അബുദാബി : ബലി പെരുന്നാള്‍ (ഈദുല്‍ അഹ്‌ദ) പ്രമാണിച്ച് യു. എ. ഇ. യിലെ സ്വകാര്യ, പൊതു മേഖല സ്ഥാപന ങ്ങളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ഒക്ടോബര്‍ 26ന് ആഘോഷിക്കും
ഒക്ടോബര്‍ 25 വ്യാഴാഴ്‌ച മുതല്‍ ഒക്ടോബര്‍ 28 ഞായറാഴ്‌ച വരെ നാല് ദിവസങ്ങള്‍ ആണ് യു. എ. ഇ. യിലെ പൊതു മേഖല യില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന അവധി ദിനങ്ങള്‍. ഒക്ടോബര്‍ 29 തിങ്കളാഴ്ച മുതല്‍ പതിവ് പോലെ പ്രവൃത്തി ദിനങ്ങള്‍ പുനരാരംഭിക്കും.
എന്നാല്‍ സ്വകാര്യ മേഖലയില്‍ യു എ ഇ യില്‍ മൂന്ന് ദിവസം മാത്രമേ ബലി പെരുന്നാളിനോട് അനുബന്ധിച്ച് അവധി നല്‍കുന്നുള്ളൂ. ഒക്ടോബര്‍ 25 വ്യാഴാഴ്‌ച മുതല്‍ ഒക്ടോബര്‍ 27 ശനിയാഴ്‌ച വരെ ആണ് സ്വകാര്യ മേഖല യിലെ തൊഴിലാളി കള്‍ക്ക് അവധി നല്‍കുന്നത്.