തിരിച്ചു പോകുന്ന പ്രവാസികള്‍ക്കു വേണ്ടി അല്‍സലാമ

February 19th, 2012

al-salama-eye-hospital-press-meet-ePathram
അബുദാബി : പ്രവാസി പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ട് ‘അല്‍സലാമ കണ്ണാശുപത്രി’ യുടെ ഷോണ്‍ ഒപ്റ്റിക്കല്‍ & വിഷന്‍ സെന്ററുകള്‍ കേരള ത്തില്‍ 30 സുപ്രധാന നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിന്റെ ആദ്യ പടിയായി മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, പട്ടാമ്പി, വേങ്ങര, കോട്ടയ്ക്കല്‍ ,തിരൂര്‍ എന്നിവിടങ്ങളില്‍ വിഷന്‍ സെന്ററുകള്‍ വിജയകരമായി മുന്നേറുന്നു.

അബുദാബി യില്‍ എത്തിയ ‘അല്‍സലാമ ഗ്രൂപ്പി’ന്റെ പ്രതിനിധി സംഘം വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞതാണ് ഇക്കാര്യം. നേത്ര ചികിത്സാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് കേരള ത്തില്‍ ശ്രദ്ധേയരായ ‘അല്‍സലാമ’ പ്രവാസി കളുടെ പങ്കാളിത്ത ത്തോടെ വിപുലീകരി ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു എന്നും പ്രതിനിധി സംഘം പറഞ്ഞു. ഈ വിഷന്‍ സെന്ററുകളില്‍ നിശ്ചിത തുക നിക്ഷേപിക്കുന്ന പ്രവാസി മലയാളികള്‍ക്ക്‌ ഇവിടെ ഡയറക്ടര്‍ സ്ഥാനം കൂടാതെ ശമ്പളവും നിക്ഷേപിച്ച തുക യുടെ ലാഭ വിഹിതവും നല്‍കും.

നേത്ര പരിശോധനാ രംഗത്ത് ഇന്ത്യയിലും വിദേശത്തും ലക്ഷ ക്കണക്കിന് ഒപ്‌ട്രോമെട്രിസ്റ്റുകളെ ആവശ്യ മുള്ളപ്പോള്‍ വളരെ കുറച്ച് സ്ഥാപന ങ്ങള്‍ മാത്രമാണ് ഈ മേഖല യില്‍ പരിശീലനം നല്കുന്നത്. കേരളത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത് ഏതാനും സ്ഥാപനങ്ങള്‍ മാത്ര മാണ്.കേരള ത്തില്‍ ബി. എസ്സ്. സി. ഒപ്‌റ്റോ മെട്രിക്കിന് കേരള മെഡിക്കല്‍ യൂണിവേഴ്‌സിറ്റി യുടെ അംഗീകാരം ലഭിച്ച ഏക സ്ഥാപനമാണ് അല്‍സലാമ ആശുപത്രി. ഈ കോഴ്സിനു പുറമെ എം. ബി. എ. കോഴ്‌സും അല്‍ സലാമ നടത്തുന്നുണ്ട്.

കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഐ ടെസ്റ്റിംഗ് യൂണിറ്റ് അല്‍ സലാമ പുറത്തിറക്കിക്കഴിഞ്ഞു. ഗ്ലൂക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, കോങ്കണ്ണ് തുടങ്ങിയ നേത്ര സംബന്ധമായ എല്ലാ അസുഖ ങ്ങളുടെയും പ്രാഥമിക പരിശോധനാ സൗകര്യങ്ങള്‍ തികച്ചും സൗജന്യ മായി ഇതില്‍ ഒരുക്കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളന ത്തില്‍ അല്‍ സലാമ ആശുപത്രി ചെയര്‍മാന്‍ മുഹമ്മദ്കുട്ടി, മാനേജിംഗ് ഡയറക്ടര്‍ അഡ്വ. എം. ഷംസുദ്ദീന്‍ ,മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് സാദിഖ്, വൈസ് ചെയര്‍മാന്‍ അഷറഫ് കിഴിശ്ശേരി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലവി ഹാജി പാട്ടശ്ശേരി എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് അല്‍സലാമ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 056 121 82 84 ( മുഹമ്മദ്കുട്ടി ) , 055 11 34 025 (അഷറഫ് കിഴിശ്ശേരി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബഹ്റൈനില്‍ പുക ശ്വസിച്ച് നാല് മലയാളികള്‍ മരിച്ചു

January 23rd, 2012

fireplace-epathram

മനാമ:തണുപ്പകറ്റാന്‍ കത്തിച്ച നെരിപ്പോടില്‍ നിന്നുള്ള പുക ശ്വസിച്ച് നാല് മലയാളികള്‍ മരിച്ചു. ബഹ്റൈനിലെ ഹമദ് ടൌണിലാണ് സംഭവം. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് ‍. കൊല്ലം സ്വദേശി ലാലു, കോഴിക്കോട് വടകര സ്വദേശികളായ ബാബു, നകുലന്‍, പ്രിയേഷ് എന്നിവരാണ് മരിച്ചത്. തൃശൂര്‍ സ്വദേശി സുനിലിനെയാണ് പുക ശ്വസിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. താമസ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍  തണുപ്പകറ്റാനായി കത്തിച്ച നെരിപ്പോടില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഇവരുടെ മുറിയിലെത്തിയ ഒരു സുഹൃത്താണ് അഞ്ച് പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.  തുടര്‍ന്ന്  ആശുപത്രിയിലേക്ക് എത്തിച്ചു എങ്കിലും  നാലും പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നതായിട്ടാണ് വിവരം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈത്തില്‍ അതി ശൈത്യം

January 23rd, 2012

kuwait-epathram

കുവൈത്ത്: അതി ശൈത്യത്തിന്റെ പിടിയിലായ കുവൈത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രാജ്യം സമീപകാലത്തെങ്ങും അനുഭവിക്കാത്തത്ര അതി ശൈത്യത്തിന്റെ പിടിയിലായതോടെ ജന ജീവിതം ദുസ്സഹമാക്കി യിരിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളായ സാന്‍മിയില്‍ മൈനസ്  3 ഡിഗ്രിയും അബ്ദലയില്‍ മൈനസ് 2 ഡിഗ്രിയും വിമാനത്താവളത്തിലും മറ്റ് പ്രദേശങ്ങളിലും പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച അനുഭവപ്പെട്ട ശക്തമായ ശീതക്കാറ്റും ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ശീതക്കാറ്റ് അതോടൊപ്പം ഉണ്ടായ പൊടിക്കാറ്റും ജനജീവിതത്തെ തടസ്സപ്പെടുത്തി. കടുത്ത തണുപ്പ് വരും ദിവസങ്ങളില്‍ തുടരുമെന്നതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേകിച്ചും കുട്ടികളുമായി പുറത്ത് പോകുന്ന കുടുംബങ്ങള്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൈബീരിയന്‍ കാറ്റ് അതിശക്തമായി ആഞ്ഞടിക്കുന്നതിന്റെ ഫലമായിട്ടാണ് ഗള്‍ഫ് മേഖലയിലുടനീളം കടുത്ത ശൈത്യം അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌജന്യ മെഡിക്കല്‍ ക്യാമ്പ് ദുബായില്‍

November 3rd, 2011

dubai-kmcc-logo-big-epathram
ദുബായ് : യു. എ. ഇ. ദേശീയ ദിനാഘോഷ ത്തിന്‍റെ ഭാഗമായി ദുബായ് കെ. എം. സി. സി. കമ്മിറ്റി ബര്‍ ദുബായ് ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്‍ററു മായി സഹകരിച്ചു കൊണ്ട് നവംബര്‍ 4 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ദേര കെ. എം. സി. സി. ഹാളില്‍ വെച്ച് സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

ഇതോടനുബന്ധിച്ച് വൈകുന്നേരം 5 മണിക്ക് ആരോഗ്യ ബോധവല്‍കരണ ക്ലാസും ഉണ്ടായിരിക്കും.

പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ ഈ ഫോണ്‍ നമ്പരു കളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 04 – 22 74 899 , 050 69 83 151, 050 53 400 25

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആരോഗ്യ മന്ത്രിക്ക്‌ വടകര എന്‍. ആര്‍. ഐ. ഫോറ ത്തിന്‍റെ ഫാക്സ് സന്ദേശം

July 16th, 2011

ദുബായ് : വടകര താലൂക്ക്‌ ആശുപത്രി ക്ക് നേരെ യുള്ള അധികൃതരുടെ അനാസ്ഥ യില്‍ പ്രതിഷേധം രേഖപ്പെടുത്തിയും, ആശുപത്രി യുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ആവശ്യം അറിയിച്ചു കൊണ്ടും വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി, ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിനും സംസ്ഥാന സര്‍ക്കാരിനും ഫാക്സ് അയച്ചു.

വടകര യിലെ സാധാരണ ക്കാരുടെ ആശ്രയ മായ വടകര താലുക്ക് ആശുപത്രി യുടെ ഇന്നത്തെ അവസ്ഥ ഏറെ ശോചനീയമാണ്. ജില്ലാ ആശുപത്രി യായി പ്രഖ്യാപിക്കുകയും കുടാതെ എം. പി. ഫണ്ടില്‍ നിന്ന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടേ പണം അനുവദിക്കുക ചെയ്യ്തിട്ടു പോലും അധികൃതരുടെ അനാസ്ഥ കാരണം ഒന്നും നടത്താതെ ആശുപത്രി യുടെ അവസ്ഥ അതി ദയനീയമായി മാറി ക്കൊണ്ടിരിക്കുകയാണ്. ഇതു കൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത് സാധാരണക്കാരായ രോഗികളും ബന്ധുക്കളും ആണ്.

പുതിയ കെട്ടിടം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നടപടിപോലും പൂര്‍ത്തി യാക്കാതെ, ഫിബ്രവരി 13 -ന് കെട്ടിട ത്തിന്‍റെ ശിലാ സ്ഥാപനം നടത്തി കൊട്ടിഘോഷിച്ച തല്ലാതെ മറ്റൊരു നടപടിയും കൈകൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ആശുപത്രി യുടെ സുഗമ മായ പ്രവര്‍ത്തന ത്തിന്, അവശ്യം വേണ്ട ഡോക്ടര്‍മാരെയും, ജീവന ക്കാരെയും അടിയന്തിര മായി നിയമിക്കാനും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും ഫാക്സ് സന്ദേശ ത്തില്‍ ആവശ്യപ്പെട്ടു.

വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി – വടകര താലൂക്ക് ആശുപത്രിക്ക് നല്‍കിയ ഒരു ലക്ഷത്തി അന്‍പതിനായിരം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സാധാരണക്കാര്‍ക്ക് ഉപയോഗ പ്രദമാകുന്നുണ്ടോ എന്നും സംഘടന പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ദുബായില്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

-അയച്ചു തന്നത് : രാമകൃഷ്ണന്‍ ദുബായ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

74 of 771020737475»|

« Previous Page« Previous « സമാജ ത്തില്‍ വേനല്‍ കൂടാരം തുറന്നു
Next »Next Page » മുംബൈ സ്ഫോടനം. ദല അനുശോചിച്ചു »



  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine