ലുലു ഹൈപ്പർ മാര്‍ക്കറ്റില്‍ ബ്രിട്ടീഷ്‌ ഫെസ്റ്റ് തുടങ്ങി

May 10th, 2013

british-food-festival-at-lulu-hypermarket-ePathram
അബുദാബി : ബ്രിട്ടന്റെ ഭക്ഷണ വിഭവങ്ങളും സംസ്കാരവും ലോക ജനത യിലേക്ക് എത്തിക്കുന്ന തിനായി ഒരുക്കുന്ന ബ്രിട്ടീഷ്‌ ഫെസ്റ്റ് അബുദാബി യില്‍ തുടക്കമായി.

അബുദാബി മുശ്രിഫ് മാളിലെ ലുലു ഔട്ട്‌ ലെറ്റിൽ നടന്ന ചടങ്ങിൽ യു എ ഇ ബ്രിട്ടീഷ്‌ അംബാസഡർ ഡോമിനിക് ജെർമി ബ്രിട്ടീഷ്‌ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു.

എം. കെ. ഗ്രൂപ്പ്‌ എം. ഡി. എം എ യൂസഫലി, എക്സിക്യൂട്ടീവ്‌ ഡയരക്ടര്‍ അഷ്‌റഫ്‌ അലി, ഡയരക്ടര്‍ രാജാ അബ്ദുല്‍ ഖാദര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ബ്രിട്ടനില്‍ ആരംഭിച്ച സംഭരണ കേന്ദ്ര ത്തിലൂടെ കൂടുതല്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ലുലു ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് ഉദ്ഘാടന ച്ചടങ്ങില്‍ എം. എ. യൂസഫലി പറഞ്ഞു.

ബ്രിട്ടീഷ്‌ ഫെസ്റ്റില്‍ ഒരുക്കിയ ഭീമന്‍ കേക്ക് സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു. ഈ മാസം 18 നു ബ്രിട്ടീഷ്‌ ഫെസ്റ്റ് അവസാനിക്കും .

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ലുലുവിൽ ജൈവ പച്ചക്കറികൾ ലഭ്യമാക്കും : യൂസഫലി

April 25th, 2013

ma-yousufali-epathram

അബുദാബി : പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യാന്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അബുദാബി യിലെ സായ്ദ് ഹയര്‍ ഓര്‍ഗനൈ സേഷനുമായി ധാരണ യില്‍ എത്തി. ഇത്‌ സംബന്ധിച്ച ധാരണാ പത്ര ത്തില്‍ സായിദ് ഹയര്‍ ഓര്‍ഗനൈ സേഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് ഫദല്‍ അല്‍ഹമേലി യും ലുലു ഗ്രൂപ്പ് എം. ഡി. എം.എ. യൂസഫലിയും ഒപ്പുവെച്ചു.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് അല്‍ നഹ്യാന്‍ രൂപം നല്കിയ ‘സായ്ദ് ഹയര്‍ ഓര്‍ഗനൈസേഷ’ന്റെ കീഴിലുള്ള കൃഷിപ്പാട ങ്ങളിലാണ് ജൈവ പച്ചക്കറികള്‍ ഉത്പാദി പ്പിക്കുന്നത്. ശാരീരികവും മാനസിക വുമായി ദൗര്‍ബല്യ മുള്ള യു. എ. ഇ. പൗരന്മാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

ഇവരെ സമൂഹ ത്തിന്റെ മുഖ്യ ധാര യിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമ മാണ് സായ്ദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ നടത്തുന്നത്. രാസ വളങ്ങള്‍ ഒഴിവാക്കി യാണ് പച്ചക്കറി കൃഷി നടത്തുന്നത്. പ്രതിമാസം 30,000 കിലോഗ്രാം പച്ചക്കറി യാണ് ഇവിടെ നിന്ന് ലുലു ഗ്രൂപ്പ് സ്വീകരിക്കുക. ക്രമേണ ഇവര്‍ ഉത്പാദിപ്പിക്കുന്ന പച്ച ക്കറി മറ്റ് രാജ്യ ങ്ങളി ലേക്ക് കയറ്റുമതി ചെയ്യാനും ലുലു ഗ്രൂപ്പ് തയ്യാറാണെന്ന് എം. ഡി. എം. എ. യൂസഫലി പറഞ്ഞു.

അബുദാബി സോഫിടെല്‍ ഹോട്ട ലില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ അഷറഫലി, സലിം അലി, സായ്ദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍, കൃഷിക്കാര്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേക്ക് മുറിച്ച് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു

April 19th, 2013

al-wahda-mall-lulu-food-fiesta-ePathram
അബുദാബി : അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർ മാര്‍ക്കറ്റില്‍ ആരംഭിച്ച ഭക്ഷ്യമേള, യു. എ. ഇ. യിലെ ഓസ്ട്രേലിയൻ സ്ഥാനപതി പാബ്ലോ കാങ്ങ് കേക്ക് മുറിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു.

വാനില, ഫ്രഷ്‌ക്രീം, ഡ്രൈ ഫ്രൂട്ട് എന്നിവ കൊണ്ടു നാല് ഷെഫുമാര്‍ ചേര്‍ന്ന് നാലു മണിക്കൂര്‍കൊണ്ട് നിര്‍മിച്ച 150 കിലോ തൂക്കമുള്ള ഭീമന്‍ കേക്ക് മുറിച്ചു കൊണ്ടാണ് ഭക്ഷ്യമേളക്ക് തുടക്കം കുറിച്ചത്. പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

lulu-food-fiesta-2013-ePathram

‘ഫുഡ്‌ ഓഫ് ദി വേൾഡ് ‘ എന്ന പേരിൽ ലോകത്തെ വിവി ധ രാജ്യങ്ങളിൽ നിന്നുള്ള പഴ വർഗങ്ങളും പച്ചക്കറി കളും അടക്കം നിര വധി ഭക്ഷ്യ ഉത്പന്ന ങ്ങളുടെ പ്രദര്‍ശനവും വില്പന യുമാണ് ഫുഡ്‌ ഫെസ്റ്റില്‍ നടക്കുക.

ലുലു വിന്റെ എല്ലാ ഹൈപ്പര്‍ മാര്‍ക്കറ്റു കളിലും ഫുഡ്‌ ഫെസ്റ്റ് നടക്കുന്നുണ്ട്. ഇറ്റാലിയൻ, മെക്സിക്കൻ, ഓസ്ട്രേലിയൻ, ഒറിയന്റല്‍, ബിരിയാണി മേള എന്നിങ്ങനെ വിവിധ വിഭാഗ ങ്ങ ളിലായി നടക്കുന്ന ഭക്ഷ്യ മേള മെയ്‌ മാസം വരെ നീണ്ടു നില്ക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

രുചി വൈവിധ്യ ങ്ങളുമായി ‘പെപ്പര്‍മില്‍’ അബുദാബി യില്‍

April 16th, 2013

pepper-mill-inauguration-al-wahda-ePathram
അബുദാബി : ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളുടെ രുചി വൈവിധ്യ ങ്ങള്‍ വിദേശി കള്‍ക്കും കൂടി പകര്‍ന്നു നല്‍കാനായി അബുദാബി അല്‍വഹ്ദ മാളില്‍ ‘പെപ്പര്‍മില്‍’ റെസ്റ്റൊറന്റ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

pepper-mill-inauguration-yousufali-ePathram

പത്മശ്രീ എം.എ. യൂസഫലി യുടെ മുഖ്യ കാര്‍മികത്വ ത്തില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ ലുലു എക്സ്ചേഞ്ച് സി. ഇ. ഓ. അദീബ് അഹ്മദ്, ബര്‍ജീല്‍ ആശുപത്രി എം. ഡി. ഡോ. ഷംസീര്‍ വയലില്‍, ടേബിള്‍സ് ഫുഡ് കമ്പനി സി. ഇ. ഓ. ഷഫീന യൂസഫലി, മോഹന്‍ ജാഷന്മാള്‍ തുടങ്ങി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണ ത്തിന്റെ രുചി ആസ്വദിക്കാന്‍ രണ്ടു വര്‍ഷം മുന്‍പ് ദുബായില്‍ ആരംഭിച്ച ‘പെപ്പര്‍മില്‍’ സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ട ഭോജന ശാലയായി മാറി. ആ രുചിക്ക് ലഭിച്ച അംഗീകാര ത്തിന്റെ തുടര്‍ച്ച യാണ് പെപ്പര്‍മില്‍ അബുദാബി യിലും തുടങ്ങാന്‍ അതിന്റെ പ്രമോട്ടേഴ്‌സ് ആയ ‘ടേബിള്‍സ് ഫുഡ് കമ്പനി’ യെ പ്രേരിപ്പിച്ചത്.

വ്യത്യസ്തവും പൂര്‍ണവുമായ ഭക്ഷണാനുഭവവും ലോക നിലവാരവും ആണ് പെപ്പര്‍മില്ലിന്റെ പ്രവര്‍ത്തന ശൈലിയെന്ന് ‘ടേബിള്‍സ് ഫുഡ് കമ്പനി’ സി. ഇ. ഒ. ഷഫീന യൂസഫലി അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജപമാല കളുടെ പ്രദര്‍ശനം അബുദാബി യില്‍

April 5th, 2013

world-costliest-prayer-beads-exhibition-ePathram
അബുദാബി : ആനക്കൊമ്പ് മുതല്‍ ആമ ത്തോട് വരെ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ജപ മാലകള്‍ സന്ദര്‍ശ കര്‍ക്കായി അപൂര്‍വ കാഴ്ച യൊരുക്കുന്നു.

വജ്രത്തിലും 14 കാരറ്റ്, 24 കാരറ്റ് സ്വര്‍ണ ത്തിലും വെള്ളി യിലും തീര്‍ത്ത അലങ്കാര പ്പണികളുള്ള 270ഓളം ജപ മാല കളുടെ പ്രദര്‍ശനം അബുദാബി എമിറേറ്റ്സ് പാലസി ലാണ് നടക്കുന്നത്.

ആനക്കൊമ്പ്, ആമത്തോട്, തിമിംഗല പ്പല്ല്, തിമിംഗല ത്തിന്റെ കഴുത്തെല്ല് തുടങ്ങിയ വയും മരതകം, മാണിക്യം, പവിഴം, അപൂര്‍വ മുത്തുകള്‍ എന്നിവ യുമടക്കം 100ഓളം വ്യത്യസ്ത വസ്തു ക്കള്‍ ഉപയോഗിച്ചുള്ള 5000 ത്തോളം മുത്തുകള്‍ കലാപര മായി കോര്‍ത്തിണ ക്കിയ ജപമാലകള്‍ ആണിവ.

ആയിരം ഡോളര്‍ മുതല്‍ 60,000 ഡോളര്‍ വരെ വില മതിക്കുന്ന ജപമാലകള്‍ പ്രദര്‍ശന ത്തില്‍ ഇടം പിടിച്ചിരി ക്കുന്നു.

ബ്ളാക്ക് ഡയ്മണ്ട്, 46.46 ഗ്രാം 14 കാരറ്റ് സ്വര്‍ണം, 275 വൈറ്റ് ഡയ്മണ്ടുകള്‍ എന്നിവ യാണ് 60,000 ഡോളറിന്റെ ജപ മാല നിര്‍മിക്കാനായി ഉപയോഗി ച്ചിരിക്കുന്നത്.

തുര്‍ക്കി യിലെ 60 കലാകാരന്മാര്‍ കൈ കൊണ്ട് നിര്‍മിച്ച ഇവ ഓട്ടോമന്‍ നാഗരികത പ്രതിഫലി പ്പിക്കുന്നതാണ്. തുര്‍ക്കി വ്യവസായി ബറാത് സര്‍ദര്‍ നസീറോലു 2007 മുതല്‍ ശേഖരിച്ച് തുടങ്ങിയ ജപമാല കളാണ് ഇവ.

സാധാരണ ജപമാല കളുടെ ശേഖരണ മായിരുന്നു അദ്ദേഹ ത്തിന്റെ ആദ്യ ഹോബി.

പിന്നീട് ഗവേഷണം നടത്തി സാധാരണ ജപമാല കളും കലാമൂല്യ മുള്ളവയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി. എന്നിട്ട് അവ നിര്‍മിക്കുന്ന വരെ നേരില്‍ ചെന്നു കണ്ട് ശേഖരിക്കുക യായിരുന്നു.

ഓട്ടോമന്‍ സംസ്കാര ത്തെയും കലയെയും ലോക ത്തിന് കാണിച്ച് കൊടുക്കാനാണ് ഇത്തര മൊരു വിസ്മയ കലാശേഖരം യു. എ. ഇ. യില്‍ പ്രദര്‍ശിപ്പി ക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശനം ജൂണ്‍ 30ന് സമാപിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

55 of 561020545556

« Previous Page« Previous « അബുദാബി യില്‍ സ്വദേശി വല്‍ക്കരണ നീക്കം ഊര്‍ജ്ജിതം
Next »Next Page » പാചക മത്സരം »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine