അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി ശക്തി തിയറ്റേഴ്സ് ഘടകര്‍പ്പരന്മാര്‍ എന്ന നാടകം അവതരിപ്പിക്കും. എ. ശാന്തകുമാറിന്റെ ഈ രചനയ്ക്ക് രംഗ ഭാഷയോരുക്കുന്നത് ഇന്ത്യന്‍ നാടക വേദിക്ക് സുപരിചിതനായ സാംകുട്ടി പട്ടംകരിയാണ്.
“നിദ്രാവിഹീനരായി, രാത്രികളെ പകലാക്കി മാറ്റുന്ന തസ്കരന്മാരാല്‍ ഒരിക്കല്‍ ലോകം നിറയും, അവര്‍ ലോകം കീഴടക്കും” … എഴുതപ്പെടാത്ത തസ്കര വേദം പറയുന്നതങ്ങനെയാണ്. അധികാരം ഉറപ്പിക്കാന്‍ ഓരോ ഭരണാധികാരിക്കും ഒരു പെരുംകള്ളന്‍ കൂട്ടു വേണം … തസ്കര ശാസ്ത്രവും ഭരണ തന്ത്രവും ഒന്നാകുമ്പോള്‍… സ്വപ്നങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഘടകര്‍പ്പരന്മാര്‍ കാഴ്ചയുടെ പുതിയ വിസ്മയങ്ങള്‍ തീര്‍ത്ത് അരങ്ങിലെ പുതിയ അനുഭവം ആകും.
2011 ഡിസംബര്‍ 22 വ്യാഴാഴ്ച രാത്രി 8 ന് കെ. എസ്. സി. യിലാണ് ഘടകര്‍പ്പരന്മാര്‍ അരങ്ങേറുന്നത്.