കല അബുദാബിക്ക് പുതിയ സാരഥികള്‍

June 18th, 2012

kala-abudhabi-committee-2012-ePathram
അബുദാബി : കലാ സാംസ്‌കാരിക കൂട്ടായ്മയായ ‘കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍’ (കല ) യുടെ 2012-13 വര്‍ഷത്തെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് : കെ. ജി. അമര്‍ കുമാര്‍, ജനറല്‍ സെക്രട്ടറി : എം. വി. മെഹബൂബ് അലി, ട്രഷറര്‍ : ഗോപാല്‍, വനിതാ വിഭാഗം കണ്‍വീനര്‍ : സുരേഖ സുരേഷ്.
വൈസ് പ്രസിഡന്റുമാര്‍ : മോഹന്‍ദാസ് ഗുരുവായൂര്‍, കെ. കെ. അനില്‍ കുമാര്‍, വര്‍ക്കല പ്രകാശ്, സുരേഷ് കാടാച്ചിറ, ടി. പി. ഗംഗാധരന്‍. ജോയന്റ് സെക്രട്ടറി മാര്‍ : കെ. വി. ബഷീര്‍, മഹേഷ്, ജയരാജന്‍ പയ്യന്നൂര്‍.

kala-abudhabi-committee-2012-members-ePathram
ജയന്തി ജയരാജ്, സീനാ അമര്‍ സിംഗ്, ബിജു കിഴക്കനേല, മധു കണ്ണാടിപ്പറമ്പ്, വിചിത്ര വീര്യന്‍, അനീഷ്ദാസ്, അരുണ്‍ നായര്‍, ദിലീപ്, വേണു, സുരേഷ് പയ്യന്നൂര്‍, ദിലീപ്, ഫസല്‍ റഹ്മാന്‍, ദിനേഷ് ബാബു, ലവീ ജോസ്, തമ്പാന്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാണാപ്പുറം മാസിക നടത്തിയ കഥാ-കവിതാ രചനാ മത്സരഫലം

June 14th, 2012


കാണാപ്പുറം മാസിക നടത്തിയ കഥാ-കവിതാ മത്സരഫലം പ്രഖ്യാപിച്ചു. ഡോ. കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍, എം . വിഷ്ണു നമ്പൂതിരി , സബീന എം സാലി, പ്രോഫസ്സര്‍ ചന്ദ്രിക എന്നിവര്‍ അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ ആണ് വിധി നിര്‍ണയം നടത്തിയത്. ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ ഏറ്റവും മുന്നിലെത്തിയ രണ്ടു പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുന്നുണ്ട്. ജൂലൈ അവസാനമോ ആഗസ്ത് ആദ്യമോ ദുബായില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ വെച്ച് ഉപഹാരങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും. ഈ സംരംഭവുമായി സഹകരിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.

കഥാ മത്സരം

ഒന്നാം സ്ഥാനം :ഷെഹ് റസാദയുടെ പകലുകൾ ..- ഫൈസല്‍ ബാവ
രണ്ടാം സ്ഥാനം: ശവമുറിയിലെ 358 -ആം നമ്പര്‍ പെട്ടി-അനില്‍കുമാര്‍ സി പി
മൂന്നാം സ്ഥാനം (1) : തെയ്യം – പ്രിയാ രാജ്
മൂന്നാം സ്ഥാനം (2) : തേനീച്ചകളുടെ ദേശം – സതീഷ്‌ – എസ്
പ്രോത്സാഹന സമ്മാനം : ഊഴി – നൌഷാദ് പൂച്ചക്കണ്ണന്‍

കവിതാ മത്സരം
ഒന്നാം സ്ഥാനം : മൂന്നു മീറ്ററിനിടയിലെ മൂന്നു കടലിരമ്പം – രാജേഷ്‌ ചിത്തിര
രണ്ടാം സ്ഥാനം : ഏഴു പേരവര്‍ സ്വയം നഷ്ടപ്പെട്ടവര്‍ – ഫെമിന ഫാറൂക്ക്
പ്രോത്സാഹന സമ്മാനം :എന്ത് പേര് നല്‍കണം – ശഹാദ് മരക്കാര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ പരിശോധിക്കുക
http://www.kanappuram.com/

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സീതാ സ്വയംവരം അബുദാബിയില്‍ അരങ്ങേറി

June 3rd, 2012

seetha-swayam-varam-kadha-kali-in-abudhabi-ePathram
അബുദാബി : കല അബുദാബി യുടെ ആഭിമുഖ്യത്തില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ‘സീതാ സ്വയംവരം’ കഥകളിയില്‍ പരശുരാമന്റെ തീക്ഷ്ണ ഭാവങ്ങള്‍ക്ക് അസാധാരണമായ ചാരുത പകര്‍ന്ന് കലാനിലയം ഗോപിയാശാന്‍ നിറഞ്ഞാടി.

പരശുരാമനൊപ്പം ശ്രീരാമനായി കലാനിലയം രാജീവ്, ദശരഥനായി ഇ. കെ. വിനോദ് വാര്യര്‍ എന്നിവര്‍ വേഷമിട്ടു. കല അബുദാബിയിലെ ഗോപികാ ദിനേശ്ബാബു സീതയായും മഹേഷ് ശുകപുരം ലക്ഷ്മണനായും രംഗത്ത്‌ എത്തി.

ചുട്ടികുത്തിയത് പ്രശസ്ത കഥകളി കലാകാരനും ശില്പിയുമായ കലാനിലയം ജനാര്‍ദ്ദനന്‍. സീതാ സ്വയംവര ത്തിന്റെ കഥ ജനാര്‍ദ്ദനന്‍ ലളിതമായി അവതരിപ്പിച്ചു കൊണ്ടാണ് അബുദാബിയില്‍ കഥകളി അരങ്ങേറിയത്‌. രാജീവ്, കൂടല്ലൂര്‍ നാരായണന്‍ എന്നിവര്‍ സംഗീത വിഭാഗവും കലാമണ്ഡലം ശിവദാസ് (ചെണ്ട),കലാനിലയം ഓമനക്കുട്ടന്‍ (മദ്ദളം)ആസ്തികാലയം ഗോപന്‍, പ്രദീപ്‌വര്‍മ, സുരേഷ് നമ്പൂതിരി എന്നിവരും തിരശ്ശീലയ്ക്ക് പിന്നിലുണ്ടായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ‘സീതാ സ്വയംവരം’

May 31st, 2012

kala-abudhabi-logo-epathram അബുദാബി : കല അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ‘സീതാ സ്വയംവരം’ കഥകളി അരങ്ങേറും.

കല അബുദാബി തുടര്‍ച്ചയായി ആറാം വര്‍ഷമാണ് അബുദാബി യിലെ അരങ്ങില്‍ കഥകളി അവതരിപ്പിക്കുന്നത്. ‘കേരളീയം – 2012’ എന്ന പേരില്‍ നടക്കുന്ന പരിപാടി യില്‍ കലാനിലയം ഗോപി യുടെ നേതൃത്വ ത്തില്‍ കേരള ത്തിലെ പ്രശസ്തരായ കഥകളി കലാ കാരന്മാരാണ് അരങ്ങിലെത്തുന്നത്.

കലാമണ്ഡലം ശിവദാസ്, ഡോ. രാജീവ്, കലാ നിലയം ഓമനക്കുട്ടന്‍, കലാ നിലയം ജനാര്‍ദനന്‍, കലാ നിലയം വിനോദ് വാര്യര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ‘സീതാസ്വയംവരം’ ദൃശ്യ വത്കരിക്കുന്നത്.

കലാനിലയം രാജീവനും കൂടല്ലൂര്‍ നാരായണനും ചേര്‍ന്ന് കഥകളി പ്പദങ്ങള്‍ ചൊല്ലും. കലാമണ്ഡലം ശിവദാസും ആസ്തി കാലയം ഗോപ കുമാറും ചെണ്ടയില്‍ അകമ്പടി നല്‍കും. കലാനിലയം ഓമന ക്കുട്ടനാണ് മദ്ദള ത്തില്‍ നാദ വിസ്മയം ഒരുക്കുക.

അബുദാബി മലയാളി സമാജം കലാ തിലകമായി തിരഞ്ഞെടുക്കപ്പെട്ട ഗോപികാ ദിനേശ് സീത യുടെ വേഷത്തില്‍ ആദ്യമായി അരങ്ങിലെത്തും.

കല അബുദാബി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടാണ് ‘കേരളീയം 2012’ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ആരംഭിക്കുക.

വൈകുന്നേരം 7.30ന് ആരംഭി ക്കുന്ന ചടങ്ങില്‍ കല യുവജനോത്സവ ത്തിലെ വിജയി കള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. യുവജനോത്സവ ത്തിലെ കാലതിലകത്തെയും ചടങ്ങില്‍ പ്രഖ്യാപിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിത്ര രചനാ മത്സരം ഐ. എസ്. സി. യില്‍

May 27th, 2012

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യ സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഏഴു വയസ്സു മുതല്‍ പതിനേഴു വയസ്സു വരെയുള്ള കുട്ടികള്‍ക്കായി യു. എ. ഇ. അടിസ്ഥാന ത്തില്‍ ചിത്ര രചനാ മത്സരം നടത്തുന്നു.

ജൂണ്‍ 1-ന് രാവിലെ 9.30 മുതല്‍ 11.30 വരെയാണ് മത്സരം നടക്കുക.

പങ്കെടുക്കാന്‍ താല്പര്യ മുള്ളവര്‍ക്ക് മെയ്‌ 31 വരെ ഐ. എസ്. സി. യില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് 02 – 67 300 66 എന്ന നമ്പരില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 21891020»|

« Previous Page« Previous « മലയാളി സമാജം : ഭരണ സമിതിയെ തെരഞ്ഞെടുത്തു
Next »Next Page » പ്രസക്തി യുടെ സാഹിത്യ – സാംസ്‌കാരിക കൂട്ടായ്മ ജൂണ്‍ ഒന്നിന് »



  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine