എനോറ വാർഷിക ആഘോഷം : വിവിധ കലാ പരിപാടി കളോടെ അരങ്ങേറി

April 5th, 2014

edakkazhiyur-nri-enora-logo-ePathram
ദോഹ : ഖത്തറിലെ എടക്കഴിയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘എടക്കഴിയൂര്‍ നോണ്‍ റസിഡന്റ്‌സ് അസോസി യേഷന്‍’ (എനോറ ഖത്തര്‍) വാർഷിക ആഘോഷവും ജനറല്‍ ബോഡിയും നടന്നു.

ദോഹ യിലെ പല ഭാഗങ്ങളി ലായി ജോലി ചെയ്യുന്നവര്‍ക്ക് ഇവിടെ ഒത്തു കൂടാനും അവരുടെ ക്ഷേമ ത്തിനായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കാനും തുടങ്ങി വെച്ച ഈ കൂട്ടായ്മ കാരുണ്യ പ്രവർത്തന ങ്ങൾക്ക് മുൻ‌തൂക്കം കൊടുത്തു കൊണ്ട് മൂന്നാം വർഷ ത്തിലേക്ക് കടന്നു.

പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു. പ്രസിഡണ്ട് കെ. വി. മനാഫ്, വൈസ് പ്രസിഡണ്ട് അബ്ദുൽ റഹ് മാൻ, ഫൈസൽ പരപ്പിൽ, ജനറൽ സെക്രട്ടറി എൻ. കെ . നഷീദ് , ജോയിന്റ് സെക്രട്ടറി കെ. ജി. ജനാർദ്ദനൻ, അൻവർ സി. എം, ട്രഷറർ ഹംസ പന്തായിൽ, ആർട്ട്സ് കണ്‍വീനർ ഉസ്മാൻ മാരാത്ത്, കായിക വിഭാഗം സലിം അബൂബക്കർ എന്നിവരാണ്.

തുടർന്ന് നടന്ന ഗാന മേളയിൽ അക്ബർ ചാവക്കാട്, സക്കീർ പാവറട്ടി, മുസ്തഫ മണത്തല, ഹംസ പട്ടുവം, റിയാസ് മുവ്വാറ്റുപുഴ, ദേവാനന്ദ് കൂടത്തിങ്കൽ, ഗസൽ സിജു, ഷഹീബ്, നൗഷാദ് അലി, കാർത്തിക, ഹിബ ബദറുദ്ധീൻ എന്നിവര്‍ പാട്ടുകള്‍ പാടി.

കുഞ്ഞു കലാ പ്രതിഭകളായ ഹിബ ബദറുദ്ധീൻ അവതരി പ്പിച്ച സിനിമാറ്റിക് ഡാൻസ്, ലിയ ഫൈസൽ അവതരി പ്പിച്ച അറബിക് ഡാൻസ്, നജീബ് കൊയിലാണ്ടി യുടെ മിമിക്രി എന്നിവ എനോറ യുടെ കലാ പരിപാടി കളില്‍ ശ്രദ്ധേയമായ ഇനങ്ങളായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. വാര്‍ഷികം ആഘോഷിച്ചു

April 5th, 2014

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ 47 ആം വാര്‍ഷിക ആഘോഷവും പുതിയ കമ്മിറ്റി യുടെ സത്യ പ്രതിജ്ഞയും നടന്നു.

ഇന്ത്യന്‍ അമ്പാസിഡര്‍ ടി. പി. സീതാറാം സത്യ വാചകം ചൊല്ലി ക്കൊടുത്തു. ഐ. എസ്. സി. പ്രസിഡന്റ് ഡി. നടരാജന്‍, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, വൈസ് പ്രസിഡന്റ് ബിജി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

സാഹിത്യ വിഭാഗം തയ്യാറാക്കിയ ഐ. എസ്. സി. ടൈംസ് വാര്‍ത്താ പ്രസിദ്ധീകരണ ത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി.

തുടര്‍ന്ന് കലാ വിഭാഗം ഒരുക്കിയ വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുസ്തകം പ്രകാശനം ചെയ്തു

April 4th, 2014

അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ അമ്പാസ്സിഡര്‍ ആയിരുന്ന തല്‍മീസ് അഹ്മദ് രചിച്ച ‘ദ ഇസ്ലാമിസ്റ്റ് ചലഞ്ച് ഇന്‍ വെസ്റ്റ് ഏഷ്യ : ഡോക്ട്രിനല്‍ ആന്‍റ് പൊളിറ്റിക്കല്‍ കോമ്പറ്റീഷന്‍സ് ആഫ്റ്റര്‍ ദ അറബ് സ്പ്രിംഗ്’ എന്ന പുസ്തക ത്തിന്‍െറ പ്രകാശന ചടങ്ങ് ഇന്ത്യന്‍ എംബസ്സി യില്‍ നടന്നു.

ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധി കള്‍, വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

പുസ്തകം രചിക്കാനുണ്ടായ സാഹചര്യം വിവരിച്ച തല്‍മീസ് അഹമ്മദ്, സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയും പറഞ്ഞു.

മൂന്ന് പുസ്തക ങ്ങളുടെ രചയി താവായ തല്‍മീസ് അഹമ്മദ് നിരവധി ലേഖന ങ്ങള്‍ എഴുതു കയും പ്രഭാഷണങ്ങള്‍ നടത്തു കയും ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അനുശോചനം രേഖപ്പെടുത്തി

April 4th, 2014

ദുബായ്: പ്രശസ്ത സാഹിത്യ കാരനും ഗ്രന്ഥകാരനു മായ പുതൂര്‍ ഉണ്ണി കൃഷ്ണന്റെ നിര്യാണത്തിൽ ദുബായ് വായനക്കൂട്ടം അനുശോചനം രേഖപ്പെടുത്തി.

വായനക്കൂട്ടം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നാസർ പരദേശി, അബ്ദുള്ള കുട്ടി ചേറ്റുവ, ഡെന്നീസ്, ഡോ. നജീബ് മുഹമ്മദ് ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

വായനക്കൂട്ടം സെക്രട്ടറി ഒ. എസ്. എ. റഷീദ് സ്വാഗതവും രാജൻ കൊളാവിപ്പാലം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ പുതിയ ഒന്‍പത് ബസ്സു റൂട്ടുകള്‍

April 3rd, 2014

abudhabi-public-transport-bus-ePathram അബുദാബി : പൊതു ഗതാഗത മേഖലയുടെ വികസന പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി തലസ്ഥാന ത്ത് പുതിയ ഒന്‍പത് ബസ്സുകള്‍ കൂടി സര്‍വീസ് ആരംഭിക്കും.

അബുദാബി സിറ്റിയില്‍ നിന്നും ഡല്‍മാ മാള്‍, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഐക്കാഡ് സിറ്റി, അബുദാബി യൂണിവേഴ്‌സിറ്റി, മസ്ദാര്‍ സിറ്റി, ഷാലില്ലാഹ് ഈസ്റ്റ്, അല്‍ഫല അല്‍ ജദീദ, അല്‍ വത്ബ സൂഖ് എന്നിവിടങ്ങളി ലേക്കാണ് പുതിയ ബസ് സര്‍വീസുകള്‍.

അതോടൊപ്പം നിലവിലുള്ള 26 റൂട്ടുകളിലും മാറ്റങ്ങള്‍ വരുത്തി യിട്ടുണ്ട്. മുന്‍പ് 116 നമ്പര്‍ ബസ്സ് പോയിരുന്ന റൂട്ടു കളിലേക്ക് ഇനി മുതല്‍ 102, 115 നമ്പര്‍ ബസ്സുകളാണ് സേവനം നടത്തുക.

നമ്പര്‍ 150 നു പകരം 155, 210, 404, 405, 406 എന്നീ നമ്പറുകള്‍ സേവനം നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമായി
Next »Next Page » അനുശോചനം രേഖപ്പെടുത്തി »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine