ദുബായ് : അന്തരിച്ച പ്രമുഖ ചലച്ചിത്രകാരന്‍ ഭരതന്റെ സ്മരണാര്‍ത്ഥം ‘സൃഷ്ടി ദുബായ്’ സംഘടിപ്പിക്കുന്ന രണ്ടാമത് ‘ഭരതന്‍ മെമ്മോറിയല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍’ മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ ദുബായ് ഗിസൈസിലെ എമിറേയ്റ്റ്സ് കോളേജില്‍ നടക്കും.
പത്ത് മിനിട്ട് മുതല്‍ മുപ്പതു മിനിറ്റ് വരെ ദൈര്‍ഘ്യം ഉള്ള ചിത്രങ്ങളാണ് ഈ മത്സര ത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉള്ളത്. ഫെബ്രുവരി 26 നു മുന്‍പ് ലഭിക്കുന്ന ചിത്ര ങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കൂ എന്ന് സംഘാടകര്‍ അറിയിച്ചു.
(പ്രവേശന ഫീസ് ഈടാക്കുകയില്ല).
വിശദ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 25 71 016 – അനില്‍ കുമാര്‍)