കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചു : യു. എ. ഇ. യിൽ ചൂടും മഴയും വർദ്ധിക്കും

March 28th, 2017

climate-change-will-hit-uae-sectors-ePathram
അബുദാബി : എമിറേറ്റ്സ് വൈല്‍ഡ് ലൈഫ് സൊൈസറ്റി (EWS) യും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (WWF) എന്നിവര്‍ സംയു ക്ത മായി തയ്യാറാ ക്കിയ യു. എ. ഇ. കാലാ വസ്ഥാ വ്യതി യാന റിപ്പോർട്ട് അനു സരിച്ച് യു. എ. ഇ. യിൽ മണൽ ക്കാറ്റോടു കൂടിയ അത്യുഷ്ണമുള്ള വേനലിനും വെള്ള പ്പൊക്കം ഉണ്ടാ യേക്കാവുന്ന ശക്ത മായ മഴക്കും വർദ്ധിച്ച ഇൗർപ്പത്തിനും സാദ്ധ്യത എന്ന് കണ്ടെത്തി.

ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ റിപ്പോര്‍ട്ടു ചെയ്ത താണു ഇക്കാര്യം.

ഉയർന്ന അന്തരീക്ഷ ഉൗഷ്മാവും ഇൗർപ്പ നിലയും തൊഴി ലാളി കളുടെ അദ്ധ്വാന ഫലം കുറക്കു കയും ജന ങ്ങളുടെ ആരോഗ്യ ത്തിന് ദോഷ കര മാവു കയും ചെയ്യും. ഇതു കാരണം സമ്പദ് വ്യവ സ്ഥയിൽ പ്രതി വർഷം 735 കോടി ദിർഹ ത്തിെൻറ നഷ്ടം ഉണ്ടായേക്കാം എന്നു റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

എയർ കണ്ടീഷൻ സംവി ധാന ങ്ങളുടെ ആവശ്യ കത വർദ്ധി ക്കുന്ന തിനാൽ ഉൗർജ്ജ സ്രോതസ്സു കൾക്ക് വലിയ ആഘാതം ആയി രിക്കും. 2050ഒാടെ വേനൽ ക്കാല മാസ ങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപ നിലയും പത്ത് ശതമാനം ഇൗർപ്പ നിലയും വർദ്ധി ക്കും എന്നും റിപ്പോർട്ട് വ്യക്ത മാക്കുന്നു.

വെള്ള പ്പൊക്കം ഉണ്ടാവും വിധത്തില്‍ ശൈത്യ കാലത്ത് മഴ വർദ്ധിക്കും. കാലാ വസ്ഥാ വ്യതി യാനം കാരണ മായുള്ള ഭീഷണി കൾ വില യിരുത്താൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യ മാണ് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലയാളി നഴ്‌സുമാരെ സമാജം ആദരിക്കുന്നു

March 23rd, 2017

health-plus-medical-camp-0-epathram
അബുദാബി : ഗൾഫ് രാജ്യങ്ങളിൽ ഇരുപതു വർഷം സേവനം ചെയ്ത മലയാളി നഴ്‌സുമാരെ അബുദാബി മലയാളി സമാജം ആദരിക്കുന്നു.

‘സാന്ത്വന വീഥി യിലെ മാലാഖ മാർക്ക് അബു ദാബി മലയാളി സമാജ ത്തിെൻറ സ്നേഹാ ദരം’ എന്ന പേരിൽ യൂണി വേഴ്സൽ ആശുപത്രി യുടെ സഹ കരണ ത്തോടെ മാര്‍ച്ച് 24 വെള്ളി യാഴ്ച രാത്രി എട്ടു മണിക്കു മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ ഒരു ക്കുന്ന പരി പാടി യില്‍ വെച്ച് യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിലെ ആശു പത്രി കളിൽ സേവനം അനുഷ്‌ഠി ക്കുന്ന അമ്പതോളം നഴ്‌സു മാരെ യാണ്‍ ആദരിക്കുക.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ജനന സർട്ടി ഫിക്കറ്റു കൾ നല്‍കാന്‍ യൂണി വേഴ്സല്‍ ആശു പത്രിക്ക് അനുമതി

March 18th, 2017

abudhabi-health-authority-haad-with-universal-hospital-ePathram
അബുദാബി : യൂണിവേഴ്‌സൽ ആശു പത്രി യിൽ നിന്നും ജനന സര്‍ട്ടിഫി ക്കറ്റുകൾ നൽകുവാൻ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി (ഹാദ്) അനുമതി നൽകി. അബു ദാബി യിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് കമ്യൂ ണിറ്റി റിലേഷൻ വിഭാഗം തലവൻ മർവാൻ സയീദ് അൽ മർ സൂഖി, യൂണി വേഴ്‌ സൽ മാനേ ജിംഗ് ഡയറക്ടർ ഡോക്ടർ ഷബീർ നെല്ലിക്കോട് എന്നിവർ ധാരണാ പത്ര ത്തിൽ ഒപ്പു വെച്ചു. ഇതോടെ യൂണി വേഴ്‌സൽ ഗ്രൂപ്പിലെ എല്ലാ ആശു പത്രി കളിൽ നിന്നും ജനന സര്‍ട്ടി ഫി ക്കറ്റുകൾ ലഭ്യമാവും.

birth-certificate-in-universal-hospital-ePathram

ഇത്തരം സേവനങ്ങൾ ഏറ്റവും എളുപ്പ ത്തിലും വേഗ ത്തിലും പൊതു ജന ങ്ങൾക്ക് ലഭ്യമാ ക്കുക എന്ന ലക്ഷ്യത്തോ ടെയാണ് അത്യാധുനിക സൗകര്യ ങ്ങളോടെ അബു ദാബിയിൽ പ്രവർ ത്തി ക്കുന്ന മികച്ച സ്വകാര്യ ആശു പത്രി യായ യൂണി വേഴ്‌സലിൽ ഈ സൗകര്യം നൽകുന്നത് എന്ന് മർവാൻ സയീദ് അൽ മർ സൂഖി പറഞ്ഞു.

യൂണി വേഴ്‌സലിൽ ഈ സംവി ധാനം വേണം എന്നുള്ള ആരോഗ്യ വകുപ്പിന്റെ താല്പര്യ മാണ് പൊതു ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമായ ഈ സൗകര്യം ഒരു ക്കുവാൻ ഇട യായത് എന്ന് ഡോക്ടർ ഷബീർ നെല്ലിക്കോട് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്

March 14th, 2017

flumox-medicine-not-allowed-in-uae-ePathram
ദുബായ് : ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്. ഇനി മുതൽ ഈ മരുന്ന് രാജ്യത്ത് അനുവദനീയം അല്ല എന്നും ലഭ്യ മാവുക യില്ലാ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഫ്‌ളു മോക്‌സ് യു. എ. ഇ. യിൽ റജിസ്‌റ്റർ ചെയ്‌തിട്ടില്ല എന്നും മരുന്നു കളെ കുറിച്ചും ആരോഗ്യ സംബന്ധ മായ വിഷയ ങ്ങളെ കുറിച്ചും പ്രതി പാദി ക്കുന്ന വീഡിയോ കൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെക്കരുത് എന്നും അധികൃ തർ ഓർമ്മി പ്പിച്ചു.

ഈജിപ്‌തിലെ ഒരു പ്രമുഖ കമ്പനി നിർമ്മി ക്കുന്ന ഈ മരുന്നു മായി യു. എ. ഇ. യി ലേക്ക് വരരുത് എന്നും യാത്ര ക്കാർക്കു മുന്നറി യിപ്പു നൽകി യിട്ടുണ്ട്.

-Image Credit : WAM

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രശാന്ത് മങ്ങാട് എൻ. എം. സി. ഹെൽത്തിന്റെ സി. ഇ. ഒ.

March 9th, 2017

prasanth-mangat-epathram
അബുദാബി : ഗൾഫ് മേഖല ഉൾപ്പെടെ വിവിധ രാജ്യ ങ്ങളി ലായി വ്യാപിച്ചു വള രുന്ന എൻ. എം. സി. ഹെൽത്ത് പി. എൽ. സി. യുടെ പുതിയ ചീഫ് എക്സി ക്യൂട്ടീവ് ഓഫീ സറായി പ്രശാന്ത് മങ്ങാടിനെ നിയമിച്ചു. നിലവിൽ ഡെപ്യൂട്ടി സി. ഇ. ഒ. യുടെയും എക്സി ക്യൂട്ടീവ് ഡയ റക്ടറു ടെയും ചുമതല വഹിച്ചു വരുന്ന പ്രശാന്തി ന്റെ നിയമനം മാർച്ച് 8 മുതൽ പ്രാബല്യ ത്തിൽ വരും.

കഴിഞ്ഞ ഒരു വ്യാഴ വട്ട ക്കാല മായി എൻ. എം. സി. യിൽ വിവിധ തസ്തി കകളിൽ പ്രവർത്തി ക്കുന്ന പ്രശാന്ത് മങ്ങാട്, എൻ. എം. സി. ഹെൽത്ത് കെയർ ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചി ന്റെ പ്രീമിയം കാറ്റ ഗറി യിൽ പ്രവേ ശിക്കു ന്നതിനും നവീന മായ ബിസിനസ്സ് നയ ങ്ങളി ലൂടെ ചെറിയ കാല യളവു കൊണ്ട് കമ്പനിയെ അജയ്യ സ്ഥാനത്ത് എത്തി ക്കുന്ന തിലും വഹിച്ച നിസ്തുല മായ പങ്ക് പരി ഗണിച്ച് എൻ. എം. സി. സ്ഥാപ കൻ ഡോ. ബി. ആർ. ഷെട്ടി യാണ് സി. ഇ. ഒ. സ്ഥാന ത്തേക്ക് ശുപാർശ ചെയ്തത്. സ്ഥാനം ഒഴി യുന്ന സി. ഇ. ഒ. ഡോ. ബി. ആർ. ഷെട്ടി, ചെയർ മാൻ എച്ച്. ജെ. മാർക്ക് ടോംപ്‌കിൻസി നൊപ്പം ജോയിന്റ് നോൺ. എക്സി ക്യൂട്ടീവ് ചെയർ മാനാ യി തുടരും.

1975 ൽ അബു ദാബി യിൽ ചെറിയ ഒരു ക്ലിനിക്കും ഫാർമസിയു മായി ഡോ. ബി. ആർ. ഷെട്ടി യുടെ നേതൃത്വ ത്തിൽ ആരംഭിച്ച എൻ. എം. സി. ക്ക് ഇപ്പോൾ ഗൾഫിലും യൂറോപ്പിലും ഉൾപ്പെടെ ആറ് രാജ്യ ങ്ങളി ലായി നിത്യേന 11,000 ൽ പരം രോഗി കളെ പരി ചരി ക്കുന്ന മുപ്പത് ആശു പത്രി കളും 1,200 ഓളം ഡോക്ടർ മാരും ഉൾപ്പെ ടുന്ന വലിയൊരു ശൃംഖല യുണ്ട്.

ആരോഗ്യ രക്ഷാ രംഗത്ത് ദശക ങ്ങളി ലൂടെ അതി പ്രശസ്ത മായ എൻ. എം. സി. എന്ന വലിയ പ്രസ്ഥാന ത്തിന്റെ സി. ഇ. ഒ. പദവി വലിയ സന്തോ ഷവും അതിലേറെ ചുമതലാ ബോധവും ഉളവാക്കുന്നു എന്ന് പ്രശാന്ത് മങ്ങാട് പ്രതി കരിച്ചു.

തന്റെ ഉത്തര വാദിത്വ ങ്ങൾ തിരിച്ചറി യുവാനും കണിശ മായി നിറ വേറ്റു വാനും ഗുരു തുല്യം കൂടെ നിന്ന ഡോ. ബി. ആർ. ഷെട്ടി എന്ന ധിഷണാ ശാലി യുടെ മാർഗ്ഗ നിർദ്ദേ ശവും അദ്ധ്യാ പനവു മാണ് എൻ. എം. സി. ഹെൽത്ത് കെയറി നെ ആഗോള തല ത്തിലേക്ക് ഉയർ ത്തുവാനും വ്യാപി പ്പി ക്കുവാ നും തനിക്ക് കരുത്തു നൽകിയത് എന്നും പ്രശാന്ത് മങ്ങാട് പറഞ്ഞു.

കാലാനുസൃത മായ മേന്മ കളും സാങ്കേ തിക സൗകര്യ ങ്ങളും ഉൾക്കൊ ണ്ടു കൊണ്ട് ഡോ. ബി. ആർ. ഷെട്ടി എൻ. എം. സി. യിലൂടെ മുന്നോട്ടു വെച്ച മനുഷ്യത്വ പരമായ ചികിത്സാ സംവി ധാന ങ്ങളുടെ വളർച്ചയും വ്യാപന വും തന്റെ പ്രധാന പരി ഗണന ആയിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

എൻ. എം. സി. ഹെൽത്ത് എന്ന നാമ ത്തോടെ 2015ൽ പുതിയ ആഗോള മുഖവും വിലാസവും നേടിയ എൻ. എം. സി. ക്ക് ലഭി ക്കാവുന്ന ഏറ്റവും അനു യോജ്യ നായ ഡോ. ഷെട്ടി യുടെ പിൻ ഗാമി യാണ് പ്രശാന്ത് മങ്ങാട് എന്ന് ഇപ്പോഴത്തെ ഇൻഡി പെൻഡന്റ് നോൺ. എക്സി ക്യൂട്ടീവ് ചെയർ മാൻ എച്ച്. ജെ. മാർക്ക് ടോംപ്‌കിൻസ് പറഞ്ഞു.

അതു പോലെ സുദീർഘ മായ സേവന പരിചയവും പ്രാഗത്ഭ്യ വുമുള്ള ഡോ. ബി. ആർ. ഷെട്ടി ജോയിന്റ് നോൺ. എക്സി ക്യൂട്ടീവ് ചെയർമാനായി വരുന്ന തിനെ ബോർഡ് അംഗ ങ്ങൾ മുക്ത കണ്ഠം സ്വാഗതം ചെയ്യുക യാണ് എന്നും ഈ മാറ്റ ങ്ങൾ ബിസിനസ്സിന് പുതിയ ഊർജ്ജം പകരുവാനും ഓഹരി ഉടമ കൾക്ക് വലിയ നേട്ട ങ്ങൾ ഉറപ്പു വരു ത്തുവാനും സഹായ കമാണ്‌ എന്നും മാർക്ക് ടോംപ്‌കിൻസ് കൂട്ടിച്ചേർത്തു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാട്ടിക മഹല്ല് ഫാമിലി മീറ്റ് : എം. എ. യൂസഫലി ഉദ്‌ഘാടനം ചെയ്യും
Next »Next Page » സുബൈർ തോട്ടിക്കൽ ആൻഡ് പാർട്ടി യുടെ ‘തടവറ യിലെ സുൽ’ത്താൻ അബു ദാബി യിൽ »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine