മത സൗഹാര്‍ദ്ദത്തിനു യു എ ഇ മലയാളി സമൂഹം മാതൃക : വെള്ളാപ്പള്ളി നടേശന്‍

October 21st, 2012

ma-yousuf-ali-at-sevanolsavam-2012-ePathram
ദുബായ് : ഭൂരിപക്ഷ – ന്യൂനപക്ഷ വ്യത്യാസ മില്ലാതെ സമുദായ സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതിന് യു എ ഇ യിലെ മലയാളി സമൂഹം മാതൃക യാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

പദ്മശ്രി. എം എ യൂസുഫലി നേതൃത്വം നല്‍കുന്ന യു എ ഇ യി യിലെ പ്രവാസി സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു. സേവനം ദുബായ് യുണിറ്റിന്റെ ആഭിമുഖ്യ ത്തില്‍ നടന്ന ഓണം – ഈദ്‌ ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു വെള്ളാപ്പള്ളി നടേശന്‍. കേരള ത്തില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന സാമുദായിക പ്രശ്ന ങ്ങളില്‍ സാമൂഹിക നീതി ഉറപ്പാക്കുക എന്ന നിലപാടാണ്‌ എസ് എന്‍ ഡി പി യോഗ ത്തിന്റെത് എന്നു വെള്ളാപ്പള്ളി കൂട്ടി ചേര്‍ത്തു.

പദ്മശ്രി. എം എ യൂസുഫ‌ലി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ഇസ്മില്‍ റാവുത്തര്‍, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, എം. കെ. രാജന്‍, വാചസ്പതി എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

സേവനം ദുബായ് യുണിയന്‍ പ്രസിഡന്റ് പി. ജി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സേവനം ദുബായ് യുണിയന്‍ സെക്രട്ടറി കായിക്കര റെജി സ്വാഗതവും വൈസ് പ്രസിഡന്റ് ദിലീപ് കൃതജ്ഞതയും രേഖപ്പെടുത്തി.

sevanam-dubai-sevanolsavam-2012-ePathram

2012 ലെ ഗുരുദേവ ബിസിനസ്‌ എക്സെലന്‍സി അവാര്‍ഡ്‌ നേടിയ നൂര്‍ ആലം ചൌധരി, സാമൂഹിക സേവന ത്തിനുള്ള ഈ വര്‍ഷത്തെ സേവനരത്ന അവാര്‍ഡ്‌ നേടിയ മുരളീധര പണിക്കര്‍, എന്ജിനീയറിംഗില്‍ ഗോള്‍ഡ്‌ മെഡല്‍ നേടിയ യു. എ യി യില്‍ നിന്നുള്ള വിദ്യാര്‍‍ത്ഥി കിരണ്‍ പ്രേം എന്നിവരെ സേവനോത്സവം വേദിയില്‍ ആദരിച്ചു.

പൊതു സമ്മേളന ത്തിന് മുന്നോടിയായി അത്തപൂക്കളം, താലപ്പൊലി, ചെണ്ടമേളം എന്നിവയോടെ യാണ് വിശിഷ്ട അതിഥി കളെ വേദിയിലേക്ക് ആനയിച്ചത്. വിഭവ സമൃദ്ധമായ ഓണസദ്യയും സംഗീത സംവിധായകന്‍ ശരത് നയിച്ച സംഗീത സദ്യയും സേവനോല്‍സവ ത്തെ ആകര്‍ഷകമാക്കി.

ഗാനമേള യില്‍ വിദ്യാശങ്കര്‍, അഭിരാമി, ലേഖ, മിഥുന്‍ എന്നിവര്‍ പങ്കെടുത്തു. രമേശ്‌ പിഷാരടിയും ധര്‍മജനും നടത്തിയ കോമഡി ഷോയും സേവനം കുടുംബംഗങ്ങള്‍ നടത്തിയ വിവിധ കലാപരിപാടി കളും വേറിട്ട അനുഭവമായി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ട്രാഫിക്‌ ബോധവത്കരണം : അപകട മരണങ്ങള്‍ കുറഞ്ഞു

October 21st, 2012

zebra-crosing-in-abudhabi-ePathram
അബുദാബി : പോലിസ്‌ നടത്തിയ ബോധവത്കരണവും കര്‍ശനമായ പരിശോധനയും മൂലം തലസ്ഥാന നഗരിയില്‍ അനധികൃതമായി റോഡ്‌ മുറിച്ചു കടക്കുന്ന കാല്‍നട യാത്ര ക്കാരുടെ മരണ ത്തില്‍ 20.7 ശതമാനം വരെ കുറവ് വന്നതായി അബുദാബി പോലീസ് പട്രോളിംഗ് വിഭാഗം അറിയിച്ചു.

2012 ജനുവരി ആദ്യം മുതല്‍ സെപ്റ്റംബര്‍ 31 വരെ 46 പേരാണ് അബുദാബി യില്‍ മരണ പ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മരണപ്പെട്ടവര്‍ 58 പേരാണെന്നും അബുദാബി പോലിസ്‌ പട്രോളിംഗ് വിഭാഗം അറിയിച്ചു.

അപകട ങ്ങളില്‍ മരണമടഞ്ഞ വരില്‍ 65 ശതമാനവും ഏഷ്യ ക്കാരാണ്. അപകട ങ്ങളില്‍ കൂടുതലും പകല്‍ സമയ ങ്ങളിലാണ്.

അബുദാബി നഗര സഭ, ഗതാഗത വകുപ്പ് എന്നിവ യുമായി യോജിച്ചു അബുദബി പോലിസ്‌ ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്. അബുദാബി സിറ്റിക്കകത്തും പുറത്തുമായി കാല്‍നട യാത്രക്കാര്‍ക്ക് വേണ്ടി 17 പുതിയ മേല്‍ പാലങ്ങള്‍ നിര്‍മിക്കും. ഇതില്‍ 10 എണ്ണം നഗരസഭ യുടെ മേല്‍നോട്ട ത്തിലും ഏഴെണ്ണം ഗതാഗത വകുപ്പിന്റെ മേല്‍നോട്ട ത്തിലും ആയിരിക്കുമെന്നും അബുദാബി പോലീസ് കേണല്‍ ഹാമിദ് മുബാറക്ക്‌ അല്‍ ഹാമിരി അറിയിച്ചു.


-അബൂബക്കര്‍ പുറത്തീല്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി കളോടുള്ള അവഗണന എയര്‍ ഇന്ത്യ അവസാനിപ്പിക്കണം : യൂത്ത് ഇന്ത്യ

October 19th, 2012

air-india-epathram
ദുബായ് : തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാന താവള ങ്ങളില്‍ നിന്നും ഗള്‍ഫ് സെക്ടറിലെ വിമാന സര്‍വീസുകള്‍ അന്യായമായി നിര്‍ത്തലാക്കി. പ്രവാസികളെ ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യയുടെ നിരുത്വര വാദിത്വ പരമായ നടപടി യില്‍ യൂത്ത് ഇന്ത്യ കേന്ദ്ര സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ളതും ലാഭകരവുമായ കേരള സെക്ടറില്‍ നിന്നും ഉത്തരേന്ത്യന്‍ ലോബിക്ക് വേണ്ടി ഉത്തരവാദിത്വ പ്പെട്ടവര്‍ ചരടു വലികള്‍ നടത്തുന്നത് കേരള ത്തിലെ പാര്‍ലിമെന്റ് അംഗ ങ്ങളുടെയും കേന്ദ്ര മന്ത്രി മാരുടെയും പിടിപ്പു കേട് വെളിവാക്കുന്ന താണ് എന്നു യോഗം വിലയിരുത്തി.

സ്വകാര്യ കമ്പനി കള്‍ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടി ഇന്ത്യയുടെ പൊതു മേഖലാ സ്ഥാപനം നാഥനില്ലാ കളരി യാക്കി മാറ്റാന്‍ അധികാരികള്‍ കൂട്ട് നില്‍ക്കുക യാണെന്നും അതിന്റെ ഭാഗമായിട്ടാണ് കേരള ത്തിലേക്കുള്ള സര്‍വീസുകള്‍ അന്യായമായി നിര്‍ത്ത ലാക്കാന്‍ ശ്രമം നടന്നതെന്നും യോഗം വിലയിരുത്തി.

എയര്‍ ഇന്ത്യയെ ഇല്ലാതാക്കുന് നതിന് പകരം ഈ പൊതു മേഖല സ്ഥാപനത്തെ രക്ഷിച്ചെടുക്കാന്‍ പ്രവാസി കള്‍ ഒറ്റകെട്ടായി അധികാരി കള്‍ക്ക് മുന്നില്‍ ശബ്ദ മുയര്‍ത്തണം എന്നും എയര്‍ കേരള എന്ന സ്വപ്ന പദ്ധതി സ്വാഗതാര്‍ഹ മാണ് എന്നും എന്നാല്‍ കെടുകാര്യസ്ഥത യുടെ ചരിത്രം ആവര്‍ത്തി ക്കാതിരിക്കാന്‍ പഴുതുകള്‍ അടച്ചുള്ള ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകേണ്ടി യിരിക്കുന്നു എന്നും യോഗം വിലയിരുത്തി.

മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദു ചെയ്തും അന്യായമായ നിരക്ക് വര്‍ദ്ധനവ്‌ ഏര്‍പ്പെടുത്തിയും പ്രവാസി കളെ നിരന്തരം ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യ യുടെ നിലപാടിന് എതിരെ പ്രവാസി സമൂഹം ഒറ്റകെട്ടായി പ്രതികരിക്കണ മെന്ന് യൂത്ത് ഇന്ത്യ അഭിപ്രായപ്പെട്ടു.

പൊതു മേഖല സ്ഥാപന ങ്ങളെ നശിപ്പിച്ചു സ്വകാര്യ കുത്തക കമ്പനി കള്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഗൂഡമായ ശ്രമം അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു എന്നും മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് മൂലം ഉയര്‍ന്ന നിരക്കില്‍ സ്വകാര്യ വിമാന കമ്പനികളില്‍ യാത്ര തുടരേണ്ടി വരികയും ചെയ്ത പ്രവാസി കള്‍ക്ക് നേരത്തെ എടുത്ത ടിക്കറ്റുകളുടെ പണം തിരകെ നല്‍കാതെ വട്ടം കറക്കുന്ന പ്രവണതയും ഏറി വരുന്നു.

ഇത്തരം വിഷയ ങ്ങളില്‍ പ്രവാസ സംഘടന കളുമായി സഹകരിച്ചു അവകാശ പോരാട്ടം ശക്ത മാക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ‘എയര്‍ ഇന്ത്യയെ പ്രവാസിക്ക് വേണം’ എന്ന തല കെട്ടില്‍ പ്രചാരണ കാമ്പയിന്‍ നടത്തുവാനും തീരുമാനിച്ചു.

ഈ വിഷയ ത്തില്‍ അധികാരികളെ സമ്മര്‍ദം ചെലുത്തുവാനായി ജന പ്രതിനിധികള്‍ക്ക് അന്‍പതിനായിരം പേര്‍ ഒപ്പിട്ട നിവേദനം, ഓണ്‍ ലൈന്‍ പെറ്റീഷന്‍, പ്രവാസി കളില്‍ അവബോധം സൃഷ്ടിക്കാന്‍ സെമിനാറുകള്‍,ടേബിള്‍ ടോകുകള്‍, നാട്ടിലെ സംഘടന കളെ സംഘടിപ്പിച്ചു കൊണ്ട് കൊച്ചിയിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസ് മാര്‍ച്ച് എന്നിവ സംഘടിപ്പി ക്കുവാന്‍ തീരുമാനിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശക്തി തിയേറ്റേഴ്സ് സാഹിത്യ മത്സര വിജയികൾ

October 19th, 2012

sakthi-literary-award-epathram

അബുദാബി : ഒരു മാസം നീണ്ടുനിന്ന അവാര്‍ഡ് സമര്‍പ്പണ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ മത്സര വിജയികളെ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള പ്രഖ്യാപിച്ചു.

‘സാംസ്കാരിക ജീവിതം വര്‍ത്തമാന കാല പ്രതിസന്ധികള്‍’ എന്ന വിഷയത്തെ അധികരിച്ച ലേഖന മത്സരത്തില്‍ അനിതാ റഫീഖ് (അബുദാബി), ഇ. കെ. ദിനേശന്‍ (ദുബൈ), ഗീത കണ്ണന്‍ (അബുദാബി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി.

ചെറുകഥ മത്സരത്തില്‍ സലിം അയ്യനേത്തിന്റെ (ഷാര്‍ജ) ‘എച്ച് ടു ഒ’ ഒന്നാം സ്ഥാനവും വെള്ളിയോടന്റെ (ഷാര്‍ജ) ‘മുത്അ’ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനം സുനില്‍ മാടമ്പി (അബുദാബി) യുടെ ‘അഫ്ഗാന്റെ ആകാശങ്ങളിലേയ്ക്ക്’ സുകുമാരന്‍ പെങ്ങാട്ടി (ഷാര്‍ജ) ന്റെ ‘കരിന്തിരി’യും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.

കവിതാ മത്സരത്തില്‍ സന്ധ്യ ആര്‍. (ദുബൈ) എഴുതിയ ‘ആഭരണം’ ഒന്നും വണ്ടൂരുണ്ണി (ദമാം) യുടെ ‘നെരിപ്പോടിലമരുന്ന ജന്‍മം’ രണ്ടും രാമചന്ദ്രന്‍ മൊറാഴയുടെ ‘ഇത്രയുമാണ് എന്റെ ഗ്രാമ (നഗര) വിശേഷങ്ങള്‍ നിങ്ങളുടേയും’ മൂന്നും സ്ഥാനങ്ങള്‍ നേടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ നടപടി അപലപനീയം : യുവ കലാ സാഹിതി

October 19th, 2012

അബുദാബി: അബുദാബി യില്‍ നിന്ന് കൊച്ചി യിലേക്ക് യാത്രക്കാരുമായി പോയ വിമാനം തിരുവനന്തപുരത്ത് ഇറക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച യാത്രക്കാരെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ നടപടി അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവും ആണെന്ന് യുവ കലാ സാഹിതി യു. എ. ഇ. ജനറല്‍ സെക്രട്ടറി ഇ. ആര്‍. ജോഷിയും പ്രസിഡന്റ്‌ പി. എന്‍. വിനായചന്ദ്രനും പ്രസ്താവിച്ചു.

മുഴുവന്‍ പ്രവാസി സമൂഹവും ഒറ്റക്കെട്ടായി ഈ സംഭവ ത്തില്‍ പ്രതിഷേധിക്കണം എന്ന് യുവ കലാ സാഹിതി ആഹ്വാനം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാമ്രാജ്യത്വത്തിന് എഴുത്തുകാരെ സൃഷ്ടിക്കാനാവില്ല : പിണറായി വിജയന്‍
Next »Next Page » ശക്തി തിയേറ്റേഴ്സ് സാഹിത്യ മത്സര വിജയികൾ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine