ദോഹ : ഖത്തറിലെ പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അഞ്ചാം വാര്‍ഷികാഘോഷവും തുടര്‍ന്ന് നടന്ന “പി. എസ്. വി. സ്റ്റാർ നൈറ്റ് കലാമയൂരം 2012” എന്ന കലാ വിരുന്ന് കേരളത്തില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ വത്യസ്തത കൊണ്ടും വന്‍ ജനപങ്കാളിത്തം കൊണ്ടും ഖത്തറിലെ മലയാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമായി. എം. ഇ. എസ്. ഇന്ത്യന്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ചു വൈകീട്ട് 6:30 നു ഹ്രസ്വമായ ഉദ്ഘാടന ചടങ്ങുകളോടെയായിരുന്നു പരിപാടിയുടെ തുടക്കം. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി എം. ആര്‍. ഖുറൈഷി ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വേദിയുടെ പ്രസിഡന്റ് കക്കുളത്ത് അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ച വാര്‍ഷികാഘോഷ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുരേഷ് ബാബു കെ. സി. സ്വാഗതം പറഞ്ഞു. വേദി ലിറ്റററി സെക്രട്ടറി കൂടിയായ രവീന്ദ്രന്‍ കൈപ്രത്തിന്റെ മകള്‍ അശ്വിനി രവീന്ദ്രന്‍ പി. എസ്. വി. അക്കാദമിക്ക് എക്സെല്ലെന്‍സ് അവാര്‍ഡ് എം. ആര്‍. ഖുറൈഷി സമ്മാനിച്ചു.
തുടര്‍ന്ന് നാലു മണിക്കൂര്‍ കേരളത്തില്‍ നിന്നുമെത്തിയ കലാകാരന്മാര്‍ കാണികളെ രസിപ്പിച്ചും ചിരിപ്പിച്ചും വൈവിധ്യമാര്‍ന്ന നിരവധി കലാ പരിപാടികള്‍ കാഴ്ച വെച്ചു. പ്രശസ്ത ഗായകാരായ വിവേകാനന്ദന്‍ , സയനോര, കണ്ണൂര്‍ ഷെരീഫ് , സിന്ധു പ്രേംകുമാര്‍ തുടങ്ങിയവര്‍ ഒരു അപൂര്‍വ ഗാന സന്ധ്യ ദോഹയിലെ സംഗീത പ്രേമികള്‍ക്കായി ഒരുക്കി. ഷെരീഫും സിന്ധുവും കാണികള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് കാണികള്‍ക്കൊപ്പം ആടിത്തിമിർത്തത് ഏറെ കൌതുകമുണര്‍ത്തി. ഷംന കാസിമും സംഘവും സദസ്യരുടെ മനം കവരുന്ന നൃത്തങ്ങള്‍ കാഴ്ച്ച വെച്ചു. വോഡഫോണ്‍ കോമഡി സ്റ്റാര്‍ ഫെയിം കോമഡി കസിന്‍സ് സതീഷിന്റെയും ടീമിന്‍റെയും കോമഡി വന്‍ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
പ്ലാറ്റിനം പ്രായോജകരായ ആർഗോന്‍ ഗ്ലോബല്‍ എം. ഡി. അബ്ദുല്‍ ഗഫൂര്‍ കലാകാരന്മാരെ പരിചയപ്പെട്ടു.
ജനറല്‍ കണ്‍വീനര്‍ വേണുഗോപാല്‍ കെ., ട്രഷറര്‍ വിജയ കുമാര്‍ ടി. വി., ഇവന്റ് കണ്‍വീനര്‍ സതീശന്‍ കെ., സുബൈര്‍ മാടായി, ശ്രീജീവ്, രമേശന്‍ കെ., രവീന്ദ്രന്‍ കെ., കൃഷ്ണന്‍ പി., രാജീവന്‍ , പവിത്രൻ , രാജേഷ് ലക്ഷ്മണന്‍ വാസുദേവന്‍ , വത്സരാജന്‍ , രാജന്‍ , പി. പി. രമേശൻ , ഉല്ലാസ് , മധുസൂധനൻ , കുഞ്ഞികണ്ണന്‍ എ., പ്രദീപ് കുമാര്‍, അനില്‍ കുമാര്‍, റാഫി, സതീശൻ , ഹരിദാസ്, മുത്തലിബ്, സുനില്‍ കുമാര്‍ , സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പ്രവര്‍ത്തകര്‍ ഈ മെഗാ ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
– അയച്ചു തന്നത് : അബ്ദുൾ ഖാദർ കക്കുളത്ത്