ദോഹ : ഡോണ്‍ വിഷ്വൽ ഗ്രൂപ്പിന്റെ ബാനറിൽ സലാം കൊടിയത്തൂർ അണിയി ച്ചൊരുക്കിയ ‘കുതന്ത്ര ശിരോമണി’ എന്ന ടെലി ഫിലിമിന്റെ ഖത്തറിലെ പ്രകാശനം സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ സള്‍ഫർ കെമിക്കൽ മാനേജിംഗ് ഡയറക്ടർ അഹമ്മദ് തൂണേരിക്ക് ആദ്യ പ്രതി നല്‍കി സിജി ഖത്തർ ചാപ്റ്റർ പ്രസിഡണ്ടും എം. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. പി. ഷാഫി ഹാജി നിര്‍വഹിച്ചു.
സമകാലിക സമൂഹ ത്തിൽ ധാര്‍മിക മൂല്യ ങ്ങളിൽ ഊന്നി നിന്നു കൊണ്ട് സലാം കൊടിയത്തൂര്‍ നിര്‍വഹിക്കുന്ന കലാപ്രവര്‍ത്തനം ശ്ലാഘനീയ മാണെന്നും നന്മയെ സ്‌നേഹി ക്കുവരെല്ലാം ഇത്തരം സംരംഭ ങ്ങളെ പിന്തുണക്കണ മെന്നും സി. ഡി. പ്രകാശനം ചെയ്തു കൊണ്ട് ഡോ. എം. പി. ഷാഫി ഹാജി പറഞ്ഞു.
സലാം കൊടിയ ത്തൂരിന്റെ എല്ലാ ചിത്രങ്ങളും പോലെ കുതന്ത്ര ശിരോമണിയും കാഴ്ച യുടെയും സന്ദേശ ത്തിന്റേയും പുതിയ സംവേദന തലങ്ങൾ ആസ്വാദകര്‍ക്ക് നല്‍കും എന്നാണു പ്രതീക്ഷ എന്ന് ചടങ്ങില്‍ പങ്കെടുത്ത എം. ടി. നിലമ്പൂർ പറഞ്ഞു.
ട്രൈവാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാർ ചോമ യിൽ, സൗദി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ. കെ. എം. മുസ്തഫ സാഹിബ്, ഫാലഹ് നാസര്‍, ഫാലഹ് ഫൗണ്ടേ ഷൻ ജനറല്‍ മാനേജർ കെ. വി. അബ്ദുല്ല ക്കുട്ടി, അക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശുക്കൂർ കിനാലൂർ, ടെക്മാര്‍ക് എഞ്ചിനീയറിംഗ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അഷ്‌റഫ്, ഡോ. ജസ്റ്റിന്‍ ആന്റണി, സൂപ്പർ സ്റ്റാർ അസീസ് തുടങ്ങി നിരവധി പ്രമുഖർ പരിപാടി യിൽ സംബന്ധിച്ചു.
കുതന്ത്ര ശിരോമണി എന്ന സിനിമ യുടെ ഖത്തറിലെ വിതരണ ക്കാരായ മീഡിയാ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സീനിയർ മാര്‍ക്കറ്റിംഗ് എക്‌സിക്യൂ ട്ടീവ് അബ്ദുൽ ഫത്താഹ് നിലമ്പൂർ നന്ദി പറഞ്ഞു.
കോപ്പി കള്‍ക്ക് ഖത്തറില്‍ 44 32 48 53, 55 01 96 26 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.
തയാറാക്കിയത് : കെ. വി. അബ്ദുൽ അസീസ്, ചാവക്കാട് – ഖത്തർ