ഇത്തിസലാത്ത്​ ഫാൻസി നമ്പറുകള്‍ ഇനി ഒാൺ ലൈൻ വഴിയും

March 21st, 2017

logo-etisalat-uae-telecommunication-ePathram

അബുദാബി : ഇത്തിസലാത്ത് പോസ്റ്റ് പെയ്ഡ് ഉപ ഭോക്താ ക്കൾക്ക് ഫാൻസി നമ്പറുകൾ ഇനി ഒാൺ ലൈൻ വഴി സ്വന്ത മാക്കാം. 050, 054, 056 സീരീസു കളില്‍ ഫാന്‍സി നമ്പറു കള്‍ ലഭ്യ മാണ്.

സ്പെഷൽ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ യുള്ള വിഭാഗ ങ്ങളില്‍ ഫാൻസി നമ്പറു കൾ തെര ഞ്ഞെ ടുക്കു വാന്‍ ഇത്തി സലാത്ത് വെബ് സൈറ്റ് സന്ദര്‍ശി ക്കണം.

ഉപ ഭോക്താ വിന്റെ ജന്മ ദിനം, കാർ നമ്പർ, വീട്ടു നമ്പർ എന്നിവ തെര ഞ്ഞെടു ക്കുവാനും കഴിയും എന്നും കമ്പനി പുറത്തി റക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നമ്പർ തെരഞ്ഞെടുത്ത ശേഷം പോസ്റ്റ് പെയ്ഡ് പ്ലാനു കളിൽ ഏതിലെങ്കിലും വരിക്കാരാ കുവാനും കഴിയും. യു. എ. ഇ. യിൽ ആദ്യ മായാണ് ഈ സൗകര്യം ലഭ്യ മാകുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജല – വൈദ്യുതി ബില്ലുകള്‍ മേയ് മാസം മുതൽ ഓൺലൈൻ വഴി

March 19th, 2017

addc-logo-abudhabi-distribution-adwea-ePathram
അബുദാബി : ജല – വൈദ്യുതി ബില്ലുകള്‍ 2017 മേയ് മാസം മുതൽ ഓൺ ലൈൻ വഴി മാത്ര മാക്കും എന്നും എല്ലാ ഉപ ഭോക്താ ക്കളെയും ഇല ക്ട്രോ ണിക് ബില്ലിംഗ് സംവി ധാന ത്തിന് കീഴിൽ കൊണ്ടു വരും എന്നും അബു ദാബി ഡിസ്ട്രി ബ്യൂഷന്‍ കമ്പനി അറി യിച്ചു.

പുതിയ സംവി ധാനം അനു സരിച്ച് കമ്പനി യുടെ മൊബൈൽ ആപ്ലി ക്കേഷ നിൽ നിന്നും വെബ് സൈറ്റിൽ നിന്നും ജല – വൈദ്യുതി ബില്ലു കള്‍ ലഭിക്കും.  ഇ – മെയിൽ ആയും എസ്. എം. എസ്. ആയും ഉപ ഭോക്താ ക്കൾക്ക് ബില്ലു കൾ അയക്കും.

അബു ദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി യുടെ വെബ് സൈറ്റ് സന്ദര്‍ ശിച്ച് മൊബൈൽ ഫോൺ നമ്പറും ഇ – മെയിൽ വിലാസവും കമ്പനിയെ അറി യിക്കു വാനുള്ള സംവി ധാനം ഒരുക്കി യിട്ടുണ്ട്.

മാത്രമല്ല കമ്പനി യുടെ ടോൾ ഫ്രീ നമ്പറായ 800 2332 യില്‍ വിളിച്ച് ഇ – മെയിൽ വിലാസവും ഫോണ്‍ നമ്പരും നല്‍കു വാനും സാധിക്കും.

ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യ പ്രദവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവു മായിരിക്കും ഈ ഇലക്ട്രോ ണിക് ബില്ലുകൾ. നിലവിൽ 80 ലക്ഷം ബില്ലു കൾ കടലാസി ലൂടെ ഓരോ വർഷ വും അബു ദാബി വിതരണ കമ്പനി നൽകി വരുന്നുണ്ട്.

പ്രായം കൂടിയവര്‍ക്കും ഭിന്ന ശേഷി ക്കാര്‍ക്കും ആവശ്യ മെങ്കിൽ പഴയ രീതി യിലു ള്ള ബില്ലിംഗ് സംവിധാനം തുടരു വാൻ അധി കൃതരുടെ പ്രത്യേക അനു വാദ ത്തോ ടെ സാധിക്കും.

ഏകദേശം 53 ശതമാനം ഉപ ഭോക്താ ക്കളാണ് നില വിൽ ഇലക്ട്രോ ണിക് ബില്ലു കൾ സ്വീക രിച്ചു വരുന്നത്. ബാക്കി 47 ശതമാനം ഉപ ഭോക്താ ക്കളെ കൂടി ഓൺ ലൈൻ ബില്ലിംഗ് സംവി ധാന ത്തിലേക്ക് എത്തി ക്കുവാ നുള്ള പരിശ്രമ മാണ് അബു ദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി നടത്തുന്നത്.

കടലാസിൽ ബില്ലുകള്‍ നൽകു ന്നതു നേരത്തേ തന്നെ കുറച്ചു കൊണ്ട് വന്നിരുന്നു. ഈ വർഷം മേയ് മാസം മുതൽ പൂർണ്ണ മായും ഓൺ ലൈനി ലാകും ബിൽ നൽകുക. പരിസ്ഥിതി സംര ക്ഷണം ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പദ്ധതി, രാഷ്ട്ര നേതാക്ക ളുടെ നിർദ്ദേശ അനുസരണ മാണ് രൂപ കല്പന ചെയ്തിരിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജനന സർട്ടി ഫിക്കറ്റു കൾ നല്‍കാന്‍ യൂണി വേഴ്സല്‍ ആശു പത്രിക്ക് അനുമതി

March 18th, 2017

abudhabi-health-authority-haad-with-universal-hospital-ePathram
അബുദാബി : യൂണിവേഴ്‌സൽ ആശു പത്രി യിൽ നിന്നും ജനന സര്‍ട്ടിഫി ക്കറ്റുകൾ നൽകുവാൻ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി (ഹാദ്) അനുമതി നൽകി. അബു ദാബി യിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് കമ്യൂ ണിറ്റി റിലേഷൻ വിഭാഗം തലവൻ മർവാൻ സയീദ് അൽ മർ സൂഖി, യൂണി വേഴ്‌ സൽ മാനേ ജിംഗ് ഡയറക്ടർ ഡോക്ടർ ഷബീർ നെല്ലിക്കോട് എന്നിവർ ധാരണാ പത്ര ത്തിൽ ഒപ്പു വെച്ചു. ഇതോടെ യൂണി വേഴ്‌സൽ ഗ്രൂപ്പിലെ എല്ലാ ആശു പത്രി കളിൽ നിന്നും ജനന സര്‍ട്ടി ഫി ക്കറ്റുകൾ ലഭ്യമാവും.

birth-certificate-in-universal-hospital-ePathram

ഇത്തരം സേവനങ്ങൾ ഏറ്റവും എളുപ്പ ത്തിലും വേഗ ത്തിലും പൊതു ജന ങ്ങൾക്ക് ലഭ്യമാ ക്കുക എന്ന ലക്ഷ്യത്തോ ടെയാണ് അത്യാധുനിക സൗകര്യ ങ്ങളോടെ അബു ദാബിയിൽ പ്രവർ ത്തി ക്കുന്ന മികച്ച സ്വകാര്യ ആശു പത്രി യായ യൂണി വേഴ്‌സലിൽ ഈ സൗകര്യം നൽകുന്നത് എന്ന് മർവാൻ സയീദ് അൽ മർ സൂഖി പറഞ്ഞു.

യൂണി വേഴ്‌സലിൽ ഈ സംവി ധാനം വേണം എന്നുള്ള ആരോഗ്യ വകുപ്പിന്റെ താല്പര്യ മാണ് പൊതു ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമായ ഈ സൗകര്യം ഒരു ക്കുവാൻ ഇട യായത് എന്ന് ഡോക്ടർ ഷബീർ നെല്ലിക്കോട് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്

March 14th, 2017

flumox-medicine-not-allowed-in-uae-ePathram
ദുബായ് : ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്. ഇനി മുതൽ ഈ മരുന്ന് രാജ്യത്ത് അനുവദനീയം അല്ല എന്നും ലഭ്യ മാവുക യില്ലാ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഫ്‌ളു മോക്‌സ് യു. എ. ഇ. യിൽ റജിസ്‌റ്റർ ചെയ്‌തിട്ടില്ല എന്നും മരുന്നു കളെ കുറിച്ചും ആരോഗ്യ സംബന്ധ മായ വിഷയ ങ്ങളെ കുറിച്ചും പ്രതി പാദി ക്കുന്ന വീഡിയോ കൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെക്കരുത് എന്നും അധികൃ തർ ഓർമ്മി പ്പിച്ചു.

ഈജിപ്‌തിലെ ഒരു പ്രമുഖ കമ്പനി നിർമ്മി ക്കുന്ന ഈ മരുന്നു മായി യു. എ. ഇ. യി ലേക്ക് വരരുത് എന്നും യാത്ര ക്കാർക്കു മുന്നറി യിപ്പു നൽകി യിട്ടുണ്ട്.

-Image Credit : WAM

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാർഡുകൾ വഴി പാര്‍ക്കിംഗ് നിരക്കു കള്‍ അടക്കുന്നത് ഞായറാഴ്ച മുതല്‍ പ്രവര്‍ത്തന സജ്ജമാവും

March 11th, 2017

logo-mawaqif-abudhabi-ePathram അബുദാബി : കാർഡുകൾ വഴി മവാഖിഫ് പാര്‍ക്കിംഗ് നിരക്കു കള്‍ അടക്കുന്നത് ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ പ്രവര്‍ത്തന സജ്ജ മാവും.

മവാഖിഫ് ഇ- സേവന ങ്ങൾ വിപുല പ്പെടു ത്തുന്ന തിനും രാജ്യാന്തര നില വാര ത്തിലേക്ക് എത്തി ക്കുന്ന തിനു മുള്ള സാങ്കേതിക ജോലി കൾക്കു വേണ്ടി യാണ് ഓൺ ലൈൻ വഴിയുള്ള നിരക്ക് നൽകു ന്നതിനും കാർഡു കൾ വഴി മവാഖിഫ് പാര്‍ ക്കിംഗ് നിരക്കു കള്‍ അട ക്കു ന്നതി നുമുള്ള സൗകര്യ ങ്ങൾ താല്‍ക്കാലി കമാ യി നിറുത്തി വെച്ചത് എന്നും ഈ ദിവസ ങ്ങളിൽ നാണയ ങ്ങൾ ഉപ യോഗിച്ച് നിരക്ക് അടക്കു ന്നതിനു തടസ്സ ങ്ങള്‍ ഉണ്ടാ വുക യില്ല എന്നും ട്രാൻസ്‌പോർട് സെന്റർ അസി. ഡയറ ക്ടർ മുഹമ്മദ് അഹ്മദ് അൽമുഹൈരി വ്യക്ത മാക്കി.

മാര്‍ച്ച് 9 വ്യഴാഴ്ച രാവിലെ പത്തു മണി മുതല്‍ ഞായർ രാവിലെ എട്ടു മണി വരെ യാണ് പാർക്കിംഗ് നിരക്ക് കാർഡു കൾ വഴി അടക്കു ന്നതിനു നിയന്ത്രണം ഏർ പ്പെടുത്തി യിട്ടു ള്ളത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി യില്‍ വാഹനം ഇടിച്ച് മലയാളി യുവതി മരിച്ചു
Next »Next Page » എം. ഐ. സി. ഫ്രണ്ട്സ് ഒത്തു ചേരൽ വേറിട്ട അനുഭവമായി »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine