ഇറാഖ് – ഇറാൻ അതിർത്തി യിലെ ഭൂചലനം : യു. എ. ഇ. യെ ബാധിച്ചിട്ടില്ല

November 13th, 2017

burj-khalifa-earth-hour-2013-epathram
ദുബായ് : ഇന്നലെ രാത്രി യില്‍ ഇറാഖ് – ഇറാൻ അതിർ ത്തി യില്‍ ഉണ്ടായ ഭൂചലനം യു. എ. ഇ. യെ ബാധിച്ചി ട്ടില്ല എന്ന് ദുബായ് മുനിസി പ്പാലിറ്റി.

ദുബായിൽ നിന്ന് 1,378 കിലോ മീറ്റർ അകലെ യാണ് ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം.  റിക്ടർ സ്കെയിൽ 7.3 തീവ്രത യിൽ ഉണ്ടായ ഭൂചലനം നിരവധി പേരുടെ മരണ ത്തിനും വൻ നാശ നഷ്ട ത്തിനും ഇട യാക്കി.

ദുബായിലെ ഏതാനും ബഹുനില കെട്ടിടങ്ങളിൽ താമസി ച്ചിരുന്ന വർക്ക് ഭൂചലന ത്തിന്റെ പ്രകമ്പനം അനു ഭവ പ്പെട്ടു. ഇതു പ്രകാരം സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രച രിച്ച ചില വാര്‍ത്തകള്‍ ജനങ്ങളെ പരി ഭ്രാന്തി യില്‍ ആക്കിയിരുന്നു.

ഭൂചലനം ഉണ്ടാകു മ്പോൾ നിരീക്ഷി ക്കുവാ നായി ഉയർന്ന നില കളുള്ള കെട്ടിട ങ്ങളിൽ ദുബായ് മുനി സിപ്പാ ലിറ്റി സ്മാർട്ട് സിസ്റ്റം ആരംഭി ച്ചിരുന്നു.

ഇതനുസരിച്ച് അടിയന്തര രക്ഷാ പ്രവർത്തനം നടത്തു വാനുള്ള പദ്ധതിയും ഒരുക്കി യിട്ടുണ്ട്. അതു കൊണ്ട് തന്നെ കെട്ടിട ങ്ങളിൽ നിന്നും പുറത്ത് ഇറങ്ങു വാനു ള്ള മുന്നറിയിപ്പും ഇന്നലെ രാത്രി നല്‍കി യിരു ന്നില്ല എന്നും അധികൃതർ അറിയിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുലര്‍കാല മഞ്ഞ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

October 12th, 2017

abudhabi-fog-in-2015-mist-ePathram
അബുദാബി : രാജ്യമെങ്ങും പുലര്‍ച്ചെ മഞ്ഞു വീഴ്ച യുള്ളതു കൊണ്ട് വാഹനം ഓടിക്കു ന്നവര്‍ മതി യായ മുന്‍ കരുതലു കള്‍ എടു ക്കണം എന്ന് അധികൃതരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെട്ടു വരുന്ന ശക്ത മായ മൂടല്‍ മഞ്ഞ് വരും ദിവസ ങ്ങ ളിലും തുടരും എന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ വാർത്താ കുറിപ്പിൽ അറിയിച്ചു.

തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞ് ഉണ്ടാ വു ന്നതിനാൽ വാഹന ങ്ങള്‍ ക്ക് ഇട യില്‍ മതി യായ അകലം പാലി ക്കണം എന്നും സ്വന്തം ജീവനും അതോടൊപ്പം മറ്റുള്ള വരുടെ ജീവന്‍ രക്ഷി ക്കുവാനും മുന്‍ കരുതലുകള്‍ അനി വാര്യ മാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കിഴക്കന്‍ മേഖല കളില്‍ ശക്ത മായ മഴ പെയ്തു

May 14th, 2017

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
ഖോര്‍ഫക്കാന്‍ : യു. എ. ഇ. യുടെ കിഴക്കന്‍ മേഖല കളില്‍ ശനി യാഴ്ച ശക്ത മായ മഴ പെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഫുജൈറ യിലും റാസല്‍ ഖൈമ യിലും ശക്ത മായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. 40 ഡിഗ്രിക്ക് മുകളി ലുണ്ടായിരുന്ന താപനില ഇതോടെ പകുതി യായി. വരണ്ടു ണങ്ങി കിടന്നി രുന്ന വാദി കളിലും നീരൊഴുക്ക് ഉണ്ടായി.

ഖോര്‍ഫക്കാന്‍, കല്‍ബ, മസാഫി, ഹത്ത എന്നിവിട ങ്ങളി ലും ശനി യാഴ്ച വൈകു ന്നേരം കനത്ത മഴ പെയ്തു.

റോഡുകളും റൗണ്ട് എബൗട്ടു കളും വെള്ളം നിറഞ്ഞു. പല സ്ഥലങ്ങളിലും ഗതാ ഗത തടസ്സം അനുഭവ പ്പെട്ടു. വെള്ളക്കെട്ടുള്ള റോഡു കളില്‍ ഗതാ ഗതം നിയന്ത്രി ക്കുവാ നായി കൂടുതല്‍ ഉദ്യോഗസ്ഥരും രംഗത്ത് എത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറി യിപ്പ് നല്‍കി യിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം സാമൂഹിക മാധ്യമ ങ്ങളില്‍ വൈറലായി

March 28th, 2017

sheikh-muhammed-bin-zayed-visit-flooded-area-ePathram
അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ ഹെലി കോപ്റ്ററിൽ സഞ്ചരിച്ച് മല യോര പ്രദേശ ങ്ങളിൽ നിരീക്ഷണം നടത്തി യതി ന്റെ ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡി യ കളില്‍ വൈറ ലായി.

കനത്ത മഴയെ ത്തുടര്‍ന്ന് കര കവിഞ്ഞൊഴുകിയ വാദി കളും വെള്ള ക്കെട്ടു കളു മാണ് ശൈഖ് മുഹമ്മദ് ഹെലി കോപ്റ്റ റില്‍ സന്ദര്‍ശി ച്ചത്. ഹെലി കോപ്റ്റർ സ്വയം പറ പ്പിച്ചു കൊണ്ടാ യിരുന്നു ഭരണാധി കാരി യുടെ നിരീ ക്ഷണം.

ഇൻസ്റ്റഗ്രാമിൽ ഞായ റാഴ്ച പോസ്റ്റ് ചെയ്ത ഇതിെൻറ വീഡിയോ വളരെ പെട്ടെന്നു തന്നെ ആയിര ക്കണ ക്കിന് ആളുകള്‍ കാണുകയും പങ്കു വെക്കു കയും ചെയ്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ കാലാവസ്ഥാ മുന്നറിയിപ്പ് : തണുപ്പ് ശക്തമാകും

February 3rd, 2017

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : രാജ്യത്ത് തണുപ്പ് കൂടുതല്‍ ശക്തമാകുന്നു എന്ന മുന്നറി യിപ്പു മായി യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും ചാറ്റല്‍ മഴയും.

അബുദാബി നഗര പ്രദേശത്തും കോര്‍ണീഷ് ഭാഗ ങ്ങളിലും വ്യാഴാഴ്ച ആരം ഭിച്ച കാറ്റി നോടു കൂടെ തണുപ്പും ശക്തി യായി. പല ഭാഗ ങ്ങളിലും ശക്ത മായ പൊടി ക്കാറ്റും ചാറ്റല്‍ മഴയും ഉണ്ടായി. രാവിലെ മുതല്‍ കാറ്റു ണ്ടായിരുന്നു എങ്കിലും രാത്രി യോടെ യാണ് മഴ പെയ്തത്. പല ഭാഗത്തും രാവിലെ മുതല്‍ മൂടി ക്കെട്ടിയ അന്തരീക്ഷ മായി രുന്നു.

വടക്കു പടിഞ്ഞാറൻ കാറ്റാണ് വീശി ക്കൊണ്ടിരി ക്കുന്നത്. തീര പ്രദേശ ങ്ങ ളിൽ താപ നില 23 ഡിഗ്രി സെൽഷ്യസ് വരെ യാകും. കാറ്റിന്റെ ഗതി മണി ക്കൂറിൽ 40 കിലോ മീറ്റർ വരെ ആയി രിക്കും. ഉൾ പ്രദേശ ങ്ങളിലെ ഏറ്റവും ഉയർന്ന താപ നില 25 ഡിഗ്രി സെൽഷ്യ സും കുറഞ്ഞ താപ നില 14 മുതൽ 18 വരെ ഡിഗ്രി സെൽഷ്യസു മായിരിക്കും.

വടക്കന്‍ എമിറേറ്റു കളില്‍ വെള്ളിയാഴ്ച വൈകു ന്നേര ത്തോടെ ശക്ത മായ മഴ പെയ്യും എന്നാണ് മുന്നറിയിപ്പ്. പര്‍വ്വ ത പ്രദേശ ങ്ങളില്‍ താപ നില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്തും. അടുത്ത ആഴ്ച യോടെ താപ നില സാധാ രണ സ്ഥിതി യിലേയ്ക്ക് മാറും എന്നും ദേശീയ കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

6 of 1156710»|

« Previous Page« Previous « മഞ്ജുളന്റെ ‘കൂനൻ’ 1976 ആമത് അവതരണം അബുദാബി യില്‍
Next »Next Page » അൽ അൻസാർ : ആലൂർ നുസ്രത്തുൽ ഇസ്‍ലാം ചരിത്ര പുസ്തകം പുറത്തിറക്കുന്നു »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine