‘ഗോദ്റെജ് സെക്യൂരിറ്റി സിസ്റ്റം’ മിഡില്‍ ഈസ്റ്റിലേക്കും

January 23rd, 2013

s-p-sharma-godrej-ePathram
അബുദാബി : പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡ് ‘ഗോദ്റെജ് സെക്യൂരിറ്റി സിസ്റ്റം’ മിഡില്‍ ഈസ്റ്റിലേക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു.

അതിനു മുന്നോടി യായി അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍ ഗ്ലോബല്‍ ഒപ്പറേഷന്‍ വിഭാഗം തലവന്‍ എസ്. പി. ശര്‍മ്മ, അംഗീകൃത വിതരണ ക്കാരായ സയാനി ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ അല്‍ സയാനി എന്നിവര്‍ കമ്പനി യുടെ പ്രവര്‍ത്തന ങ്ങള്‍ വിശദീകരിച്ചു.

godrej-lockers-in-abudhabi-ePathram

സെക്യൂരിറ്റി സൊലൂഷന്‍, ലോക്കര്‍ നിര്‍മ്മിതിയില്‍ എഷ്യ യിലെ എറ്റവും വലിയ ഗ്രൂപ്പ് ആയ ഗൊദ്റെജിനു 116 വര്‍ഷത്തെ അനുഭവ സമ്പത്ത് ഉണ്ടെന്ന് എസ്. പി. ശര്‍മ്മ പറഞ്ഞു.

മിഡില്‍ ഈസ്റ്റിലേക്കായി പ്രത്യേകം തയ്യാറാക്കിയ സേഫ് ലോക്കറു കളുടേയും സെക്യൂരിറ്റി സിസ്റ്റ ങ്ങളുടേയും പ്രധാന ഗോദ്റെജ് ഉപകരണ ങ്ങളുടെയും പ്രദര്‍ശനവും നടന്നു.

അബുദാബി അല്‍ ഫലാ സ്ട്രീറ്റില്‍ (പഴയ പാസ് പോര്‍ട്ട് റോഡ്‌) താഹാ മെഡിക്കല്‍ സെന്ററിനു സമീപമാണ് ‘ഗോദ്റെജ് സെക്യൂരിറ്റി സിസ്റ്റം’ ഷോറൂം.
വിവര ങ്ങള്‍ക്ക് 02 622 96 87, 050 841 21 30

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മനുഷ്യ ജാലിക : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി അബുദാബിയില്‍

January 22nd, 2013

logo-skssf-manushya-jalika-ePathram
അബുദാബി : ഇന്ത്യന്‍ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ‘രാഷ്ട രക്ഷയ്ക്ക് സൗഹൃദത്തിന്‍റെ കരുതല്‍’ എന്ന പ്രമേയ വുമായി S K S S F സംസ്ഥാന കമ്മറ്റി യുടെ നിര്‍ദേശ പ്രകാരം വിവിധ ജില്ലാ തല ങ്ങളില്‍ നടക്കുന്ന മനുഷ്യ ജാലികക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് അബുദാബി സുന്നി സെന്ററും S K S S F ഉം ചേര്‍ന്ന് മനുഷ്യ ജാലിക തീര്‍ക്കുന്നു.

ജനുവരി 25 വെള്ളിയാഴ്ച അബുദാബി യിലെ വിവിധ മത രാഷ്‌ട്രീയ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷം സംഘടിപ്പിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ജാലിക പ്രഭാഷണം നടത്തും.

കെ. പി. കെ. വേങ്ങര, പി. ബാവ ഹാജി, മനോജ്‌ പുഷ്കര്‍, കെ. ബി. മുരളി, ടി. പി. ഗംഗാധരന്‍, ഉസ്മാന്‍ കരപ്പാത്ത്, ഡോ. ഒളവട്ടൂര്‍ അബ്ദു റഹ്മാന്‍ മൌലവി തുടങ്ങിയവര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂത്ത്‌ ഇന്ത്യ ജോബ്‌ ഗൈഡന്‍സ്‌ ശില്‍പ്പ ശാല വെള്ളിയാഴ്ച

January 22nd, 2013

അബൂദാബി : യു. എ. ഇ. യിലെ തൊഴില്‍ അന്വേഷ കര്‍ക്കായി യൂത്ത്‌ ഇന്ത്യ അബുദാബി മേഖല ജോബ്‌ ഗൈഡന്‍സ്‌ ശില്‍പ്പ ശാല സംഘടിപ്പിക്കുന്നു.

ജനുവരി 25 വെള്ളിയാഴ്ച വൈകീട്ട് 3.30 മുതല്‍ 8.00 വരെ അബൂദാബി ഐ. സി. സി. യില്‍ നടക്കുന്ന പരിപാടി യില്‍ തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യകള്‍, പ്രോഫഷ്നല്‍ സീവി നിര്‍മ്മാണം, എങ്ങിനെ ഇന്റര്‍വ്യു നേരിടാം എന്നീ തല ങ്ങളില്‍ വിവിധ ങ്ങളായ സെഷനുകള്‍ നടക്കും.

പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ yijobs.auh at gmail dot com എന്ന ഇ മെയിലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലെമണ്‍ ട്രീ പ്രദർശനം

January 22nd, 2013

eran-riklis-lemon-tree-epathram

അബുദാബി : അറബ് ജനതയോട് അടുപ്പം പുലര്‍ത്തുന്ന ഇസ്രയേലി കലാകാരന്മാരിൽ ഒരാളായ എറാന്‍ റിക്ലിസ് എന്ന സംവിധായകന്റെ പ്രശസ്തമായ ചിത്രം “ലെമണ്‍ ട്രീ” ഇന്ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രദർശിപ്പിക്കും.

പാരമ്പര്യമായി ലഭിച്ച തന്റെ ചെറുനാരങ്ങാ തോട്ടം നോക്കി നടത്തി അതില്‍ നിന്നുള്ള വരുമാനത്തിലൂടെ ജീവിതം നയിക്കുന്ന നായിക. ഒരു സുപ്രഭാതത്തില്‍ ഈ തോട്ടത്തിനടുത്ത് ഒരു മന്ത്രിയുടെ വീട് വരുന്നു. അതോടെ സുരക്ഷയുടെ പേരില്‍ തോട്ടം നീക്കണമെന്ന ആവശ്യവും അതിനെതിരെ ആ സ്ത്രീ നടത്തുന്ന പോരാട്ടവുമാണ് സിനിമ. സാധാരണക്കാരിയായ ഒരു സ്ത്രീ അതിജീവനത്തിനായി നടത്തുന്ന പോരാട്ടം സിനിമയെ മികച്ചതാക്കുന്നു.

ലോക സിനിമകള്‍ കാണുവാനും കൂടുതല്‍ മനസിലാക്കുവാനും വേണ്ടിയാണ് കെ. എസ്. സി. യും പ്രസക്തിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രതിമാസ സിനിമാ പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൌജന്യമാണ്.

ഇന്ന് (22 ജനുവരി) രാത്രി 8:30നാണ് പ്രദർശനം.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒ. ഐ. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം

January 22nd, 2013

അബുദാബി : ഒ ഐ സി സി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം 2013 ജനുവരി 23 ന് ബുധനാഴ്ച്ച വൈകീട്ട് 7.30 നു അബുദാബി മലയാളി സമാജ ത്തില്‍ ചേരുന്നു. ഒ ഐ സി സി തൃശൂര്‍ ജില്ല കമ്മിറ്റി യുമായി സഹകരിച്ചു പ്രവര്‍ത്തി ക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക : 050 61 61 458

– ഷുക്കൂര്‍ ചാവക്കാട്, അബുദാബി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « റാന്നി എന്‍. ആര്‍. ഐ. അസോസിയേഷന്‍ കുടുംബ സംഗമം വ്യാഴാഴ്ച
Next »Next Page » ലെമണ്‍ ട്രീ പ്രദർശനം »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine