അബുദാബി : കൊവിഡ് വൈറസ് പ്രതിരോധ ത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ദേശീയ അണു നശീകരണ യജ്ഞം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗ മായി മുസ്സഫ 7, 8 ബ്ലോക്കു കളിലെ അണു നശീകരണ പരിപാടിയും കൊവിഡ് ടെസ്റ്റും പുതിയൊരു ഘട്ടം ഇന്ന് തുടങ്ങും. പൊതു ആരോഗ്യ സുരക്ഷയുടെ ഭാഗമായി കൊറോണ വൈറസ് വ്യാപനം തടയുവാന്‍ ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ നിരവധി സ്ഥാപനങ്ങള്‍ സഹകരിക്കുന്നുണ്ട്.
അണുനശീകരണ യജ്ഞത്തിന്റെ ഫലം കൃത്യമായി ലഭിക്കണം എങ്കില്‍ മുസ്സഫയിലെ തദ്ദേശ വാസികള്‍ ഇതിനോട് സഹകരിക്കണം. ഈ യജ്ഞം നയിക്കുന്ന വരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അനധികൃമായി രാജ്യത്ത് തങ്ങുന്നവര്‍ ആരെങ്കിലും തന്നെ ഈ ഭാഗ ങ്ങളില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് എതിരെ നിയമ നടപടി കള്‍ സ്വീകരിക്കില്ല എന്നും എന്നും അധികൃതര്‍ അറിയിച്ചു.
അബുദാബിയിലെ മുസഫ പ്രദേശത്തെ, അണുവിമുക്തമാക്കൽ പ്രോഗ്രാമിന്റെയും കോവിഡ്-19 ടെസ്റ്റിംഗിന്റെയും പുതിയൊരു ഘട്ടം ഇന്ന് ബ്ലോക്ക് 7,8-ൽ തുടങ്ങും. പിന്തുണ നൽകുന്ന സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട്, ആരോഗ്യ മന്ത്രാലയമാണ് ഈ പോഗ്രാം നടപ്പിലാക്കുന്നത്. pic.twitter.com/bVY1g7n8No
— مكتب أبوظبي الإعلامي (@admediaoffice) June 15, 2020
അതു പോലെ അൽ ഐന്‍ ഇൻഡസ്ട്രിയൽ ഏരിയ യിലെ അണു നശീ കരണ യജ്ഞവും കൊവിഡ്-19 ടെസ്റ്റിംഗിഗ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടവും ഇന്ന് തുടങ്ങും.
ഈ പ്രദേശങ്ങള്‍ അണു വിമുക്തമാക്കുന്ന സമയത്ത്, തൊഴിലാളി കൾ ഇവിടേക്ക് വരുന്നതും പോകുന്നതും നിയന്ത്രിച്ചു കൊണ്ട് ദൈനംദിന പ്രവർത്തന ങ്ങൾ തടസ്സമില്ലാതെ തുടരും. അണു നശീകരണ യജ്ഞം മുന്‍ഘട്ട ങ്ങളുടെ വിജയം ഉള്‍കൊണ്ടാണ് പുതിയ ഘട്ടം നടപ്പാക്കുന്നത്.
Image Credit : N C E M A