കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്

November 4th, 2026

dubai-kmcc-logo-big-epathram
ദുബായ് : യു. എ. ഇ. ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ. എം. സി. സി. സംഘടിപ്പിക്കുന്ന നിയമ സെമിനാർ 2026 നവംബർ 15 നു ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ ദുബായ് അബുഹൈൽ കെ. എം. സി. സി. ഹാളിൽ നടക്കും. മുസ്‌ലിം ലീഗ് രാജ്യ സഭാoഗവും സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാൻ എം. പി. സെമിനാർ ഉത്ഘാടനം ചെയ്യും.

കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അനുമതിയോടെ ഒരുക്കുന്ന സെമിനാറിൽ യു. എ. ഇ. തൊഴിൽ, താമസ-കുടിയേറ്റം, കോടതി, പബ്ലിക് പ്രോസിക്യൂഷൻ, പോലീസ്, ഗതാഗതം, നഗര സഭ തുടങ്ങി വിവിധ സർക്കാർ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും അഭിഭാഷകരും പങ്കെടുക്കും.

രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ അടക്കം വിവിധ വകുപ്പുകളിൽ വന്ന മാറ്റങ്ങളെ കുറിച്ചും സിവിൽ-ക്രിമിനൽ നിയമ ഭേദഗതികളെ ക്കുറിച്ചു൦ വിഷയ അവതരണവും ചർച്ചയും നടക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നിയമജ്ഞരുമായും മുഖാമുഖം സംഘടിപ്പിക്കും.

നിയമ സേവന മേഖലയിൽ മികവ് തെളിയിച്ച ദുബായിലെ പ്രമുഖരെ ചടങ്ങിൽ ആദരിക്കും.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു

October 21st, 2026

logo-al-madina-hyper-market-group-ePathram

അബുദാബി : പ്രമുഖ റീട്ടെയിൽ ശൃംഖല അല്‍ മദീന ഹൈപ്പര്‍ മാർക്കറ്റ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ജനപ്രിയ വാര്‍ഷിക പ്രമോഷൻ പദ്ധതി ‘വിന്‍റര്‍ ഡ്രൈവ് സീസണ്‍- 15 ന് പുതുമയാർന്ന തുടക്കം.

അബുദാബി നോവോട്ടല്‍-ഗേറ്റ് ഹോട്ടലില്‍ നടന്ന വാർത്താ സമ്മേളനത്തിൽ എ-ഐ റോബോട്ടിന്റെ സഹായത്തോടെ വേറിട്ട രീതിയിൽ ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 ലോഗോ ലോഞ്ചിംഗ് നടന്നു. കമ്പനി ഡയറക്ടർമാരും മുതിർന്ന മാനേജ്‌മെന്റ് പ്രതി നിധികളും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

al-madina-winter-drive-season-15-logo-release-ePathram

അൽ മദീന അബുദാബി ഡയറക്ടർമാരായ ഷഹബാസ് സലാം, ഫൈസ് മുഹമ്മദ് പൊയിൽ, മുഹമ്മദ് പി. കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസിസ്റ്റന്റ് ജനറൽ മാനേജർ ഷഫീഖ് ഹമീദ്, ഓപ്പറേഷൻസ് മാനേജർ ലക്കി രാമചന്ദ്രൻ, പർച്ചേസ് മാനേജർ ഷഫീർ കൊളക്കാട്ടിൽ എന്നിവരും സംബന്ധിച്ചു.

അല്‍ മദീനയിൽ നിന്നും 50 ദിര്‍ഹത്തിന്റെ പര്‍ച്ചേസിലൂടെ ‘വിന്‍റര്‍ ഡ്രൈവ്’ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ 15 ദിവസത്തിലും നടക്കുന്ന നറുക്കെടുപ്പിലൂടെ ഡോംഗ്‌ ഫെംഗ് മേജ് കാറുകൾ സമ്മാനം നൽകും.

2026 ഒക്ടോബര്‍ 22 മുതല്‍ 2027 ജനുവരി 24 വരെ നീണ്ടു നിൽക്കുന്ന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 അബുദാബി യിലെ അല്‍ മദീന യുടെ 19 ബ്രാഞ്ചുകളിലും നടക്കും.

ഡോംഗ്‌ ഫെംഗ് മേജ് കാറുകൾ കൂടാതെ വിവിധ ബ്രാഞ്ചുകളിലൂടെ ഓരോ 15 ദിവസത്തിലും ഐ-ഫോണ്‍, ടെലിവിഷൻ സെറ്റുകൾ, ഫ്രിജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ വില പിടിപ്പുള്ള സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.

artificial-intelligence-robot-al-madi-launch-logo-of-al-madina-winter-drive-season-15-ePathram

1971-ൽ സ്ഥാപിതമായ അൽ മദീന ഹൈപ്പർ മാർക്കറ്റ് 15 വർഷം മുമ്പ് അൽ റഹയിൽ ആദ്യ സ്റ്റോർ ആരംഭിച്ചു കൊണ്ടാണ് അബുദാബി വിപണിയിൽ പ്രവേശിച്ചത്. വിപുലീകരണ പദ്ധതികളുടെ ഭാഗമായി, അടുത്ത മൂന്ന് മാസത്തിനുള്ളിൽ അബുദാബി ഷവാമേഖിൽ 75,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിംഗ് മാൾ ആരംഭിക്കും.

2027-ന്റെ ആദ്യ പാദത്തിൽ  MBZ  സിറ്റിയിലും ഷാബൂത്തിലുമായി രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള 19 ശാഖകൾ 2028 അവസാനത്തോടെ 36 എണ്ണം ആയി ഉയർത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം എന്നും വാർത്താ സമ്മേളനത്തിൽ അല്‍ മദീന മാനേജ്‌മെന്റ് അറിയിച്ചു. FB

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്

July 27th, 2026

clear-out-junk-food-and-soft-drinks-from-supermarkets-cash-counters-ePathram

അബുദാബി : ആരോഗ്യകരമായ ഭക്ഷണ ശീലം പ്രോത്സാഹിപ്പിക്കുവാൻ പുതിയ നീക്കവുമായി അധികൃതർ. സൂപ്പർ മാർക്കറ്റുകളിലെ ക്യാഷ് കൗണ്ടറുകളിലും പ്രവേശന കവാടങ്ങളിലും പ്രദർശിപ്പിച്ചിട്ടുള്ള ജങ്ക് ഫുഡുകൾ, സോഫ്റ്റ്‌ ഡ്രിങ്കുകൾ, വിവിധ തരം ചോക്ലേറ്റ് അടക്കമുള്ള അനാരോഗ്യകരമായ ഭക്ഷ്യ വസ്തുക്കൾ ‘ടെംപ്‌റ്റേഷൻ സോണു’ കളിൽ നിന്നും നീക്കം ചെയ്യണം എന്നും അധികൃതർ നിർദ്ദേശിച്ചു.

അബുദാബി ഹെൽത്തി ലിവിംഗ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.

uae-bans-junk-food-sugary-drinks-in-schools-ePathram

സൂപ്പർ മാർക്കറ്റുകളുടെ പ്രവേശന കവാടം, ക്യാഷ് കൗണ്ടറുകൾ എന്നിവിടങ്ങളിലെല്ലാം ഒരുക്കി വെച്ചിട്ടുള്ള ഇത്തരം ഭക്ഷ്യ-പാനീയങ്ങൾ ഏറ്റവും കൂടുതൽ കുട്ടികളാണ് വാങ്ങിക്കുന്നത്.

പണം അടക്കാനായി ക്യൂവിൽ നിൽക്കുമ്പോൾ കൈയെത്തും ദൂരത്തുള്ള ജങ്ക് ഫുഡ് വാങ്ങുന്ന ശീലം കുറക്കുക, അതോടൊപ്പം കുടുംബങ്ങളുടെ അനാവശ്യ സാമ്പത്തിക ചെലവ് കുറക്കുക എന്നതും ഈ നീക്ക ത്തിന് പിന്നിലുണ്ട് എന്നാണ് വിലയിരുത്തൽ.

പാക്കേജ് ചെയ്ത ഭക്ഷണ സാധനങ്ങളുടെ പോഷക മൂല്യം തിരിച്ചറിയാൻ കഴിയും വിധം Nutri-Mark ലേബലിംഗ് സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. ഏറ്റവും മികച്ച പോഷക ഗുണമുള്ള ഭഷ്യ വിഭവ ങ്ങൾക്ക് A ഗ്രേഡും കുറഞ്ഞ ഗുണ നിലവാരമുള്ള വസ്തുക്കൾക്ക് E വരെയാണ് ഗ്രേഡിംഗ് നൽകുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

July 21st, 2026

sheikha-lubna-al-qasimi-inaugurate-golden-dragon-chinese-restaurant-ePathram

ഷാർജ : യു. എ. ഇ. യിലെ പ്രമുഖ ചൈനീസ് റെസ്റ്റോറന്റ് ശൃംഖല ‘ഗോൾഡൻ ഡ്രാഗൺ’ പുതിയ ഔട്ട് ലെറ്റ് ഷാർജ സെൻട്രൽ മാളിൽ പ്രവർത്തനം ആരംഭിച്ചു. യു. എ. ഇ. മുൻ മന്ത്രിയും പൗര പ്രമുഖയുമായ ശൈഖ ലുബ്ന ബിൻത് ഖാലിദ് അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രമുഖ മലയാളി വ്യവസായിയും സംരംഭകനുമായ കെ. മുരളീധരന്റെ SFC ഗ്രൂപ്പിനു കീഴിലെ ഗോൾഡൻ ഡ്രാഗൺ ചൈനീസ് റെസ്റ്റോറന്റ് ശൃംഖലയുടെ 50-ാം വാർഷിക ആഘോഷ വേളയിലാണ് പുതിയിലെ ശാഖ തുറന്നത്.

sfc-group-golden-dragon-chinese-restaurant-new-outlet-in-sharjah-central-mall-ePathram

SFC നയിക്കുന്ന ഗോൾഡൻ ഡ്രാഗണിന്റെ 50 വർഷത്തെ വിജയകരമായ പ്രയാണത്തിൽ ശൈഖ ലുബ്നയുടെ സാന്നിദ്ധ്യം ഞങ്ങൾക്ക് ലഭിച്ച വലിയൊരു ബഹുമതി യാണ് എന്ന് SFC ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ കെ. മുരളീധരൻ പറഞ്ഞു.

1976-ൽ ആരംഭിച്ച ഈ ബ്രാൻഡ്, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി യു. എ. ഇ. യിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഒരേ പോലെ മികച്ച ചൈനീസ് വിഭവങ്ങളും ഉന്നത നിലവാരത്തിലുള്ള സേവന വുമാണ് ഉറപ്പു നൽകുന്നത്.

ഞങ്ങൾ മുറുകെപ്പിടിക്കുന്ന ഗുണ നിലവാരവും ആതിഥ്യ മര്യാദയുമാണ് ഈ വിജയത്തിന് പിന്നിൽ. അതിവേഗം വളരുന്ന രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ഇറക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ലോകോത്തര ഡൈനിംഗ് അനുഭവങ്ങൾ സമ്മാനിക്കാനും തങ്ങൾ പ്രതിജ്ഞാ ബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  Instagram 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ

June 11th, 2026

dr-shamsheer-vayalil-burjeel-holdings-ePathram

ദുബായ് : എമിറേറ്റ്സ് റോഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി ബുർജീൽ ഹോൾഡിംഗ്‌സ്.

ഇത്തരം ഒരു പദ്ധതിക്ക് തുടക്കമിട്ടത് പ്രവാസി മലയാളി സംരംഭകനും ജീവ കാരുണ്യ പ്രവർത്തകനും ബുർജീൽ ചെയർ മാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ.

അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും ഉറപ്പു വരുത്തുവാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ് എന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു.

അപകടത്തിൽ ജീവൻ പൊലിഞ്ഞ 7 പേരുടെ കുടുംബ ങ്ങൾക്ക് 26 ലക്ഷം രൂപ വീതവും, രണ്ട് മലയാളികൾ ഉൾപ്പെടെ പരിക്കേറ്റ 9 പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 47 ലക്ഷം രൂപയും നൽകും.

ഇതിനു പുറമെ, അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും ബുർജീൽ ഹോൾഡിംഗ്‌സ് വകയിരുത്തിയിട്ടുണ്ട്.

കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം അവരുടെ കുടുംബ ങ്ങളുടെ ഭാവി സുരക്ഷിതമാക്കുവാൻ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.

ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് അവരുടെ ദീർഘ കാല ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട് എന്നും ഡോ. ഷംഷീർ വയലിൽ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 631231020»|

« Previous « അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
Next Page » അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം »



  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine