൻ്റർ കായിക വിഭാഗം സംഘടിപ്പിച്ച രണ്ടാമത് മുജീബ് മൊഗ്രാൽ മെമ്മോറിയൽ ഇൻഡോർ നാനോ ക്രിക്കറ്റ് മത്സര ങ്ങളിൽ ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ. എറണാകുളം ജില്ലാ കെ. എം. സി. സി. യാണ് റണ്ണേഴ്സ് അപ്. വ്യക്തിഗത സമ്മാനങ്ങൾ : ഷാബുദ്ദിൻ ഹാഫിസ് (മികച്ച ബാറ്റിങ്), അനിൽ പാലക്കാട് (മികച്ച ബൗളർ). ഇസ്ലാമിക്‌ സെൻ്റർ – കെ. എം. സി. സി. നേതാക്കൾ തമ്മിൽ നടന്ന സൗഹൃദ മത്സരം സമ നിലയിൽ പിരിഞ്ഞു.

സെൻ്റർ പ്രസിഡണ്ട് ബാവാ ഹാജി ഉൽഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ബി. സി. അബൂബക്കർ ബാറ്റ് ചെയ്ത് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സ്പോർട്സ് സെക്രട്ടറി ഹുസൈൻ സി. കെ. സ്വാഗതവും കൺവീനർ സമീർ പുറത്തൂർ നന്ദിയും പറഞ്ഞു.

ഇസ്ലാമിക്‌ സെൻ്റർ, സുന്നി സെൻ്റർ, കെ. എം. സി. സി. ഭാരവാഹികളും നേതാക്കളും സംബന്ധിച്ചു. സെൻ്റർ കായിക വിഭാഗം അംഗങ്ങൾ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു

December 23rd, 2024

ksc-13-th-bharath-murali-drama-fest-2024-inauguration-ePathram
അബുദാബി : കേരളാ സോഷ്യൽ സെൻറർ ഒരുക്കുന്ന പതിമൂന്നാമത് ഭരത്‌ മുരളി നാടകോത്സവത്തിനു തുടക്കമായി. സെന്റർ അങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ജെമിനി ബിൽഡിംഗ് മെറ്റീരിയൽ എം. ഡി. ഗണേഷ് ബാബു നാടകോത്സവം ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡണ്ട്‌ എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. വി. ബഷീർ, നാസർ വിളഭാഗം, ഹിദായത്തുള്ള, രജിതാ വിനോദ്, ഷെൽമ സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. കെ. എസ്. സി. സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് ശങ്കർ നന്ദിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ നാടക വിധി കർത്താക്കളെ പരിചയപ്പെടുത്തി .

ആദ്യ അവതരണം ഡിസംബർ 23 തിങ്കളാഴ്ച രാത്രി എട്ടര മണിക്ക്, ഡോ. ശ്രീജിത്ത് രമണൻ സംവിധാനം ചെയ്ത ‘അബദ്ധങ്ങളുടെ അയ്യരു കളി’ എന്ന നാടകം അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിക്കും.

തുടർന്ന് വിവിധ ദിവസങ്ങളിലായി സീക്രട്ട്, നീലപ്പായസം, സിദ്ധാന്തം അഥവാ യുദ്ധാന്ത്യം, ഫെമിനിസ്റ്റ് മാനിഫെസ്റ്റോ, ജീവൻ്റെ മാലാഖ, രാഘവൻ ദൈ, ചാവുപടികൾ, ശംഖു മുഖം എന്നിങ്ങനെ പ്രമുഖ സംവിധായകരുടെ 9 നാടകങ്ങൾ അരങ്ങിൽ എത്തും. ജനുവരി 18 ന് നാടകോത്സവം സമാപിക്കും.

ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും. വിവിധ വിഭാഗങ്ങളിലായി 17 പുരസ്കാരങ്ങളും ക്യാഷ് പ്രൈസുകളും വിജയികൾക്ക് സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പുതുവത്സര പിറവിയിൽ പൊതു അവധി

December 22nd, 2024

new-year-celebration-at-dubai-burj-khalifa-ePathram
അബുദാബി : പുതു വർഷ പിറവി ദിനമായ 2025 ജനുവരി 1 ബുധനാഴ്ച യു. എ. ഇ. യിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി ആയിരിക്കും എന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ്. വരുന്ന വര്‍ഷത്തില്‍ രാജ്യത്തെ ആദ്യത്തെ പൊതു അവധിയായിരിക്കും ഇത്.

രാജ്യത്തെ സ്വകാര്യ മേഖലക്കും പുതു വത്സര പിറവി ദിനം വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം

December 17th, 2024

health-insurance-mandatory-for-visa-issuance-in-uae-ePathram
ഷാര്‍ജ : യു. എ. ഇ. യുടെ വടക്കന്‍ എമിറേറ്റുകളില്‍ 2025 ജനുവരി ഒന്ന് മുതൽ പുതിയ വിസ സ്റ്റാമ്പ് ചെയ്യുവാനും വിസ പുതുക്കുവാനും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം എന്ന അറിയിപ്പുമായി മാനവ വിഭവ ശേഷി-എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE).

ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് സ്വകാര്യ മേഖല കളിൽ ജോലി ചെയ്യുന്നവരുടെ വിസക്ക് ചുരുങ്ങിയത് ബേസിക് ഇൻഷ്വറൻസ് പോളിസി എങ്കിലും വേണ്ടി വരിക.

നിലവിൽ അബുദാബിയിലും ദുബായിലും ഈ നിയമം പ്രാബല്യത്തിൽ ഉണ്ട്. റസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുവാനും ജനുവരി മുതൽ ഇഷ്യൂ ചെയ്യുന്ന പുതിയ വർക്ക്‌ പെര്‍മിറ്റുകള്‍ക്കും ഇൻഷ്വറൻസ് വേണ്ടി വരും. Image Credit : MoHRE

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു

December 16th, 2024

v-t-balaram-distribute-samajam-merit-award-2024-ePathram
അബുദാബി : മലയാളി സമാജത്തിൻ്റെ 2024 ലെ മെറിറ്റ് അവാർഡ് കെ. പി. സി. സി. വൈസ് പ്രസിഡണ്ടും മുൻ എം. എൽ. എ. യുമായ വി. ടി. ബലറാം വിതരണം ചെയ്തു. മലയാളി സമാജത്തിൽ വെച്ച് നടന്ന ചടങ്ങിൽ സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു.

വിവിധ സ്‌കൂളുകളിൽ നിന്നും 10 – 12 ക്ലാസ്സുകളിൽ മികച്ച വിജയം നേടിയ 44 വിദ്യാർത്ഥികൾ മെറിറ്റ് അവാർഡുകൾ സ്വീകരിച്ചു. ചടങ്ങിൽ വെച്ച് മലയാളം മിഷൻ്റെ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

സമാജം വൈസ് പ്രസിഡണ്ട് ടി. എം. നിസാർ, എ. എം. അൻസാർ, സുരേഷ് പയ്യന്നൂർ എന്നിവർ ആശംസകൾ നേർന്നു. സമാജം ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു. സെക്രട്ടറി ഷാജഹാൻ ഹൈദർ അലി അതിഥികളെ പരിചയപ്പെടുത്തി. സമാജം ലേഡീസ് വിംഗ് കൺവീനർ ചിലു സൂസൺ മാത്യു അവതാരകയായിരുന്നു.

സമാജം ഭാരവാഹികളായ സാജൻ ശ്രീനിവാസൻ, ഷാജികുമാർ, സുധീഷ് കൊപ്പം, അഭിലാഷ്, ലാലി സാംസൺ, ശ്രീജ പ്രമോദ്, ഷീന ഫാത്തിമ, നമിത സുനിൽ എന്നിവർ നേതൃത്വം നൽകി. FB PAGE

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

63 of 1,37710206263647080»|

« Previous Page« Previous « ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
Next »Next Page » വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine