മാധ്യമ പ്രവര്‍ത്തകൻ അനു വാര്യർ അന്തരിച്ചു

August 7th, 2024

writer-and-journalist-anu-warrier-known-as-anu-cinubal-ePathram
ദുബായ് : പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനു വാര്യര്‍ (അനു സിനു ബാല്‍ 49) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വെച്ച് ആഗസ്റ്റ് 6 ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം. ദുബായില്‍ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്റർ ആയിരുന്ന അനു വാര്യര്‍ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു.

യാത്രാ പുസ്തകത്തിൽ ചില അപരിചിതർ, ആത്മഹത്യക്ക് ചില വിശദീകരണ ക്കുറിപ്പുകൾ, കല്ലീവല്ലി തുടങ്ങി യാത്രാ വിവരണങ്ങൾ, കഥ, കവിത, നോവൽ, ഓർമ്മക്കുറിപ്പുകൾ അടക്കം ഏതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

നാല് വര്‍ഷം മുന്‍പാണ് അര്‍ബുദ ബാധ തിരിച്ചറിയുന്നത്. ചികിത്സയോട് ഒപ്പം ജോലി തുടർന്നിരുന്നു. എന്നാൽ രണ്ടു വർഷം മുൻപ് കരളിനെയും അർബുദം ബാധിച്ചു. കീഴടങ്ങാൻ കൂട്ടാതെ ചിരിച്ചു കൊണ്ട് അതിനെ നേരിട്ട അനു, രോഗാവസ്ഥയെ കുറിച്ചും ചികിത്സയെ കുറിച്ചും ഫെയ്‌സ് ബുക്ക് കുറിപ്പുകൾ ആയും ഖലീജ് ടൈംസിലും ഉൾപ്പെടെ എഴുതിയിരുന്നു.

 * അനുവിനു ലൗ സലാം : കുഴൂർ വിത്സൺ 

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഖത്തര്‍ ബ്ലോഗേഴ്‌സ് മീറ്റ് ശ്രദ്ധേയമായി

February 13th, 2012

photography-workshop-at-qatar-blogers-meet-ePathram
ദോഹ: നാലാമത് ഖത്തര്‍ മലയാളി ബ്ലോഗേഴ്‌സ് മീറ്റ് ‘വിന്റര്‍ 2012’ ദോഹ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നടന്നു. മീറ്റില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം മലയാളി ബ്ലോഗെഴുത്തുകാര്‍ പങ്കെടുത്തു. രാവിലെ ചിത്ര പ്രദര്‍ശനത്തില്‍ ഖത്തറിലെ വിവിധ ഫോട്ടൊ ഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശന ത്തോടൊപ്പം സ്റ്റില്‍ – മൂവി ഫോട്ടോ നിര്‍മ്മാണ ത്തെക്കുറിച്ച് ഫോട്ടൊഗ്രാഫി രംഗത്തെ വിദഗ്ദര്‍ ക്ലാസെടുത്തു.

പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫര്‍മാരായ ദിലീപ് അന്തിക്കാട് , ഷഹീന്‍ ഒളകര, മുരളി വാളൂരാന്‍ , സലിം അബ്ദുള്ള, ഫൈസല്‍ ചാലിശേരി, ഷഹീര്‍ , ഷാജി ലന്‍ഷാദ് എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന ബ്ലോഗേഴ്‌സ് കുടുംബ സംഗമ ത്തില്‍ ബ്ലോഗര്‍മാര്‍ തങ്ങളുടെ ബ്ലോഗുകളുടെ ഉള്ളടക്കത്തെ പരിചയപ്പെടുത്തി. ഇടം നഷ്ടപ്പെട്ടവന്റെ ഇടമാണു ബ്ലോഗുകളെന്നും കല, സാഹിത്യം, സോഫ്റ്റ് വെയര്‍ , സംഗീതം, സിനിമ, ഫോട്ടോഗ്രാഫി, വിവിധ ഭാഷകള്‍ , പാചകം, സ്‌പോര്‍ട്‌സ്, എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ബ്ലോഗര്‍മാര്‍ ദോഹയില്‍ ഉണ്ടെന്ന് വിളിച്ചറിയിക്കുന്ന തായിരുന്നു പരിചയപ്പെടുത്തല്‍ .

ചിത്ര പ്രദര്‍ശത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ സി. എം. ഷക്കീര്‍ , ഷിറാസ് സിത്താര, സഗീര്‍ പണ്ടാരത്തില്‍ എന്നിവര്‍ക്ക് ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശേരി അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ബ്ലോഗര്‍മാര്‍ കേവല സൗഹൃദ ങ്ങളില്‍ തങ്ങി നില്‍ക്കരു തെന്നും നന്മകളെ സമൂഹ ത്തില്‍ പ്രചരിപ്പിക്കാന്‍ ബ്ലോഗുകള്‍ക്ക് സാധിക്കണ മെന്നും അദ്ദേഹം പറഞ്ഞു. ബ്ലോഗിടങ്ങളിലെ സാധ്യത കളെ ഉപയോഗ പ്പെടുത്താതിരിക്കു ന്നതാണ് ബ്ലോഗുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി യെന്നും നടപ്പു ദീനങ്ങളെ ചികില്‍സിക്കുന്ന പണിയാണ് ബ്ലോഗേര്‍സ് ഏറ്റെടുക്കേണ്ട തെന്നും സാധ്യതകളെ ക്രിയാത്മകമായി ഉപയോഗ പ്പെടുത്തി സാമൂഹ്യ തിന്മകള്‍ ക്കെതിരെ പ്രതികരിക്കാനും വര്‍ത്തമാന ത്തെ ജീവസ്സുറ്റതാക്കണ മെന്നും മീറ്റില്‍ സംസാരി ച്ചവര്‍ ആവശ്യപ്പെട്ടു.

കൊല്ലം ജില്ല യില്‍ കുന്നിക്കോട്ട് ഗ്രാമത്തില്‍ പാരലൈസിസ് ബാധിച്ച് ചികില്‍സ യില്‍ കഴിയുന്ന ഷംനാദിനു ഖത്തര്‍ ബ്ലോഗ് മീറ്റിന്റെ സ്‌നേഹോപ ഹാരമായ ലാപ്‌ടോപ് കൈ മാറിയതായി ബ്ലോഗേഴ്‌സ് മീറ്റില്‍ അറിയിച്ചു. സുനില്‍ പെരുമ്പാവൂര്‍ , നാമൂസ് പെരുവള്ളൂര്‍ , ഷഫീക് പര്‍പ്പൂമ്മല്‍ നിക്‌സണ്‍ കേച്ചേരി, രാമചന്ദ്രന്‍ വെട്ടികാട്, മജീദ് നാദാപുരം, ഇസ്മാഇല്‍ കുറുമ്പടി, എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ ബ്ലോഗ് മീറ്റ് : ഫോട്ടോ ഗ്രാഫി പ്രദര്‍ശനവും വര്‍ക്ക്‌ ഷോപ്പും സംഘടിപ്പിക്കും

February 10th, 2012

qatar-malayalam-bloggers-meet-logo-ePathram
ദോഹ :ഖത്തര്‍ ബ്ലോഗ് മീറ്റ് ‘വിന്റര്‍ 2012’ ഭാഗമായി ചിത്രകലാ പ്രദര്‍ശനവും വര്‍ക്ക്‌ ഷോപ്പും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11.30 വരെ നടക്കുന്ന പ്രദര്‍ശന ത്തില്‍ ഖത്തറിലെ വിവിധ ഫോട്ടോ ഗ്രാഫര്‍ മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

തുടര്‍ന്ന് ഫോട്ടോ ഗ്രാഫര്‍മാരായ ദിലീപ് അന്തിക്കാട്, ഷഹീന്‍ ഒളകര, ബിജു രാജ് എന്നിവര്‍ നയിക്കുന്ന വിവിധ സെഷനു കളിലായി വര്‍ക്ക്‌ ഷോപ്പു കളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്ര മായിരിക്കും. ഉച്ചക്ക് രണ്ട് മണി മുതല്‍ ബ്ലോഗര്‍മാരുടെ കുട്ടികള്‍ക്കായി പെയിന്റിംഗ് കാര്‍ണിവല്‍ , പരിചയപ്പെടല്‍ , അവലോകനങ്ങള്‍ , ബ്ലോഗുകളുടെ സമകാലിക പ്രസക്തി എന്ന വിഷയ ത്തിലുള്ള ചര്‍ച്ചയും ഉണ്ടായിരിക്കും. റജിസ്റ്റര്‍ ചെയ്ത 150ഓളം ബ്ലോഗര്‍മാരും കുടുംബങ്ങളും മീറ്റില്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ മലയാളം ബ്ലോഗര്‍മാരുടെ സംഗമം

February 16th, 2011

qatar-bloggers-meet-epathram

ദോഹ : ബ്ലോഗെഴുത്തുകാരുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചയോടുള്ള ഗൗരവപരമായ സമീപനം കൊണ്ടും ഖത്തറിലെ പ്രവാസികളായ മലയാളം ബ്ലോഗ്ഗേഴുത്തുകാരുടെ സംഗമം ശ്രദ്ധേയമായി. ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ 40 ഓളം ബ്ലോഗ്ഗേഴ്സ് പങ്കെടുത്തു. ഇത് അഞ്ചാം തവണയാണ്‌ ഖത്തറില്‍ ബ്ലോഗര്‍മാരുടെ സംഗമം നടക്കുന്നത്.

ഇന്നത്തെ പല കവിതകളും വായന ക്കാരിലേക്ക് ഇറങ്ങിച്ചെന്ന് സം‌വദിക്കുന്നില്ല എന്നും ഇത് മുഖ്യമായും കവിയുടെ പരാജയമാണ് എന്നും പറഞ്ഞ സദസ്സ് കവി കാണുന്ന അര്‍ത്ഥങ്ങളിലേക്ക് വായനക്കാരന് ഇറങ്ങി ചെല്ലാന്‍ സാധിച്ചാല്‍ അത് കവിയുടെയും കവിതയുടെയും വിജയമാണെന്നും വിലയിരു ത്തുകയുണ്ടായി. പോസ്റ്റ് വലിച്ചു നീട്ടി എഴുതാതെ കുറുക്കിയെഴുതാനും, എഴുത്തില്‍ അശ്ലീലം ഒഴിവാക്കി വായനക്കാര്‍ക്ക് എന്തെങ്കിലും സന്ദേശം എത്തിക്കാനും ശ്രമിക്കണമെന്നും അതു പോലെ സൃഷ്ടികള്‍ വായിച്ചു കൊണ്ടായിരിക്കണം അതിനു കമന്റ് എഴുതേണ്ടതെന്നും സദസില്‍ നിന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.

qatar-bloggers-epathram

ബ്ലോഗ്ഗര്‍മാര്‍

ഏപ്രില്‍ 17 ആം തിയതി തുഞ്ചന്‍പറമ്പില്‍ നടക്കുന്ന കേരളാ ബ്ലോഗ്‌ മീറ്റിനോട നുബന്ധി ച്ചിറങ്ങുന്ന ബ്ലോഗ് സ്‌മരണികക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച സംഗമം പുതിയ ബ്ലോഗെഴു ത്തുകാര്‍ക്കായി ഒരു ശില്പശാല സംഘടിപ്പിക്കാന്‍ തിരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://qatar-bloggers.blogspot.com എന്ന ബ്ലോഗ്‌ സന്ദര്‍ശിക്കുക.

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ദോഹ

- ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

പകല്‍ കിനാവന്റെ ഫോട്ടോകളുടെ പ്രദര്‍ശനം

November 3rd, 2010

shiju-basheer-photo-exhibition-epathram

ദുബായില്‍ : ഫോട്ടോകളിലൂടെ കവിത രചിക്കുന്ന ബൂലോഗത്ത്‌ ഏറെ പ്രശസ്തനായ ഫോട്ടോ ബ്ലോഗറും കവിയുമായ പകല്‍ കിനാവന്‍ (daYdreaMer) തന്റെ ഫോട്ടോകളുടെ ആദ്യ പ്രദര്‍ശനം ദുബായില്‍ വെച്ച് നടത്തുന്നു. നവംബര്‍ 12ന് (വെള്ളിയാഴ്ച) ദുബായ്‌ ഗര്‍ഹൂദിലെ ഹൈലാന്‍ഡ്‌ ഗാര്‍ഡന്‍സ് റെസ്റ്റോറന്റില്‍ വൈകീട്ട് മൂന്നു മണിക്ക് നിക്കോളാസ്‌ ടാന്ടെലാസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ് പ്രദര്‍ശനം. ദുബായില്‍ എഞ്ചിനിയര്‍ ആയ ഡോ. അബ്ദുള്‍ നാസര്‍ വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടാവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ശൈഖ് സായിദ് ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു
Next Page » ആര്‍ദ്ര മൌനത്തിലേക്കൊരു ജാലകം »



  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine