നക്ഷത്ര സ്വപ്നം : സംഗീത നാടകം ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍

May 23rd, 2012

vakkam-jayalal-nakshathra-swapnam-drama-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററിലും അല്‍ ഐന്‍ ഐ. എസ്. സി. യിലും അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയ ‘നക്ഷത്ര സ്വപ്നം’ എന്ന സംഗീത നാടകം മെയ്‌ 25 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ അരങ്ങേറുന്നു.

ഫ്രാന്‍സിസ് ടി. മാവേലിക്കര എഴുതി, വക്കം ഷക്കീര്‍ സംവിധാനം ചെയ്ത ഈ നാടകം കേരള ത്തില്‍ 240 വേദികളില്‍ കളിച്ചിരുന്നു.

പ്രവാസി, ശ്രീഭൂവിലസ്ഥിര എന്നീ നാടക ങ്ങളുടെ വിജയ ങ്ങള്‍ക്ക് ശേഷം വക്കം ജയലാല്‍ അബുദാബി യിലെ കലാകാരന്മാരെ അണിനിരത്തി അവതരിപ്പിക്കുന്ന ‘നക്ഷത്ര സ്വപ്ന’ ത്തില്‍ ട്രീസ ഗോമസ്, ബിന്നി ടോമി, ഷാബു, സാലിഹ് കല്ലട, വിനോദ് കരിക്കാട്‌, നൌഷാദ് കുറ്റിപ്പുറം, വക്കം ജയലാല്‍, ഹരി അഭിനയ, മജീദ്‌ കോട്ടക്കല്‍ എന്നിവര്‍ അഭിനയിക്കുന്നു.

അണിയറയില്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ (രംഗപടം), രാജീവ് ആലുങ്കല്‍ (ഗാനങ്ങള്‍), ആലപ്പി വിവേകാനന്ദ് (സംഗീതം), ജിതിന്‍നാഥ് (സംഗീത നിയന്ത്രണം), രമേഷ് രവി, ഷാഹിദ് കോക്കാട് (ദീപ വിതാനം), അന്‍വര്‍ ബാബു, ഐശ്വര്യ ജയലാല്‍ (രംഗ സജ്ജീകരണം) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. ടി. വി. ദാമോദരനെ ഐ. എസ്. സി. ആദരിച്ചു

February 15th, 2012

isc-master-of-folklore-award-to-vtv-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ നടത്തിയ ഇന്ത്യ ഫെസ്റ്റ് -2012 ല്‍ വടക്കേ മലബാറിലെ പൂരക്കളി ഗള്‍ഫില്‍ ‍ആദ്യമായി തനതു രീതിയില്‍ അവതരിപ്പിച്ചു കൊണ്ട് സഹൃദയ സഹസ്രങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ വി. ടി. വി. ദാമോദരന്  ഐ. എസ്. സി. പ്രസിഡന്റ്‌ രമേശ്‌ പണിക്കര്‍ മോമെന്റോ നല്‍കി ആദരിച്ചു. ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഐ. എസ്. സി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ , ഇന്ത്യ ഫെസ്റ്റ് മുഖ്യ പ്രായോജകരായ ജമിനി ബില്‍ഡിംഗ് മെറ്റീരിയല്‍ ഗണേഷ്‌ ബാബു എന്നിവര്‍ സന്നിഹിത രായിരുന്നു.

vtv-team-with-poorakkali-at-isc-ePathram

വി. ടി. വി. ദാമോദരന്‍ നേതൃത്വം നല്‍കിയ ' പൂരക്കളി ' ഇന്ത്യാ ഫെസ്റ്റ് വേദിയില്‍

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവും 2010 ലെ മലയാള ഭാഷാ പാഠശാല യുടെ പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടിയായ വി. ടി. വി. ദാമോദരന്‍ യു. എ. ഇ. യിലെ കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളിലെ സജീവ സാന്നിദ്ധ്യ വുമാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ ഫെസ്റ്റ് – 2012 : ഒന്നാം സമ്മാനം നളിനാക്ഷന്‍ ഇരട്ടപ്പുഴക്ക്

February 15th, 2012

isc-india-fest-2012-winner-nalinakshan-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ നടത്തിയ ഇന്ത്യാ ഫെസ്റ്റ് – 2012 ലെ പ്രവേശന കൂപ്പണ്‍ നറുക്കെടു പ്പിലൂടെ ഒന്നാം സമ്മാനം നിസ്സാന്‍ സണ്ണി കാര്‍ സ്വന്തമാക്കിയ നളിനാക്ഷന്‍ ഇരട്ടപ്പുഴക്ക് കാര്‍ സമ്മാനിച്ചു. ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് രമേഷ് പണിക്കര്‍ , അല്‍ മസൂദ്‌ ജനറല്‍ മാനേജര്‍ ഹുമയൂണ്‍ ആലം എന്നിവര്‍ ചേര്‍ന്ന്‍ കാറിന്‍റെ താക്കോല്‍ നളിനാക്ഷന് കൈമാറി. തദവസരത്തില്‍ ഐ. എസ് . സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ , മറ്റു സംഘടനാ നേതാക്കള്‍ , സാംസ്കാരിക – മാധ്യമ പ്രവര്‍ത്തകര്‍ സന്നിഹിത രായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ഇന്ത്യാ ഫെസ്റ്റ് ശ്രദ്ധേയമായി

February 4th, 2012

isc-india-fest-2012-opening-mk-lokesh-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഇന്ത്യാ ഫെസ്റ്റ് പരിപാടി കളുടെ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഭദ്രദീപം കൊളുത്തി യാണ് ഇന്ത്യാ ഫെസ്റ്റിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഐ. എസ് . സി. യുടെ ഓപ്പണ്‍ ഓഡിറ്റോറിയ ത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

isc-india-fest-2012-folk-dance-ePathram

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് പണിക്കര്‍ , സെന്ററിന്റെ പേട്രണ്‍ ഗവര്‍ണര്‍മാരായ ജെ. ആര്‍ . ഗംഗാരമണി, സിദ്ധാര്‍ത്ഥ ബാലചന്ദ്രന്‍ , ജനറല്‍ ഗവര്‍ണറും ഇന്ത്യാ ഫെസ്റ്റിന്റെ മുഖ്യ സ്‌പോണ്‍സറുമായ ഗണേഷ് ബാബു, അബുദാബി മീഡിയാ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് മന്‍സൂര്‍ അമര്‍ , ഐ. എസ്. സി. ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍സലാം തുടങ്ങിയവര്‍ പങ്കെടുത്തു.

isc-india-fest-2012-dance-ePathram

ഇന്ത്യാ ഗവണ്മെന്റിന്റെ സഹകരണ ത്തോടെ ഇന്ത്യയില്‍ നിന്നെത്തിയ കലാകാര ന്മാരുടെ കലാ പ്രകടനങ്ങള്‍ ഇന്ത്യാ ഫെസ്റ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കി. ഗുജറാത്തി നാടോടി നൃത്തം, ഷെഹനായ്, ഖവാലി തുടങ്ങിയവ മലയാളികള്‍ അടക്കമുള്ള കലാ ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി.

isc-india-fest-2012-chenda-melam-ePathram

പത്ത് ദിര്‍ഹ ത്തിന്റെ പ്രവേശന കൂപ്പണ്‍ ഉപയോഗിച്ച് മൂന്നു ദിവസവും ഇന്ത്യാ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയുന്നു. ഫെബ്രുവരി 4 ശനിയാഴ്ച രാത്രി നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി നിസ്സാന്‍ സണ്ണി കാര്‍ നല്‍കും. കൂടാതെ വില പിടിപ്പുള്ള അമ്പതോളം സമ്മാനങ്ങളും സന്ദര്‍ശ കരിലെ ഭാഗ്യവാന്മാര്‍ക്ക് ലഭിക്കും.

- pma

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

തണല്‍ സംസ്‌കാരിക വേദി ഡാന്‍സ് ഫെസ്റ്റ് – 2012

January 11th, 2012

alain-thanal-dance-fest-2012-ePathram
അല്‍ഐന്‍ : തണല്‍ സംസ്‌കാരിക വേദി യുടെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ സോഷ്യന്‍ സെന്ററില്‍ ‘ഡാന്‍സ് ഫെസ്റ്റ് -2012’ സംഘടിപ്പിക്കുന്നു. ജനുവരി 20, 27 തീയതി കളിലാണ് മത്സരങ്ങള്‍ നടക്കുക. 12 വയസിന് താഴെയുള്ളവര്‍ ജൂനിയര്‍ വിഭാഗ ത്തിലും മുകളി ലുള്ളവര്‍ സീനിയര്‍ വിഭാഗ ത്തിലുമായിരിക്കും മത്സരിക്കുക. ഒരു ടീമില്‍ അഞ്ച് മുതല്‍ പത്ത് വരെ അംഗങ്ങള്‍ ആകാവു ന്നതാണ്. മലയാളം, തമിള്‍, ഹിന്ദി ഭാഷകള്‍ ഉള്‍പ്പെട്ടിട്ടുള്ള ഗാന ങ്ങള്‍ക്ക് ചുവടൊപ്പിച്ച സിനിമാറ്റിക്ക് ഡാന്‍സു കളാണ് ടീമുകള്‍ അവതരി പ്പിക്കേണ്ടത്.

ഡാന്‍സ് ഫെസ്റ്റ്- 2012 വിജയിപ്പി ക്കുവാനായി കാസിം ചാവക്കാട്, സത്താര്‍ നീലേശ്വരം, അമീര്‍ കലാഭവന്‍ എന്നിവര്‍ ഓര്‍ഗനൈസര്‍മാരായുള്ള കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്. വിജയികള്‍ക്ക് പുരസ്‌കാരങ്ങളും ഒരു ലക്ഷം ഇന്ത്യന്‍ രൂപ യുടെ ക്യാഷ് പ്രൈസു കളുമാണ് സമ്മാനിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 050 722 40 50, 050 753 03 92 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 9678»|

« Previous Page« Previous « ബൈലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ സോംഗ് റൂം’ വാര്‍ഷികവും അവാര്‍ഡ് ദാനവും
Next »Next Page » കാരംസ് ടൂര്‍ണമെന്റ് വെള്ളിയാഴ്ച »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine