പി. വി. എസ്. സ്റ്റാര്‍ നൈറ്റ് 2012

April 2nd, 2012

pvs-star-nite-2012-epathram

ദോഹ : ഖത്തറിലെ “പയ്യന്നൂര്‍ സൌഹൃദ വേദി” ക്ക് വേണ്ടി “ദോഹ വേവ്സ്” അണിയി ച്ചൊരുക്കുന്ന “പി. വി. എസ് സ്റ്റാര്‍ നൈറ്റ് 2012 – കലാമയൂരം ഏപ്രില്‍ 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഖത്തറിലെ എം. ഇ. എസ് സ്ക്കൂളില്‍ അരങ്ങേറും. പ്രശസ്ത ‍ ഗായകരായ വിവേകാനന്ദന്‍ , കണ്ണൂര്‍ ഷെരീഫ് , സയനോര , സിന്ധു പ്രേംകുമാര്‍ എന്നിവരും ഷംന കാസിം & പാര്ട്ടിയുടെ നൃത്തവും , ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാര്‍സിലെ “കോമഡി കസിന്‍സ് ” ടീമിന്റെ ഹാസ്യ കലാ പ്രഖടനവും ഉണ്ടായിരിക്കുന്നതാണ്.

ഖത്തറിലെ കലാപ്രേമികള്‍ക്ക് ഒരുപാട് വ്യത്യസ്ഥ പരിപാടികള്‍ കാഴ്ച വെച്ചിട്ടുള്ള “ദോഹ വേവ്സ് ” ഈ പരിപാടിയിലും ഗാനങ്ങളും, കോമഡിയും, ആകര്‍ഷകങ്ങളായ നൃത്തങ്ങളും എല്ലാം കോര്‍ത്തിണക്കി ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ഇവന്റ് മാനേജര്‍ മുഹമ്മദ്‌ തൊയ്യിബ് പറഞ്ഞു.

ഖത്തറിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലും, റെസ്റ്റോറണ്ടുകളിലും ഇതിന്റെ ടിക്കറ്റുകള്‍ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് ഖത്തര്‍ റിയാല്‍ 200 ( 4 പേര്‍ക്ക് – ഫാമിലി മാത്രം ) ഖത്തര്‍ റിയാല്‍ 75, 50, 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 33993071, 55883582, 55441378, 66558248.

അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ഖത്തര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ 2012

March 13th, 2012

samajam-youth-fest-2012-ePathram
അബുദാബി : അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യുവ ജനോത്സവം മാര്‍ച്ച് 22, 23, 24, 29, 30, ഏപ്രില്‍ 1 തിയ്യതി കളില്‍ മുസഫയിലെ സമാജം അങ്കണ ത്തില്‍ വെച്ച് നടക്കും. കഴിഞ്ഞ വര്‍ഷ ങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം കൂടുതല്‍ ഇനങ്ങള്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്. സ്കൂള്‍ അവധി ദിനങ്ങള്‍ ആയതിനാല്‍ യു. എ. ഇ. അടിസ്ഥാന ത്തില്‍ നടത്തുന്ന ഈ യുവജനോല്‍സവ ത്തില്‍ വമ്പിച്ച വിദ്യാര്‍ത്ഥി പങ്കാളിത്തം ആണ് പ്രതീക്ഷിക്കുന്നത് എന്ന് സമാജം ഭാരവാഹി കള്‍ മലയാളി സമാജ ത്തില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, പ്രച്ഛന്നവേഷം, സിനിമാ ഗാനം, കരോക്കെ , നാടന്‍ പാട്ട്, ഏകാഭിനയം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, സംഘ നൃത്തം, ഒപ്പന എന്നീ വിഭാഗ ങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി കലാതിലകം ആകുന്ന വിദ്യാര്‍ത്ഥിക്ക് ശ്രീദേവി സ്മാരക ട്രോഫി സമ്മാനിക്കും.

സമാജ ത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ യുവജനോത്സവ ത്തിന്റെ മുഖ്യ പ്രായോജകരായ അഹല്യ എക്‌സ്‌ചേഞ്ചിന്റെ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ , ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ , വൈസ് പ്രസിഡന്റ് യേശുശീലന്‍ , കലാ വിഭാഗം സെക്രട്ടറി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

മാര്‍ച്ച് 20 ന് മുന്‍പായി അപേക്ഷാ ഫോറം സമാജത്തില്‍ എത്തിച്ചിരിക്കണം. സമാജം വെബ്സൈറ്റിലും അപേക്ഷാ ഫോറം ലഭ്യമാണ്. മെമ്പര്‍ മാരുടെ കുട്ടികള്‍ക്ക് പ്രവേശന ഫീസ് 50 ദിര്‍ഹവും അല്ലാത്തവര്‍ക്ക് 75 ദിര്‍ഹ വുമാണ്. കൂടുതല്‍ വിവര ങ്ങള്‍ക്ക് 02 – 55 37 600, 050 – 27 37 406 എന്നീ നമ്പറു കളില്‍ വിളിക്കണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എംബസ്സിയുടെ ചിത്ര രചനാ മല്‍സരം : അവാര്‍ഡുകള്‍ സമ്മാനിച്ചു

February 4th, 2012

siyan-harris-with-indian-ambassador-ePathram
അബുദാബി : യു. എ. ഇ. യിലെ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഇന്ത്യന്‍ എംബസിയും അബുദാബി കള്‍ച്ചറല്‍ & ഹെറിറ്റേജ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചിത്ര രചനാ – പെയിന്റിംഗ് മല്‍സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് സമ്മാനിച്ചു. ചടങ്ങില്‍ എംബസ്സി കള്‍ച്ചറല്‍ വിംഗ് സെക്രട്ടറി അനുജ ചക്രവര്‍ത്തി സ്വാഗതം പറഞ്ഞു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ , വിവിധ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അടിക്കുറിപ്പ് : ചിത്രരചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അല്‍ നൂര്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി സിയാന്‍ ഹാരിസ്‌ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷില്‍ നിന്നും പുരസ്കാരം സ്വീകരിച്ചപ്പോള്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വൈറസ് : സമൂഹത്തെ കാര്‍ന്നു തിന്നുന്ന മാരക വിഷം

January 16th, 2012

beyluxe-patturumal-song-room-family-meet-ePathram
അബൂദാബി : ഓണ്‍ലൈന്‍ രംഗത്ത് വര്‍ദ്ധിച്ച് വരുന്ന ‘വൈറസ് ‘ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മാരക വിഷ മാണെന്നും, സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ മേഖല യില്‍ ഫേസ് ബുക്കിലും, ബൈലുക്സ് മെസഞ്ചറിലും പടര്‍ന്നു കൊണ്ടിരിക്കുന്ന വൈറസി നെ ചാറ്റ് സുഹൃത്തുക്കള്‍ ഒറ്റകെട്ടായി നേരിടണ മെന്നും അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ വെച്ച് നടന്ന ബൈലുക്സ് മെസ്സഞ്ചര്‍ ‘പട്ടുറുമാല്‍ ഫാമിലി മാപ്പിള സോംഗ് റൂം’ വാര്‍ഷികാ ഘോഷം അഭിപ്രായപ്പെട്ടു. മതത്തിന്റെ യോ ജാതിയുടെ യോ രാഷ്ട്രീയ ത്തിന്റെയോ ജില്ലയുടെ പേരിലോ തമ്മിലടി ക്കാതെ ഒരമ്മ പെറ്റ മക്കളെ പോലെ കഴിയുന്ന സൌഹൃദത്തിനും സ്നേഹത്തിനും രാജ്യങ്ങളുടെ അതിര്‍ വരമ്പു കളില്ലാതെ ജനമനസ്സു കളിലേക്ക് ഇറങ്ങി ചെല്ലാ നാവു മെന്നും തെളിയിച്ചു കൊണ്ട് പട്ടുറുമാല്‍ റൂമിന്റെ ഒന്നാം വാര്‍ഷികാ ഘോഷം പ്രവാസ മനസ്സു കളില്‍ കുളിരണിയിച്ചു.

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ ട്രഷറര്‍ എം. പി. എം. റഷീദ് പ്രോഗ്രാമിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. ‘ഓണ്‍ലൈന്‍ സ്നേഹ സൌഹൃദം’ എന്ന വിഷയ ത്തെ ആസ്പദമാക്കി പട്ടുറുമാല്‍ ചീഫ് അഡ്മിന്‍ ഷഫീല്‍ കണ്ണൂര്‍ പ്രസംഗിച്ചു. ഗായകന്‍ ഷാനി മൂക്കുതല, ഷാസ് ഗഫൂര്‍ , ഫാത്തിമ സാഹിയ, വി. കെ. അബ്ദുല്‍ അസീസ്‌, ഗാനം ബോബി, നൌഫല്‍ പെരുമാളാബാദ് തുടങ്ങിയ വരുടെ നേതൃത്വ ത്തില്‍ ഗാനമേളയും നടന്നു. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങ ളില്‍ നിന്നും നൂറു കണക്കിന് ചാറ്റ് സുഹൃത്തുക്കള്‍ ഒത്തു കൂടി. ഫര്‍ഹാന്‍ ഗുരുവായൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ റഫീക്ക് കല്പകഞ്ചേരി സ്വാഗതവും സുഹൈല്‍ ഷാ നന്ദിയും പറഞ്ഞു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകോത്സവത്തില്‍ ‘ശബ്ദവും വെളിച്ചവും’

December 20th, 2011

kala-ksc-drama-fest-2011-ePathram
അബുദാബി : കെ. എസ്. സി. യില്‍ നടക്കുന്ന ഭരത് മുരളി സ്മാരക നാടകോത്സവ ത്തില്‍ മൂന്നാം ദിവസമായ ഡിസംബര്‍ 20 ചൊവ്വാഴ്ച രാത്രി 8.30 ന് കല അബുദാബി യുടെ ‘ശബ്ദവും വെളിച്ചവും’ അരങ്ങേറും. രചന ഗിരീഷ് ഗ്രാമിക. സംവിധാനം ബാബു അന്നൂര്‍.

കഴിഞ്ഞ വര്‍ഷം നടന്ന നാടകോത്സവ ത്തില്‍ കല അബുദാബി അവതരിപ്പിച്ച ആത്മാവിന്‍റെ ഇടനാഴി മികച്ച നാടകമായി തിരഞ്ഞെടുക്ക പ്പെട്ടിരുന്നു. ഈ നാടകം സംവിധാനം ചെയ്ത അശോകന്‍ കതിരൂര്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അകാലത്തില്‍ പൊലിഞ്ഞു പോയ നാടക പ്രതിഭ യുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് കല അബുദാബി ഈ വര്‍ഷം ‘ശബ്ദവും വെളിച്ചവും’ അവതരിപ്പി ക്കുന്നത് എന്ന് കല ഭാരവാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

12 of 2111121320»|

« Previous Page« Previous « ശക്തി തിയറ്റേഴ്സ് ഘടകര്‍പ്പരന്മാര്‍ അവതരിപ്പിക്കുന്നു
Next »Next Page » മുസ്സഫയിലെ കളിവീട് വെള്ളിയാഴ്ച്ച »



  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine