ദുബായ് : ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ല പ്രവാസി യു. എ. ഇ. കമ്മറ്റി അനുശോചിച്ചു.
പ്രസിഡണ്ട് രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു. മോഹൻ വെങ്കിട്ട്, അഡ്വ.മുഹമ്മദ് സാജിദ്, ജമീൽ, ലത്തീഫ് എന്നിവർ സംസാരിച്ചു.
ദുബായ് : ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ല പ്രവാസി യു. എ. ഇ. കമ്മറ്റി അനുശോചിച്ചു.
പ്രസിഡണ്ട് രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു. മോഹൻ വെങ്കിട്ട്, അഡ്വ.മുഹമ്മദ് സാജിദ്, ജമീൽ, ലത്തീഫ് എന്നിവർ സംസാരിച്ചു.
- pma
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സംഘടന
ഷാര്‍ജ : പാം പുസ്തക പ്പുര യുടെ വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായി യു. എ. ഇ. യിലെ എഴുത്തു കാര്‍ക്ക് വേണ്ടി സംഘടി പ്പിക്കുന്ന അക്ഷര തൂലികാ പുരസ്‌കാര ങ്ങള്‍ക്ക് കവിതകളും കഥകളും ക്ഷണിച്ചു.
സൃഷ്ടികള്‍ മൗലിക മായിരിക്കണം. മുമ്പ് പ്രസിദ്ധീകരിക്കാത്ത സൃഷ്ടി കള്‍ ഡിസംബര്‍ 30 ന് മുമ്പായി vijuunnithan at hotmail dot com, ayyanathsaleem at gmail dot com എന്നീ അഡ്രസ്സുകളിലേക്ക് അയക്കണം.
ജനുവരി അവസാന വാരത്തില്‍ നടക്കുന്ന പാം സര്‍ഗ സംഗമ ത്തില്‍ വെച്ച് പുരസ്‌കാര ങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 050 – 51 52 068, 050 – 41 46 105, 055 – 82 50 534 നമ്പറുകളില്‍ ബന്ധപ്പെടുക.
- pma
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടികള്‍ വ്യാഴാഴ്ച സെന്ററില്‍ അരങ്ങേറും.
ഉദ്ഘാടനം രാത്രി എട്ടിന് എം. എ. യൂസഫലി നിര്‍വഹിക്കും. ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, എം. പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും രാജ്യ സഭാംഗ വുമായ മണി ശങ്കര്‍ അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തും.
ആഘോഷ ങ്ങളുടെ ഭാഗ മായി ഇന്തോ അറബ് സംസ്‌കാരങ്ങള്‍ കോര്‍ത്തിണക്കി ക്കൊണ്ടുള്ള കലാ പരിപാടികളും അരങ്ങേറും.
പരിപാടി യില്‍ എത്തിച്ചേരുന്നതിനായി അബുദാബി യിലെ വിവിധ സ്ഥല ങ്ങളില്‍ നിന്ന് വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് : 02 642 44 88.
- pma
വായിക്കുക: ആഘോഷം, കെ.എം.സി.സി., പ്രവാസി, സംഘടന

അജ്മാന്‍ : വാഹന അപകടത്തില്‍ പരുക്ക് പറ്റിയ തിരുവനന്ത പുരം ചെറുവൈക്കല്‍ സ്വദേശി സുരേഷ് കുമാറിന് നാലു ലക്ഷം ദിര്‍ഹം (ഉദ്ദേശം 66ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ട പരിഹാര മായി നല്‍കാന്‍ അജ്മാന്‍ കോടതി വിധി.
അജ്മാന്‍ ജറഫില്‍ 2012 ജനുവരി യിലാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശി മനോജ് മധു സൂധനന്‍ ഓടിച്ച വാഹന ത്തില്‍ സിറിയന്‍ സ്വദേശി അഹമ്മദ് സിദ്ദിഖിന്‍െറ വാഹനം ഇടിക്കുക യായിരുന്നു.
മനോജ് ഓടിച്ച വാഹനം ഉള്‍ റോഡില്‍നിന്നും മെയിന്‍ റോഡി ലേക്ക് പ്രവേശിച്ച പ്പോള്‍ അഹമ്മദ് സിദ്ദിഖിന്‍െറ വാഹനം വന്ന് ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകട ത്തില്‍ ബംഗ്ളാദേശ് സ്വദേശി മുബാറക്ക് സിറാജ് മരണ പ്പെടുകയും സുരേഷ് കുമാറിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അശ്രദ്ധയും അമിത വേഗത യുമാണ് അപകട കാരണം ആയി കോടതി യുടെ കണ്ടത്തല്‍.
ഗുരുതര മായി പരുക്കേറ്റ സുരേഷ് കുമാറിന്‍െറ ബന്ധുക്കളും സുഹൃത്തു ക്കളും കേസ് നടത്തിപ്പിനായി അലി ഇബ്രാഹീം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. തുടര്‍ന്ന് നഷ്ട പരിഹാര ത്തിനായി അജ്മാന്‍ കോടതി യില്‍ അല്‍ ഫുജൈറ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്തു.
സലാം പാപ്പിനിശ്ശേരി
അശ്രദ്ധയും അമിത വേഗതയും ട്രാഫിക് നിയമ ങ്ങളുടെ ലംഘനവും മൂല മാണ് അപകടം ഉണ്ടായത്. അതു കൊണ്ട് ഭീമമായ നഷ്ട പരിഹാര തുക നല്‍കേണ്ട തില്ല എന്നുമായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനിയുടെ വാദം. ഇത് തള്ളിയ കോടതി നാലു ലക്ഷം ദിര്‍ഹം നഷ്ട പരിഹാരമായി നല്‍കാന്‍ വിധിച്ചു.
- pma