അബുദാബി : യു. എ. ഇ. യിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടന യായ ‘കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍’ (കല) അബുദാബി യുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം എം. പി. വീരേന്ദ്ര കുമാറിനും നാട്യ കലാരത്‌നം അവാര്‍ഡ് നടി ശോഭനയ്ക്കും നല്കും.
മാധ്യമ രംഗ ത്തെയും സാഹിത്യ രംഗ ത്തെയും സമഗ്ര സംഭാവന പരിഗണിച്ചാണ് വീരേന്ദ്ര കുമാറിനെ ആദരിക്കുന്നത്.
അഭിനയ രംഗ ത്തെയും നൃത്ത വേദി കളിലെയും മികവാണ് ശോഭനയെ അവാര്‍ഡിന് അര്‍ഹ യാക്കിയത്.
നവംബര്‍ 22ന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന കല അബുദാബി യുടെ ആറാം വാര്‍ഷിക ഉത്സവ മായ ‘കലാഞ്ജലി 2012’ല്‍ വെച്ച് ഇരുവര്‍ക്കും അവാര്‍ഡ് നല്കും.