അബുദാബി : കാൻസർ രോഗം മുൻകൂട്ടി കണ്ടെത്തി അനുയോജ്യ മായ ചികിത്സാ രീതികൾ ചെയ്യുന്നതി നായുള്ള നവീന സജ്ജീകരണ ങ്ങൾ ഉൾക്കൊള്ളി ച്ച് പുതിയ വി. പി. എസ്. ആശുപത്രി അബുദാബി യിൽ തുറന്നു പ്രവർത്തനം ആരംഭിക്കും എന്ന് അബുദാബി യിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളന ത്തിൽ വി. പി. എസ്. ആശുപത്രി അധികൃതർ അറിയിച്ചു.
കാൻസർ പരിശോധനാ രംഗത്ത് കൊറിയ ആസ്ഥാനമായി പ്രവർത്തി ക്കുന്ന സിയോൾ സെന്റ് മേരിസ് ഹോസ്പിറ്റലും അബുദാബി യിലെ വി. പി. എസ്. ഹെൽത്ത് കെയർ ഗ്രൂപ്പും ഇതിനായി യോജിച്ച് പ്രവർത്തി ക്കാൻ ധാരണയായി. അസുഖം മുൻകൂട്ടി കണ്ടെത്തി പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്തുക എന്ന ആശയം ആണ് പുതിയ സംരംഭ ത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി മാളു കൾ കേന്ദ്രീകരിച്ച് വിദഗ്ദർ ഉൾക്കൊള്ളുന്ന ഹെൽത്ത് പ്രമോഷൻ കേന്ദ്ര ങ്ങളും അതിലൂടെ ബോധവത്കരണവും ചികിത്സയും നടത്തും. മെഡിക്കൽ ടൂറിസം രംഗത്തും പുതിയ സംരംഭം പ്രവർത്തനം വ്യാപിപ്പിക്കും. അബുദാബി മറിനാ മാളിൽ ആണ് ഇതിന്റെ ആദ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുക.
അബുദാബിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളന ത്തിൽ വി. പി. എസ്. ഹെൽത്ത് കെയർ ഡയരക്ടർ ഡോ. അലി ഒബൈദ് അൽ അലി, മാനേജിംഗ് ഡയരക്ടർ ഡോ. ഷംസീർ വയലിൽ, സിയോൾ സെന്റ് മേരീസ് ഹോസ്പിറ്റൽ പ്രസിഡന്റ് ഡോ. കി ബേ സിയുങ്ങ്, കാൻസർ വിഭാഗം തലവൻ ഡോ. ഹോ ജി യുണ്‍ ചുൻ എന്നിവർ പങ്കെടുത്തു.