മാസ്സ് കലോല്‍ത്സവം – 2011

February 2nd, 2011

mass-kalamela-epathram

ഷാര്‍ജ : നാടന്‍ കലകളുടെ ദൃശ്യ ഭംഗിയില്‍ , നടന കലയുടെ വര്‍ണക്കൂട്ടുകള്‍  ചാലിച്ചെടുത്ത “മാസ് കലോല്‍സവം” ഷാര്‍ജയില്‍ സമാപിച്ചു. അന്യം നിന്ന് പോകുന്ന തനത് കലകളെ കുറിച്ച് ഒരു കൂട്ടം പ്രവാസികള്‍ നടത്തിയ അന്വേഷണവും  കണ്ടെത്തലും, പ്രവാസ ജീവിതത്തിലൂടെ  മലയാളിക്ക് നഷ്ടമാകുന്ന സാംസ്കാരിക പൈതൃകത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമവുമായിരുന്നു കലോത്സവത്തിന്റെ അന്ത സത്ത.

a sampath mp epathram
എ. സമ്പത്ത്‌ എം. പി. കലോല്‍സവം ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ നിധി ബോര്‍ഡ്‌ അംഗം കൊച്ചു കൃഷ്ണന്‍, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍, റഹിം കൊട്ടുകാട് (ശക്തി അബുദാബി), സന്തോഷ്‌ (ചേതന റാസ്‌ അല്‍ ഖൈമ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാസ് പ്രസിഡന്റ് ഇബ്രാഹിം അമ്ബിക്കാന അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിനു സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതം പറഞ്ഞു.

mass-sharjah-audience-epathram
മത്സരങ്ങളുടെ സമ്മര്‍ദ്ദം ഇല്ലാതെ, സ്വതന്ത്രമായ കലാ പ്രദര്‍ശനങ്ങള്‍ ഒരുക്കി, യുവ കലാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട  കലോല്‍സവം പരിപാടികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി .

ജാതി മത ഭേദമില്ലത്തൊരു  ജനതയാണ് നമ്മുടെ സ്വപ്നം എന്ന് വിളിച്ചോതിയ അബുദാബി ശക്തിയുടെ “കേരളീയം” സദസ്സിന്റെ മുഴുവനും കയ്യടി നേടിയ ഒരിനമായിരുന്നു. നാട്ടു മേധാവിത്വ ത്തിന്റെ യുദ്ധ മുറയില്‍ തുടങ്ങി, തൊഴിലാളി വര്‍ഗത്തിന്റെ യാതനകളിലും പിന്നീടു സ്വാതന്ത്ര്യത്തിലേക്കുള്ള  തിരിച്ചു വരവിലും അവസാനിച്ച “കേരളീയം” കേരളത്തിന്റെ ഏതാണ്ട് എല്ലാ കലാ രൂപങ്ങളുടെയും മനോഹരമായ ഒരു സമന്വയമായിരുന്നു. അനുപമാ പിള്ളയുടെ നേതൃത്വത്തില്‍ എത്തിയ “റാസ്‌ അല്‍ ഖൈമ ചേതന” യിലെ കലാകാരികള്‍ നടന കലയുടെ മുഴുവന്‍ മേഖലകളും തങ്ങള്‍ക്കു അനായാസമായി വഴങ്ങുമെന്ന്  തെളിയിച്ചു. “ദല ദുബൈ” യിലെ  പെണ്‍കുട്ടികളുടെ കോല്‍കളി സംഘം മെയ്‌ വഴക്കവും ചടുലതയും കൊണ്ട് സദസ്യരുടെ കൈയടി നേടി. ടാഗോറിന്റെ “ചെറിയ അച്ചനും വലിയ മകനും” എന്ന  നാടകത്തിലൂടെയും മുടിയാട്ടത്തി ലൂടെയും മാസ്  ബാല സംഘത്തിലെ കൊച്ചു കലാകാരന്മാരും കലാകാരികളും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി.

നൂതനമായ സിനിമാറ്റിക്  – ഫ്യുഷന്‍ ഡാന്‍സുകള്‍ മുതല്‍ വടക്കന്‍ മലബാറിലെ പുരാതനവും അന്യം നിന്നു പോയതുമായ “ആലാമിക്കളി” വരെ അരങ്ങേറിയ കലോല്‍സവം വര്‍ണ്ണാഭമായ ഒട്ടേറെ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു. നാടന്‍പാട്ടും, മുടിയാട്ടവും ഓട്ടന്‍ തുള്ളലുമൊക്കെ ഒത്തു ചേര്‍ന്ന ഗ്രാമീണ കലകളുടെ ഒരു മഹോത്സവം തന്നെയാണ് വേദിയില്‍ അരങ്ങേറിയത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

മലയാളി സമാജം യുവജനോത്സവം

January 29th, 2011

abudhabi-malayalee-samajam-logo-epathramഅബുദാബി : യു. എ. ഇ. തല ത്തില്‍ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ‘ശ്രീദേവി സ്മാരക യുവജനോല്‍സവം’ ഫെബ്രുവരി 3, 4, 5 തിയ്യതി കളിലായി മുസഫ എമിറേറ്റ് ഫ്യൂച്ചര്‍ അക്കാദമി സ്‌കൂളില്‍ നടക്കും.
 
 
നാലു പതിറ്റാണ്ടായി സാമൂഹിക സാംസ്കാരിക രംഗത്തും കലാ സാഹിത്യ കായിക രംഗത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള  സമാജ ത്തിന്‍റെ പ്രതിവര്‍ഷ പ്രവര്‍ത്തന ങ്ങളില്‍ ഏറ്റവും ശ്രദ്ധേയ മായ ഒന്നാണ് സമാജം യുവജനോത്സവം.   യു. എ. ഇ. യിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അഹല്യ മണി എക്‌സ്‌ചേഞ്ച് ബ്യൂറോ ആണ് ശ്രീദേവി സ്മാരക  യുവജനോത്സവ ത്തിന്‍റെ മുഖ്യ പ്രായോജകര്‍.
 
 
അകാലത്തില്‍ പൊലിഞ്ഞു പോയ സമാജം മുന്‍ കലാ തിലകം ശ്രീദേവി യുടെ പേരിലുള്ള ‘കലാതിലകം പട്ടം’  കൂടാതെ ഈ വര്‍ഷം ആണ്‍കുട്ടി കള്‍ക്കായി ‘കലാപ്രതിഭാ’ പട്ടവും സമ്മാനിക്കും. യുവജനോത്സവ ത്തിന്‍റെ വിധികര്‍ത്താ വായി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ എത്തിച്ചേരും എന്നും  യു. എ. ഇ. യിലെ വിവിധ വിദ്യാലയ ങ്ങളില്‍ നിന്നുമായി ആയിര ത്തോളം  വിദ്യാര്‍ത്ഥി കള്‍  പങ്കെടുക്കും എന്നും  അബുദാബി മലയാളി സമാജ ത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ ഭാരവാഹി കള്‍ പറഞ്ഞു. ക്ഷേമാവതി ടീച്ചറെ കൂടാതെ വിവിധ കലാ രംഗങ്ങളില്‍ കഴിവ് തെളിയിച്ച പ്രഗല്ഭരായ മറ്റു വിധി കര്‍ത്താക്കളും യുവജനോത്സവ ത്തിന്‍റെ ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരിക്കും.
 
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, സിനിമാ ചലച്ചിത്ര ഗാനം (കരോക്കെ), സിനിമാ ഗാനം (കരോക്കെ ഇല്ലാതെ), നാടന്‍പാട്ട്, ആംഗ്യപ്പാട്ട്, വാദ്യോപകരണ സംഗീതം, പ്രച്ഛന്ന വേഷം, മോണോ ആക്ട്, സംഘ നൃത്തം, ഒപ്പന, ഏകാംഗാഭിനയം എന്നീ 17 ഇനങ്ങളി ലേക്കാണ് പ്രധാന മായും മത്സരം നടക്കുക.
 
.
വാര്‍ത്താ സമ്മേളനത്തില്‍ അഹല്യ മണി എക്‌സ്‌ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, സമാജം പ്രസിഡന്‍റ് മനോജ്‌ പുഷ്കര്‍,  ജനറല്‍ സെക്രട്ടറി യേശു ശീലന്‍, കലാ വിഭാഗം സെക്രട്ടറി ബിജു കിഴക്കനേല,  അസി. കലാവിഭാഗം സെക്രട്ടറി നിസാര്‍,  ട്രഷറര്‍ ജയപ്രകാശ് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രേരണ ഏക ദിന സാഹിത്യ സമ്മേളനം

January 26th, 2011

tribute-to-ayyappan-epathram

ഷാര്‍ജ : വരേണ്യ വര്‍ഗ്ഗത്തിന്റെ പുരസ്ക്കാരങ്ങളുടെ പത്മ പ്രഭയില്‍ നിന്നും പൊന്നാടകളില്‍ നിന്നും തെരുവിലെ സാധാരണക്കാരന്റെ വേഷ ഭൂഷകളിലേക്ക് കലയെയും സാഹിത്യത്തെയും ഇറക്കി പ്രതിഷ്ഠിക്കുകയും, കലയെയും സാഹിത്യത്തെയും മതേതരവും, അധിനിവേശ വിരുദ്ധവും സമത്വത്തില്‍ അധിഷ്ഠിതവുമായ ഒരു സമഗ്രമായ ജീവിത ദര്‍ശനമാക്കുകയും വേണം എന്ന ആഹ്വാനവുമായി പ്രേരണ യു.എ.ഇ. ഏക ദിന സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നു.

സാഹിത്യത്തിന്‌ മനുഷ്യ ജീവിതത്തില്‍ നിന്ന്‌ വേറിട്ട് സ്വതന്ത്രവും, യാന്ത്രികവുമായ ഒരു അസ്തിത്വവുമില്ലെന്ന തിരിച്ചറിവായിരുന്നു പുരോഗമന സാഹിത്യ ത്തിന്റെയും അതിന്റെ വക്താക്കളുടെയും കാതല്‍. ആഗോള തലത്തില്‍ തന്നെ നിശിതമായ വിമര്‍ശനങ്ങളായിരുന്നു ആ വാദത്തിന്‌ നേരിടേണ്ടി വന്നത്. ഉത്തരാധുനികതയുടെ ഈ കാലത്തും ജീവത്സാഹിത്യം വിവിധ കോണുകളില്‍ നിന്ന് നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമായി ക്കൊണ്ടിരിക്കുന്നു എന്നു കാണാം.

സാഹിത്യ മടക്കമുള്ള കലകളെ സാമാന്യ മനുഷ്യന്റെ ജീവിതാ വിഷ്ക്കാരത്തില്‍ നിന്ന് അകറ്റുക വഴി, ഒരു വരേണ്യ വര്‍ഗ്ഗത്തിന്റെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യമാണ്‌ കല കലയ്ക്കു വേണ്ടി എന്ന വാദത്തിന്റെ അണിയറയിലും അടിത്തറയിലും പ്രവര്‍ത്തിക്കുന്ന ചാലക ശക്തി.

നിലവിലുള്ള സാഹിത്യ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അരങ്ങുകളുടെയും മുഖ്യ ധാരയില്‍ നിന്നകന്ന്, മനുഷ്യനെയും അവന്റെ സാമൂഹികതയെയും സമഗ്രമായി ആശ്ളേഷിക്കുന്ന സമഗ്രമായ ഒരു സാഹിത്യ ദര്‍ശനത്തെയാണ്‌ പ്രേരണ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. സാഹിത്യത്തെ ഈയൊരു ലക്ഷ്യത്തിലേക്കു വേണ്ടി ഉപയോഗിക്കുന്ന ചില ന്യൂനപക്ഷങ്ങള്‍ നമുക്കിട യിലുണ്ടെങ്കിലും, അവയെയെല്ലാം സമര്‍ത്ഥമായി തിരസ്ക്കരിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ മുഖ്യധാരാ സാഹിത്യ പ്രസ്ഥാനങ്ങളും, വക്താക്കളുമാണ്‌ ഇന്ന് അരങ്ങു വാഴുന്നത്.

കലയുടെയും കവിതയടക്കമുള്ള സാഹിത്യ രൂപങ്ങളുടെയും നൈതികതയെ നമ്മള്‍ അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ വേണം ഏറെ കൊട്ടിഘോഷിക്കപ്പെട്ടു കൊണ്ട് മുഖ്യധാരയില്‍ നടത്തപ്പെടുന്ന സാഹിത്യ ചര്‍ച്ചകളെയും പ്രവര്‍ത്തനങ്ങളെയും ഇന്നു നമ്മള്‍ വിലയിരുത്തേണ്ടത്.

ആ ദൌത്യം അത്ര എളുപ്പമല്ല. നടന്നു തീര്‍ക്കേണ്ട വഴികള്‍ അതിദീര്‍ഘമാണ്‌. നഷ്ടപ്പെട്ട മേല്‍വിലാസങ്ങളില്‍ കുരുങ്ങി ക്കിടക്കാന്‍ ഒരു നാട്ടിലെയും ഒരു കലാ സാഹിത്യ ദര്‍ശനങ്ങള്‍ക്കും ഏറെക്കാലം സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ നമുക്ക് നമ്മുടെ മേല്‍വിലാസങ്ങള്‍ നഷ്ടപ്പെടുകയല്ല, അത് നമ്മില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെടുക യാണുണ്ടായത്. മേല്‍വിലാസങ്ങള്‍ തിരിച്ചു പിടിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ നൈതികതയെ തിരിച്ചു പിടിക്കുക എന്ന് തന്നെയാണ്.

മലയാളത്തില്‍ കവിതയുടെ ചരിത്രവും നൈതികതയുടെ ചരിത്രവും അത്രമേല്‍ ഇഴ ചേര്‍ന്നു കിടക്കുന്നു. ശ്രീനാരായണന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുമ്പോള്‍ തന്നെ “ജാ‍തിഭേദം മതദ്വേഷം / ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാസ്ഥാനമാണിത്” എന്ന് കവിതയും കുറിക്കുന്നുണ്ട്. അതിനാല്‍ തന്നെ കവിത ചര്‍ച്ചാ വിഷയമാകുമ്പോള്‍ നൈതികതയും ചര്‍ച്ചാ വിഷയമായി തീരുന്നു.

കവിതയില്‍ അയ്യപ്പനിലേക്കും, നാടകത്തില്‍ പി. എം. താജിലേക്കും, സിനിമയില്‍ ജോണ്‍ എബ്രഹാമിലേക്കും അവര്‍ക്കുമപ്പുറത്തേക്കും ചെന്ന്‌ നമുക്ക് നമുടെ സാഹിത്യ കലാ ദര്‍ശനങ്ങളുടെ മേല്‍വിലാസങ്ങളും, നൈതികതയും തിരിച്ചു പിടിക്കേണ്ടതുണ്ട്.

അതിനുള്ള ഒരു എളിയ ചുവടു വെയ്പാണ്‌ ഫെബ്രുവരി 4-ന്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പ്രേരണ സംഘടിപ്പിക്കുന്ന ഏക ദിന സാഹിത്യ സമ്മേളനം.

‘കണ്ടെത്താത്ത വിലാസം’ എന്ന പ്രമേയം അടിസ്ഥാനമാക്കിയ സാഹിത്യ സമ്മേളനത്തിന്റെ ആദ്യ ഭാഗത്ത് മൂന്ന് പഠനങ്ങളാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്.

പ്രബന്ധാവതരണവും ചര്‍ച്ചയും

  1. ‘സമകാലീന മലയാള കവിതയും മലയാള ജനതയുടെ നൈതികതയും’ – പി. എന്‍. ഗോപീകൃഷ്ണന്‍
  2. ‘കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍‘ – സര്‍ജു
  3. അരാജക വാദത്തിന്റെ ജൈവ രസതന്ത്രവും രാഷ്ട്രീയവും‘ – ഡോ. അബ്ദുല്‍ ഖാദര്‍

രണ്ടാം ഘട്ടം

  1. സമര്‍പണം അയ്യപ്പന്
  2. അയ്യപ്പന്‍ അനുസ്മരണ പ്രഭാഷണം
  3. അയ്യപ്പന്റെ കവിതകളുടെയും അയ്യപ്പനെ കുറിച്ചുള്ള കവിതകളുടെയും ചൊല്ലി അവതരണം

മൂന്നാം ഘട്ടം

സിനിമാ പ്രദര്‍ശനം – ‘ആന്റോണിം ആര്‍ടോഡിന്റെ കൂടെ എന്റെ ജീവിതവും കാലവും‘ – ജെറാള്‍ഡ് മോര്‍ഡിലാറ്റ്. ഫ്രഞ്ച് കവിയും നാടക പ്രവര്‍ത്തകനുമായ ആന്റോണിം ആര്‍ടോഡിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വര്‍ണ്ണാഭമായ കാഴ്ചകള്‍ ഒരുക്കിയ ‘ചിത്രങ്ങള്‍’ പ്രദര്‍ശനത്തിന്

January 25th, 2011

poster-tele-film-chithrangal-epathram

അബുദാബി :  പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ആര്‍പ്പ്  എന്ന ടെലി സിനിമക്ക് ശേഷം, മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന ‘ചിത്രങ്ങള്‍’ എന്ന ടെലി സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തുന്നു.  ജനുവരി 25 ചൊവ്വാഴ്ച യു. എ. ഇ. സമയം രാത്രി 10 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 11. 30 )  മലയാള ത്തിലെ പ്രമുഖ ചാനലായ ജീവന്‍ ടി. വി. യിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 
 
 
 
എം. ജെ. എസ്. മീഡിയ (M. J. S. Media)  അവതരിപ്പിക്കുന്ന അടയാളം ക്രിയേഷന്‍സിന്‍റെ  ‘ചിത്രങ്ങള്‍’  ഗള്‍ഫിലെ ശരാശരി കുടുംബ ങ്ങള്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍ തുറന്നു കാട്ടുന്നു.  സമകാലിക സംഭവങ്ങള്‍ ഹൃദയ സ്പര്‍ശി യായി വരച്ചു കാട്ടുന്ന ഈ ചിത്രം പ്രവാസി കുടുംബ ങ്ങള്‍ക്ക്‌  വിലയേറിയ ഒരു സന്ദേശം നല്‍കുന്നു. കഥയും തിരക്കഥയും സംഭാഷണവും ബഷീര്‍ കൊള്ളന്നൂര്‍.

tele-film-chithrangal-crew-epathram

ചിത്രങ്ങളുടെ പ്രധാന പിന്നണി പ്രവര്‍ത്തകര്‍

പ്രോഡക്ഷന്‍ ഡിസൈനര്‍ : ഷലില്‍ കല്ലൂര്‍.  പ്രൊ. കണ്‍ട്രോളര്‍ : ഷൈനാസ് ചാത്തന്നൂര്‍. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ : ഷാജഹാന്‍ ചങ്ങരംകുളം, ഷാജഹാന്‍ തറവാട്.  നിശ്ചല ചിത്രങ്ങള്‍ : പകല്‍കിനാവന്‍.  എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍.  ഗ്രാഫിക്സ് : മനു ആചാര്യ. കലാ സംവിധാനം : സന്തോഷ്‌ സാരംഗ്. ചമയം : ശശി വെള്ളിക്കോത്ത്.ക്യാമറ : ഖമറുദ്ധീന്‍ വെളിയംകോട്.  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ആരിഫ് ഒരുമനയൂര്‍.  ഗാനരചന : സജി ലാല്‍.  സംഗീതം : പി. എം. ഗഫൂര്‍. ഗായിക : അമൃത സുരേഷ്. 
 

tele-film-artists-chithrangal-epathram

ചിത്രങ്ങളിലെ പ്രധാന വേഷക്കാര്‍

നിരവധി നാടക ങ്ങളിലും ടെലി സിനിമ കളിലും ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഗള്‍ഫിലെ മികച്ച കലാകാരന്‍ മാരായ  റാഫി പാവറട്ടി, നിഷാദ് അരിയന്നൂര്‍,  പി. എം. അബ്ദുല്‍ റഹിമാന്‍,  സിയാദ് കൊടുങ്ങല്ലൂര്‍,  കൂക്കല്‍ രാഘവ്, ചന്ദ്രഭാനു,  സഗീര്‍ ചെന്ത്രാപ്പിന്നി, ജോഷി തോമസ്‌, മുസദ്ദിഖ്, ഫൈസല്‍ പുറമേരി, തോമസ്‌ പോള്‍,  ഷഫീര്‍,  വിദ്യാ ഹേമന്ത്, ബീനാ റജി, മേഘാ ദാസ്, ആര്യാ സനുതമ്പി, രേവതി, കൃഷ്ണ പ്രിയ, ഷിനി രാഹുല്‍, സുമാസനില്‍, ഷഫ്ന തുടങ്ങി മുപ്പതോളം കലാകാരന്മാര്‍ വേഷമിടുന്ന ‘ചിത്രങ്ങള്‍’  യു. എ. ഇ. യിലും കേരളത്തിലും ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.  കലയും സാഹിത്യവും സംഗീതവും നൃത്തവും എല്ലാം ചേര്‍ന്ന് എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്.

- pma

വായിക്കുക: ,

1 അഭിപ്രായം »

പ്രവാസ മയൂരം പുരസ്കാര നിശ ടെലിവിഷനില്‍

January 21st, 2011

logo-pravasa-mayooram-epathram

അബുദാബി :  പ്രവാസ ഭൂമിക യില്‍  നിരവധി പ്രതിഭ കളെ കണ്ടെത്തുകയും പ്രോല്‍സാഹി പ്പിക്കുകയും ചെയ്തിട്ടുള്ള  വിഷ്വല്‍ മീഡിയ രംഗത്തെ ശ്രദ്ധേയരായ എം. ജെ. എസ്. മീഡിയ (M. J. S. Media)  ഒരുക്കുന്ന പരിപാടി കള്‍ മലയാള ത്തിലെ പ്രമുഖ ചാനലായ ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യുന്നു.  എം. ജെ. എസ്. മീഡിയ യുടെ ഏഴാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കിയ “പ്രവാസ മയൂരം അവാര്‍ഡ്‌ നൈറ്റ്‌”  ആണ് ആദ്യ പരിപാടി. 

pravasamayooram-epathram

പ്രവാസ മയൂരം പുരസ്കാര ജേതാക്കള്‍

ജനുവരി 21 വെള്ളിയാഴ്ച രാത്രി യു. എ. ഇ. സമയം 10 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 11. 30 ) പ്രദര്‍ശി പ്പിക്കുന്ന “പ്രവാസ മയൂരം അവാര്‍ഡ്‌ നൈറ്റ്‌”.   ഡോ. ബി. ആര്‍. ഷെട്ടി, സൈമണ്‍ വര്‍ഗ്ഗീസ്‌ പറക്കാടത്ത്, ഹനീഫ്‌ ബൈത്താന്‍, ഇ. പി. മൂസ്സ ഹാജി, ജോബി ജോര്‍ജ്ജ്, കെ. ടി. റബീഉള്ള, ബഷീര്‍ പടിയത്ത്‌  തുടങ്ങിയ വ്യാപാര വാണിജ്യ- മേഖല കളിലെ 7 വ്യക്തിത്വ ങ്ങള്‍ക്കും,   കെ. കെ. മൊയ്തീന്‍ കോയ (മികച്ച സംഘാടകന്‍), ലിയോ രാധാകൃഷ്ണന്‍ ( ഏഷ്യാനെറ്റ്‌ വാര്‍ത്താ അവതാരകന്‍, കേള്‍വിക്കപ്പുറം എന്ന സാമൂഹ്യ പരിപാടി യുടെ അവതരണത്തിന്), e പത്രം അബുദാബി കറസ്പോണ്ടന്‍റ് പി. എം. അബ്ദുല്‍ റഹിമാന്‍,  (പബ്ലിക്‌ റിലേഷന്‍ – നിരവധി കലാ കാരന്മാരെ പരിചയ പ്പെടുത്തിയ നാടക, ടെലി സിനിമ, ടെലി ആല്‍ബം രംഗത്തെ നടനും, എഴുത്തു കാരനും, സംവിധായകനും), അനില്‍ കരൂര്‍ (ചിത്രകലാ പ്രതിഭ), അനില്‍ വടക്കേക്കര (വിഷ്വല്‍ മേക്കര്‍),  സതീഷ്‌ മേനോന്‍ (നാടക കലാകാരന്‍), റാഫി പാവറട്ടി (ടി. വി. – സ്റ്റേജ് അവതാരകന്‍), നിഷാദ്‌ അരിയന്നൂര്‍ (ടെലി സിനിമ അഭിനേതാവ്‌),  ഇ. എം. അഷ്‌റഫ്‌ (കൈരളി ടി.വി.), മാലതി സുനീഷ് (നൃത്താദ്ധ്യാപിക), അനുപമ വിജയ്‌ (ഗായിക), മിഥില ദാസ്‌ (ടി. വി.  അവതാരക)  തുടങ്ങീ കലാ – സാംസ്കാരിക – മാധ്യമ രംഗത്തെ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച  12   പ്രമുഖര്‍ക്കും  വിശിഷ്ട ഉപഹാരങ്ങള്‍ നല്‍കി ആദരിച്ച ചടങ്ങാണ് ഇത്. 
 

poster-tele-film-meghangal-epathram

തുടര്‍ന്ന്‍ ജനുവരി 22 ശനിയാഴ്ച രാത്രി യു. എ. ഇ. സമയം 10 മണിക്ക് ‘മേഘങ്ങള്‍’ എന്ന ടെലി സിനിമ സംപ്രേഷണം ചെയ്യും.
 
ബേബി മൂക്കുതലക്കു വേണ്ടി എം. ജെ. എസ്. മീഡിയ അവതരിപ്പിക്കുന്ന ‘മേഘങ്ങള്‍’  തിരക്കഥ എഴുതി സംവിധാനം ചെയ്തിരി ക്കുന്നത് ഷലില്‍ കല്ലൂര്‍.  കഥ:  വെള്ളിയോടന്‍. ക്യാമറ : അനില്‍ വടക്കെക്കര. ഗാനരചന: ആരിഫ് ഒരുമനയൂര്‍, സംഗീതം: അഷറഫ് മഞ്ചേരി, ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അനുപമ വിജയന്‍. മുഷ്താഖ് കരിയാടന്‍, ഷാജഹാന്‍ ചങ്ങരംകുളം, ഷാനു കല്ലൂര്‍,  ഷൈനാസ് ചാത്തന്നൂര്‍, ആരിഫ് ഒരുമനയൂര്‍   ശശി വെള്ളിക്കോത്ത് എന്നിവര്‍ പ്രധാന പിന്നണി പ്രവര്‍ത്തകരാണ്

 വിനീത രാമചന്ദ്രന്‍, ഷിനി, മേഘ, മിഥിലാ ദാസ്, ആര്യ, സമീര്‍ തൃത്തല്ലൂര്‍, നിഷാദ് അരിയന്നുര്‍, ഷാജി ഗുരുവായൂര്‍,കൂക്കല്‍ രാഘവന്‍, വെള്ളിയോടന്‍, സതീഷ് മേനോന്‍ , റാഫി പാവറട്ടി, പി. എം. അബ്ദുല്‍ റഹിമാന്‍, റസാഖ്‌ ഡോള്‍ബി, അനില്‍ നീണ്ടൂര്‍, കൂടാതെ ഗള്‍ഫിലെ കലാ ലോകത്ത് ശ്രദ്ധേയ രായ നിരവധി കലാകാരന്‍ മാരും അണി നിരക്കുന്ന ഈ ടെലി സിനിമ സൌഹൃദ ങ്ങളുടേയും, സ്നേഹ ബന്ധങ്ങളു ടേയും പശ്ചാത്തല ത്തില്‍ ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്നു.
 
poster-tele-film-theeram-epathram

ജനുവരി 23 ഞായറാഴ്ച യു. എ. ഇ. സമയം രാത്രി 10 മണിക്ക് ‘തീരം’ പ്രദര്‍ശിപ്പിക്കും. ഫൈന്‍ ആര്‍ട്സ്‌ മീഡിയക്ക് വേണ്ടി ജോണി ഫൈന്‍ ആര്‍ട്സ്‌, ചെറിയാന്‍ ടി. കീക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച തീരം,  കഥ എഴുതി സംവിധാനം ചെയ്തിരി ക്കുന്നത് ഷലില്‍ കല്ലൂര്‍. തിരക്കഥ സംഭാഷണം ബഷീര്‍ കൊള്ളന്നൂര്‍.  മലയാള ടെലി – സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളായ  ഡോ. ഷാജു, മഹിമ, ഡിമ്പിള്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അതോടൊപ്പം പ്രവാസ ലോകത്തു നിന്നും, നാടക – ടെലിവിഷന്‍  രംഗത്തെ ശ്രദ്ധേയ രായ കലാകാരന്മാരും വേഷമിടുന്നു.

poster-tele-film-chithrangal-epathram

തുടര്‍ന്ന് ജനുവരി 25 ചൊവ്വാഴ്ച യു. എ. ഇ. സമയം രാത്രി 10 മണിക്ക്(ഇന്ത്യന്‍ സമയം രാത്രി 11. 30 ) ‘ചിത്രങ്ങള്‍’‍   സംപ്രേഷണം ചെയ്യും.

tele-film-chithrangal-crew-epathram

ആര്‍പ്പ് എന്ന ടെലി സിനിമക്ക് ശേഷം  മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന ‘ചിത്രങ്ങള്‍’  ഗള്‍ഫിലെ ശരാശരി കുടുംബങ്ങള്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍ തുറന്നു കാട്ടുന്നു.  സമകാലിക സംഭവങ്ങള്‍ ഹൃദയ സ്പര്‍ശി യായി വരച്ചു കാട്ടുന്ന ‘ചിത്രങ്ങള്‍’ പ്രവാസി കുടുംബ ങ്ങള്‍ക്ക്‌  വിലയേറിയ ഒരു സന്ദേശം നല്‍കുന്നു. 
 
ക്യാമറ : ഖമറുദ്ധീന്‍ വെളിയംകോട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ആരിഫ് ഒരുമനയൂര്‍
കലാ സംവിധാനം : സന്തോഷ്‌ സാരംഗ്. ചമയം : ശശി വെള്ളിക്കോത്ത്, ഗാന രചന : സജി ലാല്‍.  സംഗീതം : പി. എം. ഗഫൂര്‍. ഗായിക : അമൃത സുരേഷ്

tele-film-artists-chithrangal-epathram

വിദ്യാ ഹേമന്ത്, ബീനാ റജി, മേഘാ ദാസ്, ആര്യാ സനു തമ്പി, രേവതി, കൃഷ്ണ പ്രിയ, ഷിനി രാഹുല്‍, സുമാ സനില്‍, ഷഫ്ന,  റാഫി പാവറട്ടി, നിഷാദ് അരിയന്നൂര്‍,  സിയാദ് കൊടുങ്ങല്ലൂര്‍, സഗീര്‍ ചെന്ത്രാപ്പിന്നി, പി. എം. അബ്ദുല്‍ റഹിമാന്‍, കൂക്കല്‍ രാഘവ്, ചന്ദ്രഭാനു, ജോഷി തോമസ്‌, മുസദ്ദിഖ്, ഫൈസല്‍ പുറമേരി, തോമസ്‌ പോള്‍,  ഷഫീര്‍,  തുടങ്ങി മുപ്പതോളം കലാകാരന്മാര്‍ വേഷമിടുന്നു.  നിര്‍മ്മാണം : അടയാളം ക്രിയേഷന്‍സ്.

- pma

വായിക്കുക: , , ,

1 അഭിപ്രായം »

20 of 2110192021

« Previous Page« Previous « പിഞ്ചു കുഞ്ഞിന്റെ ബലാല്‍സംഗം : കടുത്ത നടപടി വേണമെന്ന് പോലീസ്‌ മേധാവി
Next »Next Page » പാം തെരഞ്ഞെടുത്ത കഥകളുടെ പ്രകാശനം »



  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine