ലുലു എക്സ് ചേഞ്ച് പതിനഞ്ചാം വാർഷികം ആഘോഷിച്ചു

September 3rd, 2024

lulu-exchange-celebrating-15th-anniversary-in-al-wahda-mall-ePathram
അബുദാബി : ധന വിനിമയ രംഗത്തെ പ്രമുഖ സ്ഥാപനം ലുലു എക്സ് ചേഞ്ച് പതിനാറാം വയസ്സിലേക്ക്. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് മുഖ്യ അതിഥിയായി പങ്കെടുത്ത പതിനഞ്ചാം വാർഷിക ആഘോഷം, അബുദാബി അൽ വഹ്ദ മാളിലെ ലുലു എക്സ് ചേഞ്ചിൻ്റെ ആദ്യ കസ്റ്റമർ എൻഗേജ് മെന്റ് സെൻ്ററിൽ വെച്ച് നടന്നു.

വിദേശ പണമിടപാട് രംഗത്ത് യു. എ. ഇ. യില്‍ തരംഗം സൃഷ്ടിച്ച ലുലു എക്സ് ചേഞ്ച്, സേവനത്തിൻ്റെ 15 വര്‍ഷ ങ്ങള്‍ പൂര്‍ത്തിയാക്കി ജൈത്രയാത്ര തുടരുന്നു. ഒന്നര പതിറ്റാണ്ടിൻ്റെ പാരമ്പര്യവും സേവനവും മുന്‍ നിര്‍ത്തി കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങും എന്നും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.

2017 ല്‍ തുടക്കം കുറിച്ച ലുലു മണി ആപ്പ് വഴി പുതിയ കാലത്തെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആഗ്രഹ ത്തിന് അനുസരിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നൽകുവാനും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കഴിഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ക്രിയാത്മകമായി നടപ്പാക്കും.

ഇപ്പോൾ യു. എ. ഇ. യിൽ മാത്രം ലുലു എക്സ് ചേഞ്ചിനു 140 ഓളം ശാഖകളുണ്ട്. ഉപഭോക്താക്കൾക്ക് അവർ ആഗ്രഹി ച്ചതു പോലെയുള്ള മികച്ച സേവനം നൽകാൻ കഴിഞ്ഞതാണ് തങ്ങളുടെ വിജയം എന്ന് തിരിച്ചറിയുന്നു.

15 വർഷം വളർച്ചയുടെ പാതയിലെ സുപ്രധാന നാഴിക ക്കല്ലാണ് എന്നും 2009 സെപ്തംബര്‍ 2 ന് അബു ദാബി അല്‍ വഹ്ദയില്‍ തുടക്കം കുറിച്ച ആദ്യ കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സെൻ്റെറില്‍ വെച്ച് പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കാൻ സാധിച്ചതിലുള്ള സന്തോഷവും ലുലുവിൻ്റെ ഉപഭോക്താക്കളോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

ആദ്യകാലം മുതലുള്ള ഉപഭോക്താക്കളെയും പ്രവർത്തന മികവിൽ മുന്നിട്ടു നിന്ന ലുലു സ്റ്റാഫു കളെയും ആദരിച്ചു. ലുലു ഉന്നത ഉദ്യോഗസ്ഥരും വിവിധ ബ്രാഞ്ച് മേധാവികളും ചടങ്ങുകളിൽ സംബന്ധിച്ചു. Twitter-X, FaceBook & Insta

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. പൊതു മാപ്പ് : വകുപ്പുകൾ ഒരുങ്ങി

August 31st, 2024

uae-amnesty-2-month-grace-period-ePathram
ദുബായ് : യു. എ. ഇ. താമസ ക്കുടിയേറ്റ നിയമം ലംഘിച്ചവർക്കായി നടപ്പിലാവുന്ന പൊതു മാപ്പ് സംവിധാനങ്ങൾക്ക് വകുപ്പുകൾ സജ്ജരായി എന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) അറിയിച്ചു.

2024 സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന ഗ്രേസ് പിരീഡ് സംരംഭം (പൊതു മാപ്പ്)പദ്ധതിയുടെ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും ദുബായ് എമിറേറ്റ്സിൽ പൂർത്തിയായി എന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

രാജ്യത്തുടനീളമുള്ള താമസക്കാരുടെ ജീവിത നില വാരം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള യു. എ. ഇ. യുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പൊതു മാപ്പ്. രാജ്യത്തിൻറെ മാനുഷിക മൂല്യങ്ങളും സഹിഷ്ണുത, സമൂഹ അനുകമ്പ, ബഹുമാനം, നിയമ വാഴ്ച എന്നിവയോടുള്ള ദുബായുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന പൊതു മാപ്പ് സംരംഭം നടപ്പിലാക്കാൻ ജി. ഡി. ആർ. എഫ്. എ. ദുബായ് പൂർണ്ണമായും തയ്യാറാണ് എന്ന് ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

പൊതു മാപ്പ് ഉപയോക്താക്കൾക്ക് സേവനങ്ങൾക്കായി ദുബായിലെ 86 ആമർ സെൻ്ററുകളെയും അൽ അവീറിലെ ജി. ഡി. ആർ. എഫ്. എ. യുടെ പൊതു മാപ്പ് കേന്ദ്രത്തെയും സമീപിക്കാം എന്ന് മേജർ ജനറൽ സലാ അൽ ഖംസി പറഞ്ഞു.

രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും അമർ സെൻ്ററുകൾ കൈകാര്യം ചെയ്യും. ബയോമെട്രിക് ഫിംഗർപ്രിൻ്റ് (എമിറേറ്റ്സ് ഐ.ഡി.) ഉള്ളവർക്ക് ഡിപ്പാർച്ചർ പെർമിറ്റ് നൽകും. അൽ അവീർ സെൻ്റർ അംഗീകൃത വിരൽ അടയാള സൗകര്യവും രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് ഔട്ട് പാസ്സ് പെർമിറ്റും നൽകും.

യു. എ. ഇ. പൊതു മാപ്പ്  സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്  800 5111 എന്ന നമ്പറിൽ വിളിക്കാം.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെൻ്ററിൽ ‘മുറ്റത്തെ മുല്ല’ ഞായറാഴ്ച അരങ്ങേറും

August 30th, 2024

logo-indian-islamic-center-abudhabi-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ കൾച്ചറൽ വിഭാഗം സംഘടിപ്പിക്കുന്ന സംഗീത നിശ ‘മുറ്റത്തെ മുല്ല’ (സീസൺ-2) സെപ്റ്റംബർ 1 ഞായറാഴ്ച രാത്രി 7:30 ന് സെൻ്റർ അങ്കണത്തിൽ അരങ്ങേറും.

അബുദാബിയിലെ പ്രതിഭാ ധനരായ ഇരുപതിൽപരം പ്രവാസി പ്രതിഭകളെ ഉൾപ്പെടുത്തി കൊണ്ടാണ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്.

കൂടാതെ അബുദാബി മാട്ടൂൽ കെ. എം. സി. സി. ടീം അവതരിപ്പിക്കുന്ന കോൽക്കളിയും പരിപാടിക്ക് മാറ്റു കൂട്ടും. പ്രവേശനം സൗജന്യം.

പ്രവാസികളായി കഴിയുന്ന കലാകാരന്മാർക്ക് അവരുടെ സർഗ്ഗ ശേഷി അവതരിപ്പിക്കാനുള്ള ഒരു വേദി എന്ന നിലയിലാണ് എല്ലാ വർഷവും കൾച്ചറൽ വിഭാഗം ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സഹപാഠി സൗഹൃദ കൂട്ടായ്മ പുസ്തകങ്ങൾ നൽകി

August 29th, 2024

puthiyangadi-jama-ath-school-autograph-94-books-to-iic-ePathram

അബുദാബി : ഗ്രന്ഥശാലാ ദിനത്തിൻ്റെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിലെ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന പുസ്തക ശേഖരണ ക്യാമ്പയിനിലേക്ക് പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂൾ 1994 ബാച്ച് കൂട്ടായ്മ ‘ഓട്ടോ ഗ്രാഫ്-94’ പുസ്തകങ്ങൾ സംഭാവന ചെയ്തു.

സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, അഷ്‌റഫ് ഹസൈനാർ, അഡ്വ. റഫീക്ക്, ജാഫർ, അഷ്‌കർ, അഹ്മദ് കുട്ടി തുടങ്ങിയവർ പുസ്തകങ്ങൾ സ്വീകരിച്ചു.

ഓട്ടോഗ്രാഫ്-94 ന് വേണ്ടി റാഷിദ് ഹമീദ്, ഫാരിസ് അബ്ബാസ്, ഫത്താഹ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അബുദാബി ഫാമിലി മെമ്മറീസ് നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാന ദാനവും നടത്തി.

ഗ്രന്ഥശാലാ ദിനാചരണം മുൻ നിർത്തി ഇസ്ലാമിക് സെൻ്റർ നടത്തുന്ന പുസ്തക ശേഖരണത്തിന് പ്രവാസി മലയാളികളുടെ ഭാഗത്ത് നിന്ന് വൻ പങ്കാളിത്തമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലപ്പുറം ഫെസ്റ്റ് സീസൻ-2 : ഒക്ടോബർ 25, 26, 27 തിയ്യതികളിൽ

August 27th, 2024

logo-release-malappuram-fest-2024-mahitham-malappuram-season-2-ePathram
അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന (സീസൺ-2) ‘മലപ്പുറം ഫെസ്റ്റ്’ 2024 ഒക്ടോബർ 25, 26, 27 തിയ്യതികളിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് നടക്കും. മലപ്പുറം ഫെസ്റ്റ്-2 പ്രോഗ്രാമിൻ്റെ ഔദ്യോഗിക പ്രഖ്യാപനം, വീഡിയോ ലോഞ്ചിംഗ് സെൻ്റർ അങ്കണത്തിൽ നടന്നു.

മുഹമ്മദ് ഹഫീമ്മ് ഖിറാഅത്ത് നടത്തി. പ്രസിഡണ്ട്‌ അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ഫെസ്റ്റിനെ കുറിച്ചു ജനറൽ കൺവീനർ നൗഷാദ് തൃപ്രങ്ങോട് വിശദീകരിച്ചു.

സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, കെ. എം. സി. സി. പ്രസിഡണ്ട്‌ ഷുക്കൂറലി കല്ലുങ്ങൽ, വൈസ് പ്രസിഡണ്ട്‌ അഷറഫ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായ ബഷീർ വറ്റലൂർ, മുനീർ എടയൂർ, സാൽമി പരപ്പനങ്ങാടി, നാസർ വൈലത്തൂർ, സമീർ പുറത്തൂർ, ഫൈസൽ പെരിന്തൽമണ്ണ, സൈദ് മുഹമ്മദ്‌, റഷീദലി മമ്പാട്, ബീരാൻ കുട്ടി ഇരിങ്ങാവൂർ തുടങ്ങി മണ്ഡലം – പഞ്ചായത്ത്‌ മുനിസിപ്പൽ ഭാര വാഹികളും പങ്കെടുത്തു.

ഭാരവാഹികളായ ഹുസൈൻ സി. കെ., കുഞ്ഞിപ്പ മോങ്ങം, ഷാഹിർ പൊന്നാനി, ഹസ്സൻ അരീക്കൻ, സിറാജ് ആതവനാട് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹംസക്കോയ സ്വാഗതം പറഞ്ഞു. ഷാഹിദ് ചെമ്മുക്കൻ നന്ദി പറഞ്ഞു.

കഴിഞ്ഞ വർഷത്തിൽ മഹിതം മലപ്പുറം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മലപ്പുറം ഫെസ്റ്റ് വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ഈ വർഷം മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ നാട്ടിൽ നിന്നുള്ള പ്രമുഖ കലാ കാരന്മാരും പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖുർആൻ വാർഷിക പ്രഭാഷണം ആഗസ്റ്റ് 30 വെള്ളിയാഴ്ച
Next »Next Page » സഹപാഠി സൗഹൃദ കൂട്ടായ്മ പുസ്തകങ്ങൾ നൽകി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine