അബുദാബി : ഭാരതീയ വിദ്യാ ഭവന് കേന്ദ്രമാക്കി പ്രവര്‍ത്തി ക്കുന്ന ‘സ്പിക് മാകെ’ അബുദാബി ചാപ്റ്റര്‍ സാംസ്കാ രിക സന്ധ്യ സംഘടിപ്പിച്ചു.
പരിപാടി യില്‍ പ്രമുഖ ഒഡീസി നര്‍ത്തകി ഗീതാ മഹാലിക് മുഖ്യാതിഥി ആയിരുന്നു. അബുദാബി ഭാരതീയ വിദ്യാ ഭവ നിലെ വിദ്യാര്‍ഥി കള്‍ക്ക് ഭാരതീയ നൃത്ത രൂപങ്ങളെ ക്കുറിച്ചും ഒഡീസി നൃത്ത ത്തിന്റെ പ്രത്യേകത കളെ ക്കുറിച്ചും ഗീതാ മഹാലിക് ക്ളാസ്സുകള്‍ നടത്തി.
മംഗളാ ചരണ്‍, ഭൂമി പ്രണാമം, സഭാ നൃത്തം തുടങ്ങി ഒഡീസി യുടെ വിവിധ വക ഭേദങ്ങള്‍ കുട്ടികള്‍ക്ക് ചെയ്ത് കാണിച്ചു കൊടുത്തു.
ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റ് ഡയരക്ടർ സൂരജ് രാമചന്ദ്രൻ, ഭവൻസ് പ്രിൻസിപ്പൽ ഗിരിജാ ബൈജു, വൈസ് പ്രിൻസിപ്പൽ നന്ദകുമാർ, അഡ്മിനിസ്ട്റേറ്റര്‍ കൃഷ്ണ കുമാര്‍ ദാസ് തുടങ്ങിയവർ പരിപാടി കൾക്ക് നേതൃത്വം നല്കി.
വിദ്യാർഥികളും രക്ഷിതാക്കളും അദ്ധ്യാപകരും അടക്കം നിരവധി പേര് പരിപാടിയിൽ സംബന്ധിച്ചു.