ബിരിയാണിയും മാപ്പിളപ്പാട്ടും പിന്നെ മൈലാഞ്ചിയും

August 22nd, 2014

biriyani-mappilappatu-mylanchi-eid-celebration-competitions-for-ladies-ePathram
ദുബായ് : മലബാറിലെ കല്യാണ വീടുകളിലെ ബിരിയാണിയും മാപ്പിള പ്പാട്ടും മൈലാഞ്ചിയും ഓര്‍മ പ്പെടുത്തി ക്കൊണ്ട് ദുബായില്‍ പ്രത്യേക പരിപാടി ഒരുക്കി. സ്‌കോപ് ഇവെന്റ്‌സ് നടത്തിയ ‘ബിരിയാണി ചെപ്പിലെ മാപ്പിള പ്പാട്ട്’ എന്ന പരിപാടി യില്‍ ബിരിയാണി പാചക മത്സരവും മാപ്പിള പ്പാട്ടും കൂടെ മൈലാഞ്ചി വരയും ഒന്നിച്ച പ്പോള്‍ കാണികള്‍ക്കും അത് കൗതുകം പകര്‍ന്നു. നജ്മു സജല, റാഷിദ്, മുജീബ് പേരാമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ബിരിയാണി പാചക മത്സര ത്തില്‍ വയലറ്റ് ജോണ്‍സണ്‍ ഒന്നാം സ്ഥാനവും നജല സാബില്‍, സജ്‌ന ഫാസില്‍ എന്നിവര്‍ രണ്ടാം സ്ഥാനവും അഫ്‌നി ശാം, സജ്‌ന അബ്ദുല്‍ റസാക്ക് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

അയച്ചു തന്നത് : സുബൈർ വെള്ളിയോട് -ദുബായ്

- pma

വായിക്കുക: , ,

Comments Off on ബിരിയാണിയും മാപ്പിളപ്പാട്ടും പിന്നെ മൈലാഞ്ചിയും

സൈനിക സേവനം വിശുദ്ധമായ കര്‍ത്തവ്യം : ശൈഖ ഫാത്തിമ

August 12th, 2014

national-and-reserve-service-authority-ePathram
അബുദാബി : സൈനിക സേവനം വിശുദ്ധമായ കര്‍ത്തവ്യ മാണ് എന്ന് ഫാമിലി ഡെവലപ്മെന്റ് ഫൌണ്ടേഷന്‍ അദ്ധ്യക്ഷയും ജനറല്‍ വിമന്‍സ് യൂണിയന്‍ മേലധികാരിയു മായ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്.

നാഷണല്‍ ആന്‍ഡ് റിസര്‍വ് സര്‍വീസ് അതോറിറ്റി സംഘടിപ്പിച്ച ‘നാഷണല്‍ സര്‍വീസ് എ ഹോളി ഡ്യൂട്ടി’ എന്ന സെമിനാറില്‍ പ്രസംഗി ക്കുക യായിരുന്നു ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്. യു. എ. ഇ. സൈന്യ ത്തില്‍ ചേരാന്‍ സ്വദേശി വനിത കള്‍ പ്രദര്‍ശിപ്പിച്ച ആവേശ ത്തെ അവര്‍ പ്രകീര്‍ത്തിച്ചു.

രാജ്യ ത്തിന്റെ പരമാധികാരവും നേട്ട ങ്ങളും സംരക്ഷിക്കാനും രാജ്യത്തിനു വേണ്ടി ത്യാഗം അനുഷ്ഠിക്കാനും സ്വദേശി വനിതകള്‍ ക്കുള്ള താല്‍പര്യം വ്യക്ത മാക്കുന്നതാണ് സൈനിക സേവന ത്തിനായുള്ള റിക്രൂട്ട്മെന്റ് കേന്ദ്ര ങ്ങളില്‍ സ്ത്രീകള്‍ തടിച്ചു കൂടിയത് എന്നും രാജ്യത്തോ ടുള്ള സ്നേഹ ത്തിന്റെയും വിശ്വസ്തത യുടെയും അടയാള മായി രുന്നു ഇതെന്നും ശൈഖ ഫാത്തിമ വ്യക്തമാക്കി.

വെല്ലു വിളി കളെ നേരിടാനും നിസ്വാര്‍ഥത ശീലി ക്കാനും നേതൃ പാടവവും വ്യക്തി ഗത മായ കഴിവു കളും വികസി പ്പിക്കാന്‍ സഹായി ക്കുന്ന താണു സൈനിക സേവനം.

വിശുദ്ധ മായ കര്‍ത്തവ്യം മാത്രമല്ല, ഉത്തര വാദിത്വങ്ങള്‍ ഏറ്റെടു ക്കാനുള്ള ശേഷിയും സൈനിക സേവനം പ്രദാനം ചെയ്യുന്നത് എന്നും ശൈഖ ഫാത്തിമ കൂട്ടി ചേർത്തു.

നാഷണല്‍ ആന്‍ഡ് റിസര്‍വ് സര്‍വീസ് ചെയര്‍മാന്‍ സ്റ്റാഫ് മേജര്‍ ജനറല്‍ പൈലറ്റ് ശൈഖ് അഹമ്മദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍, ഉന്നത സൈനിക ഉ ദ്യോഗസ്ഥ കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

Comments Off on സൈനിക സേവനം വിശുദ്ധമായ കര്‍ത്തവ്യം : ശൈഖ ഫാത്തിമ

അബുദാബിയില്‍ സഹോദരി സംഗമം

June 16th, 2014

kids-epathram

അബുദാബി : ഐ. സി. എഫ്. അബുദാബി ചാപ്റ്റർ കുടുംബിനി കള്‍ക്കായി അബുദാബിയില്‍ സഹോദരി സംഗമം സംഘടി പ്പിക്കുന്നു. ജൂണ്‍ 19 വ്യാഴം വൈകുന്നേരം 7.30-ന് അബുദാബി മദീനാ സായിദ് ലുലു പാര്‍ട്ടി ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടി യില്‍ ”മക്കളെ വളര്‍ത്തു മ്പോള്‍” എന്ന വിഷയ ത്തില്‍ മനഃശാസ്ത്രജ്ഞന്‍ ഡോ. അബ്ദുസ്സലാം ഓമശ്ശേരി ക്ളാസ്സ് എടുക്കും.

കുട്ടികള്‍ക്കായി പ്രത്യേക വിനോദ വിജ്ഞാന പരിപാടി കളും ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് : 050 30 34 800

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

March 9th, 2014

അബുദാബി : സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കു സഹായം എത്തിച്ചു കൊണ്ട് അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആള്‍ കേരള വിമണ്‍സ് കോളജ് അലംനി (AKWCA ) മാതൃകയായി.

ഈ കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിധവകള്‍ക്കും നിര്‍ദ്ധനരായവര്‍ക്കുമായി 59 തയ്യല്‍ മെഷ്യനുകള്‍ വിതരണം ചെയ്തു.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനം തിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ സഹായം എത്തിച്ചിരിക്കുന്നത്. മൂന്ന് അര്‍ബുദ രോഗി കള്‍ക്കു ചികില്‍സാ സഹായവും എത്തിച്ചു.

വടക്കന്‍ ജില്ലകളിലുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാചക മല്‍സരം : പങ്കാളികളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി

March 2nd, 2014

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സംഘടി പ്പിച്ച പാചക മത്സര ത്തില്‍ വിവിധ വിഭാഗ ങ്ങളിലായി നിരവധി പേര്‍ പങ്കെടുത്തു.

41 പേര്‍ മല്‍സരിച്ച വെജിറ്റബിള്‍ വിഭാഗ ത്തില്‍ ബിന്നി ടോമിയും ദീന മുഹമ്മദ് അഫ്‌സലും ഒന്നാം സ്ഥാനം കരസ്ഥ മാക്കി. നിഷ ഫൈസല്‍ രണ്ടാം സമ്മാന ത്തിന് അര്‍ഹ യായി. മൂന്നാം സ്ഥാനം റെജി മധു, നര്‍ത്ത അശ്വിന്‍ പൈ എന്നിവര്‍ പങ്കിട്ടു.

46 പേര്‍ പങ്കെടുത്ത നോണ്‍ വെജിറ്റബിള്‍ പാചക മത്സര ത്തില്‍ രൂപാലു ബറുഡെ ഒന്നാം സമ്മാനം നേടി. നജ്‌ല റഷീദും റഷീദ ഹസ്സനും രണ്ടാം സ്ഥാനങ്ങള്‍ പങ്കിട്ടെ ടുത്തു. നസ്‌റീന്‍ ഹമീസ് യാസിന്‍ മൂന്നാം സ്ഥാനം കരസ്ഥ മാക്കി.

പുഡ്ഡിംഗ് വിഭാഗ ത്തില്‍ കെ. മമത, ഹസീബ അബ്ദുള്ള, ജാസ്മിന്‍ അബ്ദുള്ള എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. 46 പേര്‍ മത്സര ത്തില്‍ പങ്കെടുത്തു. പാചക വിദഗ്ദ രായ രാഗേഷ്, സ്വപ്ന, ഗഫൂര്‍, നാദി എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍.

വര്‍ഷ ങ്ങളായി സെന്റര്‍ മിനി ഹാളില്‍ വെച്ച് നടത്താറുള്ള പാചക മത്സരം, ഇത്തവണ പങ്കാളി കളുടെ ബാഹുല്യം കാരണം കെ. എസ്. സി. പ്രധാന ഓഡിറ്റോറിയ ത്തിലേയ്ക്ക് മാറ്റി.

കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍ നമ്പൂതിരി യുടെ നേതൃത്വ ത്തില്‍ വനിതാ വിഭാഗവും സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും പാചക മത്സര ത്തിന് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതിയ ഭരണ സമിതി : ഡി. നടരാജന്‍ പ്രസിഡന്റ്
Next »Next Page » നേത്ര പരിശോധന ക്യാമ്പ്‌ »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine