അബുദാബി : കല യുവജനോത്സവ ത്തിന്റെ നൃത്ത മത്സരങ്ങള്‍ സമാപിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, സംഘനൃത്തം എന്നിവയിലൂടെ യു. എ. ഇ. യിലെ കൊച്ചു കലാകാരികള്‍ അരങ്ങു തകര്‍ത്ത മൂന്നു രാവുകള്‍ക്കും പകലു കള്‍ക്കും ശേഷം അബുദാബി യില്‍ കല യുടെ യുവജനോത്സവ ത്തിന് താത്ക്കാലിക വിരാമമായി.
മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കരോക്കെ, സിനിമാ ഗാനങ്ങള്‍ എന്നിവയിലും കുട്ടികള്‍ ആവേശ ത്തോടെ മത്സരിച്ചു. റിഗാട്ടാ ഗിരിജ ടീച്ചറുടെ നേതൃത്വ ത്തിലുള്ള വിധി കര്‍ത്താക്കള്‍ കുട്ടികളുടെ കഴിവുകള്‍ വിലയിരുത്തിയാണ് വിധി പ്രഖ്യാപനം നടത്തിയത്.
യു. എ. ഇ. യിലെ നൃത്ത വിദ്യാര്‍ത്ഥി കളുടെ അര്‍പ്പണ ബോധവും കലാ താത്പര്യവും തന്നെ അത്ഭുത പ്പെടുത്തിയതായി ഗിരിജ ടീച്ചര്‍ പറഞ്ഞു. ഗള്‍ഫിലെ പ്രതികൂലമായ സാഹചര്യത്തിലും ഇത്രയധികം വിദ്യാര്‍ത്ഥികള്‍ നൃത്താഭ്യാസം തുടരുന്നത് കൗതുക കരമാണ്. അതേസമയം ഗള്‍ഫിലെ നൃത്താദ്ധ്യാപകര്‍ നൃത്ത ത്തിന്റെ ബാല പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ മറന്നു പോകുന്നതായും ഗിരിജ ടീച്ചര്‍ പറഞ്ഞു.
യുവജനോത്സവ ത്തിന്റെ രണ്ടാം ഭാഗം മെയ് 24, 25 വ്യാഴം, വെള്ളി ദിവസ ങ്ങളിലായി അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടക്കും. നാടന്‍ പാട്ട്, മോണോ ആക്ട്, പ്രച്ഛന്ന വേഷ മത്സരം എന്നീ വിഭാഗ ങ്ങളാണ് ഐ. എസ്. സി. യിലെ മിനി ഓഡിറ്റോറിയ ത്തില്‍ നടക്കുക.
വിജയി കള്‍ക്കുള്ള സമ്മാന ങ്ങള്‍ ജൂണ്‍ 1ന് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ‘കഥകളി’യരങ്ങില്‍ സമ്മാനിക്കും.
കല അബുദാബിയുടെ ‘കേരളീയം 2012’ ന്റെ ഭാഗമായി നടക്കുന്ന കഥകളി യില്‍ കലാനിലയം ഗോപിയാശാന്റെ നേതൃത്വ ത്തില്‍ ‘സീതാ സ്വയംവരം’ കഥയാണ് അരങ്ങേറുക.